HOME
DETAILS

കേരളത്തിന്റെ എസ്.ഐ.ആർ ഷെഡ്യൂൾ ഉടൻ; തീരുന്നില്ല അവ്യക്തത

  
സുധീർ കെ. ചന്ദനത്തോപ്പ്
September 20 2025 | 02:09 AM

SIR schedule coming soon ambiguity not resolved

തിരുവനന്തപുരം: കേരളത്തിൽ വോട്ടർപട്ടിക തീവ്രപരിഷ്‌കരണത്തിനായുള്ള ഷെഡ്യൂൾ ഉടൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിക്കും. ഏപ്രിൽ, മെയ് മാസങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ അധിവേഗം നടപടികൾ പൂർത്തിയാക്കും. എസ്.ഐ.ആർ പൂർത്തിയായ ശേഷമുള്ള വോട്ടർമാരുടെ എണ്ണം കണക്കിലെടുത്താകും ഇനി ബൂത്തുകളുടെ എണ്ണം വർധിപ്പിക്കുക. ഷെഡ്യൂൾ പ്രസിദ്ധീകരിക്കുന്നതോടെ മാത്രമെ എസ്.ഐ.ആർ. സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമാവുകയുള്ളു.

സംസ്ഥാനത്ത് എസ്.ഐ.ആർ. നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങളിലേക്കു കടക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫിസർക്ക് നേരത്തെ നിർദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച ആരംഭിച്ച വോട്ടർപട്ടിക താരതമ്യം ചെയ്യൽ പക്രിയ ഇന്നലെ പൂർത്തിയായി. 2002ലെ പട്ടിക അടിസ്ഥാനമാക്കിയതാണ് എസ്.ഐ.ആർ. നടത്തുന്നത്. 2002ലെ വോട്ടർപട്ടികയും പുതിയ വോട്ടർപട്ടികയും താരതമ്യം ചെയ്ത് എത്രത്തോളം വ്യത്യാസമുണ്ടെന്ന് ഐ.ടി സെല്ലിന്റെ സഹായത്തോടെ കണ്ടെത്തുന്ന നടപടികളാണ് പുരോഗമിക്കുന്നത്. ഇതുപൂർത്തിയാകുന്നതോടെ എത്രപേർക്ക് രേഖകൾ സമർപ്പിക്കേണ്ടിവരുമെന്ന കാര്യത്തിൽ ഏകദേശ കണക്കു ലഭ്യമാകുമെന്ന് കേരളത്തിലെ അഡിഷണൽ ചീഫ് ഇലക്ടറൽ ഓഫിസർ പി.കൃഷ്ണദാസ് സുപ്രഭാതത്തോട് പറഞ്ഞു. അനർഹരെ ഒഴിവാക്കും. അർഹതയുള്ള മുഴുവൻ പേരേയും ഉൾപ്പെടുത്തിയാകും പട്ടിക പരിഷ്‌കരണമെന്നും അദ്ദേഹം വ്യക്തമാക്കി. എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ബി.എൽ.ഒമാർ പരമാവധി മൂന്ന് തവണ വീടുകളിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

പൂർത്തിയാക്കാൻ മൂന്ന് മാസം

ഷെഡ്യൂൾ പ്രഖ്യാപിച്ചാൽ കേരളത്തിൽ എസ്.ഐ.ആർ നടപ്പിലാക്കാൻ മൂന്ന് മാസമെടുക്കും. ബിഹാറിൽ ജൂൺ 25 മുതൽ സെപ്റ്റംബർ ഒന്നുവരെയുള്ള അഞ്ച് ഘട്ടമായാണ് എസ്.ഐ.ആർ നടത്തിയത്. സമാനമായ ഘട്ടങ്ങൾ കേരളത്തിലുമുണ്ടായേക്കും.
2,78,24319 പേരും എന്യൂമറേഷൻ 

ഫോം പൂരിപ്പിച്ചു നൽകണം

എസ്.ഐ.ആർ നടപ്പിലാക്കുമ്പോൾ 2025 ലെ വോട്ടർപട്ടികയിലുള്ള 2,78,24319 പേരും എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നൽകണം. ഈ ഫോം ഓൺലൈനായി അയച്ചുകൊടുക്കുകയോ, ബൂത്ത് ലെവൽ ഓഫിസർമാർ നേരിട്ടുകണ്ട് ഫോം ഒപ്പിട്ട് വാങ്ങുകയോ ചെയ്യണമെന്നാണ് നിലവിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകുന്ന വിവരം.
ഇതിൽ അടിസ്ഥാന വോട്ടർപട്ടികയായ 2002ലെ പട്ടികയിൽ പേരുള്ളവർ പൗരത്വം തെളിയിക്കാൻ രേഖകൾ നൽകേണ്ട. എന്നാൽ 2002നു ശേഷം നടന്ന നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളോട് അനുബന്ധിച്ച് വോട്ടർ പട്ടികയിൽ ഇടംപിടിച്ച എല്ലാവരും ആധാർ അടക്കമുള്ള പന്ത്രണ്ട് രേഖകളിൽ ഒന്ന് വീടുകളിൽ എത്തുന്ന ബി.എൽ.ഒമാരെ കാണിച്ച് ബോധ്യപ്പെടുത്തണം. അല്ലാത്തപക്ഷം ഇവരെല്ലാം പട്ടികയിൽനിന്ന് പുറത്താകും. അന്യസംസ്ഥാന തൊഴിലാളികളുടെ രേഖകളുടെ ആവർത്തിച്ചുള്ള പരിശോധന നടത്തും. അവർക്ക് അവരുടെ നാട്ടിൽ വോട്ടവകാശം ഇല്ലെന്ന് ഉറപ്പാക്കും. എസ്.ഐ.ആർ പൂർത്തിയാകുന്നതോടെ നിലവിലുള്ള വോട്ടർപട്ടിക പൂർണമായി റദ്ദാവും. നിലവിലെ ഇലക്ഷൻ ഐ.ഡി കാർഡുകൾ കൈവശംവയ്ക്കാം. പട്ടികയിൽ ഉൾപ്പെടുന്നതോടെ അതുതന്നെ തുടർന്നും ഉപയോഗിക്കാം.

പേര് ചേർക്കാനുള്ള രേഖകൾ

പാസ്പോർട്ട്, ജനനസർട്ടിഫിക്കറ്റ്, ദേശീയ പൗരത്വ രജിസ്റ്റർ, താമസ സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി.ബുക്ക്, പെൻഷൻ ഉത്തരവ്, ഭൂമിയുടെ ഉടമസ്ഥാവകാശരേഖ, സർക്കാർ, പൊതുമേഖലാസ്ഥാപനത്തിലെ ജോലിരേഖ, തദ്ദേശസ്ഥാപനം നൽകുന്ന കുടുംബസർട്ടിഫിക്കറ്റ്, വനാവകാശരേഖ,ആധാർ.

2002ലെ പട്ടിക വെബ്സൈറ്റിൽ

കേരളത്തിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ പോർട്ടലായ www.ceo.kerala.gov.in ൽ 2002ലെ പട്ടിക പരിശോധിക്കാൻ ജനങ്ങൾക്ക് അവസരമുണ്ട്. ജില്ല, നിയമസഭ മണ്ഡലം, വോട്ടറുടെ പേര്, പാർട്ട് സീരിയൽ നമ്പർ എന്നിവ ഉപയോഗിച്ചാണ് തിരച്ചിൽ നടത്തേണ്ടത്. വോട്ടർ ഐ.ഡി കാർഡ് നമ്പർ, വ്യക്തിഗത വിവരങ്ങൾ എന്നിവയിലേതെങ്കിലും നൽകിയാൽ പട്ടികയിൽ പേരുണ്ടോയെന്ന് അറിയാം. 2002ലെ പട്ടികയിൽ ഒരു മണ്ഡലത്തിലും നിയമസഭ മണ്ഡല പുനർനിർണയത്തിന്റെ ഭാഗമായി പിന്നീട് മറ്റൊരു മണ്ഡലത്തിലേക്കും മാറിയാലും രണ്ടു പട്ടികകളിലും ഉള്ളതായി പരിഗണിക്കും. അങ്ങനെയെങ്കിൽ ഒരുമണ്ഡലത്തിൽനിന്ന് പേര് ഒഴിവാക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃപ്രയാറിൽ വ്യാജ ബാങ്ക് ആപ്പ് ഉപയോഗിച്ച് 4 ലക്ഷം രൂപയുടെ തട്ടിപ്പ്

crime
  •  4 hours ago
No Image

കേരളത്തില്‍ ആശങ്ക വര്‍ധിപ്പിച്ച് അമീബിക് മസ്തിഷ്‌ക ജ്വരം ;  പരിശോധന സജ്ജമാക്കി മഞ്ചേരി മെഡിക്കല്‍ കോളജും

Kerala
  •  4 hours ago
No Image

ഇന്ത്യക്കാരുടെ അന്നം മുടക്കാൻ ട്രംപ്; ടെക്കികൾക്ക് വൻതിരിച്ചടി; H-1B വിസ ഫീസ് 88 ലക്ഷം രൂപയാക്കി

International
  •  4 hours ago
No Image

അവധിക്ക് വീട്ടിലെത്തിയ സഹോദരിമാരെ പീഡിപ്പിച്ചു; മാതാപിതാക്കളുടെ സുഹൃത്തുക്കൾ അറസ്റ്റിൽ

crime
  •  5 hours ago
No Image

ആരോഗ്യം ഓൺലൈനിൽ മരുന്ന് വാങ്ങാൻ മത്സരം: വഞ്ചിതരായി ആയിരങ്ങൾ

Kerala
  •  5 hours ago
No Image

വിദേശത്ത് പൗരത്വമില്ല, ഇന്ത്യയിൽ വോട്ടവകാശവും; ആശങ്ക ഒഴിയാതെ ഗൾഫ് പ്രവാസികൾ

Kerala
  •  5 hours ago
No Image

ഓപ്പറേഷൻ സിന്ദൂർ പേടി; പാക് ഭീകര സംഘടനകൾ അഫ്ഗാൻ അതിർത്തിയിലേക്ക് താവളം മാറ്റുന്നു

International
  •  5 hours ago
No Image

സ്വത്ത് വില്‍പന തര്‍ക്കം: ചര്‍ച്ചയ്ക്ക് പൊലിസ് സ്റ്റേഷനിലെത്തിയ ആള്‍ കുഴഞ്ഞു വീണു മരിച്ചു

Kerala
  •  6 hours ago
No Image

'SIR' കേരളം സജ്ജമോ? 

Kerala
  •  6 hours ago
No Image

ഒന്നേകാൽ ലക്ഷം വിദ്യാർഥികൾ കുറഞ്ഞു; സ്‌കൂളുകളിൽ അധ്യാപകർക്ക് സങ്കടപാഠം

Kerala
  •  7 hours ago