
രാവിലെ കുറിച്ച റെക്കോര്‍ഡ് തിരുത്തി ഉച്ചക്ക് വീണ്ടും സ്വര്‍ണക്കുതിപ്പ്; പവന് 83,000 തൊടാന്‍ വെറും 80 രൂപ കൂടി

കൊച്ചി: രാവിലെ കുറിച്ച റെക്കോര്‍ഡ് തകര്‍ത്ത് ഉച്ചക്ക് വീണ്ടും സ്വര്‍ണക്കുതിപ്പ്. വന്‍ കുതിച്ചു കയറ്റമാണ് ഉച്ചക്ക് ശേഷം സ്വര്‍ണത്തിനുണ്ടായിരിക്കുന്നത്. 360 രൂപയാണ് പവന് വര്‍ധിച്ചിരിക്കുന്നത്. 83,000 എന്ന റെക്കോര്‍ഡിലേക്ക് സ്വര്‍ണമെത്താന്‍ ഇനി 80 രൂപ കൂടി മതി. രാജ്യാന്തര വില വീണ്ടും ഔണ്‍സിന് 3,700 ഡോളര്‍ ഭേദിച്ചിരിക്കുന്നു.
ഗ്രാമിന് 40 രൂപയുടെ വര്‍ധനയാണ് രാവിലെ രേഖപ്പെടുത്തിയിരുന്നത്. ഉച്ചക്ക് ഗ്രാമിന് 45 രൂപ കൂടി വര്‍ധിച്ച് വില 10,365 രൂപയായി. പവന് 360 രൂപ മുന്നേറി 82,920 രൂപയുമെത്തി. ഇക്കഴിഞ്ഞ ശനിയാഴ്ച രേഖപ്പെടുത്തിയ ഗ്രാമിന് 10,280 രൂപയും പവന് 82,240 രൂപയുമെന്ന റെക്കോര്‍ഡ് തകര്‍ത്താണ് ഇന്ന് പുതിയ മുന്നേറ്റം.
ജി.എസ്.ടിയും പണിക്കൂലിയും ചേര്‍ന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 90,000 രൂപയുടെ അടുത്ത് വേണ്ടി വരുമെന്ന് വ്യാപാരികള്‍ പറയുന്നു. 3% ജി.എസ്.ടി, 53.10 രൂപ ഹോള്‍മാര്‍ക്ക് ഫീസ്, കുറഞ്ഞത് 5% പണിക്കൂലി എന്നിവ കണക്കാക്കിയാല്‍ ഇന്നൊരു പവന്‍ ആഭരണത്തിന് 89,400 ഓലം രൂപ വരും. രാജ്യാന്തര വില കഴിഞ്ഞവാരം കുറിച്ച ഔണ്‍സിന് 3,704 ഡോളര്‍ എന്ന റെക്കോര്‍ഡും ഭേദിച്ച് ഇപ്പോള്‍ സര്‍വകാല ഉയരമായ 3,722 ഡോളറിലെത്തിയിട്ടുണ്ട്.
കേരളത്തില്‍ ചില ജ്വല്ലറികളില്‍ 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് ഉച്ചക്ക് 35 രൂപ കൂടി വര്‍ധിച്ച് 8,585 രൂപയായിട്ടുണ്ട്. വെള്ളിവിലയില്‍ മാറ്റമില്ല; ഗ്രാമിന് 144. മറ്റ് ചില ജ്വല്ലറികള്‍ 18 കാരറ്റിന് ഈടാക്കുന്നത് ഗ്രാമിന് ഉച്ചക്ക് 40 രൂപ ഉയര്‍ത്തി 8,520 രൂപയാണ്; വെള്ളിക്ക് 140 രൂപയും.
ഈയാഴ്ച യു.എസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറക്കുന്നത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടായേക്കും. ഇത് വരും ദിവസങ്ങളില്‍ സ്വര്‍ണവിലയെ സ്വാധീനിക്കും.
രാവിലത്തെ വില ഇങ്ങനെ
24 കാരറ്റ്
ഗ്രാമിന് 43 രൂപ കൂടി 11,258
പവന് 344 രൂപ കൂടി 90,064
22 കാരറ്റ്
ഗ്രാമിന് 40 രൂപ കൂടി 10,320
പവന് 320 രൂപ കൂടി 82,560
18 കാരറ്റ്
ഗ്രാമിന് 33 രൂപ കൂടി 8,444
പവന് 264 രൂപ കൂടി 67,552
gold prices surged again after a brief correction earlier today, nearing a new all-time high. current rates are just ₹80 away from the ₹83,000 per 10 grams mark in india.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദുബൈയിൽ ഡേറ്റിംഗ് ആപ്പ് വഴി തട്ടിപ്പ്; ഹോട്ടലിൽ യുവാവിനെ കാത്തിരുന്നത് 9,800 ദിർഹത്തിന്റെ ബില്ലും 500 ദിർഹത്തിന്റെ പൂച്ചെണ്ടും!
uae
• a day ago
മെസിയെ നേരിടാന്‍ കങ്കാരുപ്പട കേരളത്തിലേക്ക്; കൊച്ചിയില്‍ അര്‍ജന്റീനക്ക് എതിരാളി ഓസ്‌ട്രേലിയ; കരാര്‍ ഒപ്പിട്ടു
Kerala
• a day ago
20000 ചോദിച്ചു 11000 കൊടുത്തു എന്നിട്ടും ഭീഷണി; കൊച്ചിയിൽ വ്യാജ പൊലിസ് ഓഫീസർ പിടിയിൽ
crime
• a day ago
പാശ്ചാത്യ രാജ്യങ്ങൾ ഫലസ്തീനെ അംഗീകരിക്കുന്നതിൽ വിറളി പൂണ്ട് ഇസ്റാഈൽ; വെസ്റ്റ് ബാങ്കിനെ ജോർദാനുമായി ബന്ധിപ്പിക്കുന്ന അലൻബി പാലം അടച്ചിടും
International
• a day ago
ചൈനയുടെ പുരാതന തന്ത്രത്തിൽ ഇന്ത്യ വീഴരുത്; മുന്നറിയിപ്പുമായി ടിബറ്റൻ നേതാവ്
International
• a day ago
സമസ്ത നൂറാം വാർഷിക മഹാ സമ്മേളനം; പോസ്റ്റർ ഡേ 26 ന്
organization
• a day ago
യുഎഇയിൽ വാടക കുതിച്ചുയരുന്നു: ഹൗസിംഗ് അലവൻസ് 4% വർധിപ്പിച്ച് തൊഴിലുടമകൾ; പ്രവാസികൾക്ക് ആശ്വാസം
uae
• a day ago
'തിരഞ്ഞെടുപ്പുകൾ മോഷ്ടിക്കപ്പെടുന്ന കാലത്തോളം രാജ്യത്ത് തൊഴിലില്ലായ്മയും അഴിമതിയും വർധിക്കും'; മോദി വോട്ട് മോഷണത്തിലൂടെ അധികാരത്തിൽ തുടരുന്നുവെന്ന് രാഹുൽ ഗാന്ധി
National
• a day ago
പ്രവാസികളുടെ അനുവാദമില്ലാതെ തൊഴിലുടമയ്ക്ക് പാസ്‌പോര്‍ട്ട് കൈവശം വയ്ക്കാനാകില്ല; ഒമാനില്‍ പുതിയ നിയമം പ്രാബല്യത്തിൽ
oman
• a day ago
ഇന്ത്യയെ തോൽപിക്കണമെങ്കിൽ പാകിസ്താൻ സൈനിക മേധാവിയും, ക്രിക്കറ്റ് ബോർഡ് ചെയർമാനും ഓപ്പണർമാരാകണം; പരിഹാസവുമായി മുൻ പാക് പ്രധാനമന്ത്രി
National
• a day ago
രാഷ്ട്രപതിയില്‍ നിന്നും ദാദാസാഹേബ് പുരസ്കാരം ഏറ്റുവാങ്ങി മോഹന്‍ലാല്‍; മലയാളത്തിന് അഞ്ച് പുരസ്കാരങ്ങള്‍
Kerala
• a day ago
അമേരിക്ക ആക്രമണത്തിന് മുതിർന്നാൽ പൂർണ യുദ്ധത്തിന് തയ്യാറെന്ന് താലിബാൻ; പാകിസ്താന് കർശന മുന്നറിയിപ്പ്
International
• a day ago
പ്രതീക്ഷകളും സ്വപ്നങ്ങളുമായി യുഎഇയില്‍ എത്തി; മൂന്നാം ദിനം യുവാവിന്റെ ജീവന് കവര്‍ന്ന് ഹൃദയാഘാതം
uae
• a day ago
45 വർഷത്തെ പക: കോഴിക്കോട് തൊഴിലുറപ്പ് പണിക്കിടെ വയോധികനെ മുൻ അയൽവാസി മർദിച്ചു
Kerala
• a day ago
2026-2027 അധ്യയന വർഷം; ഒമാനിലെ സ്വകാര്യ വിദ്യാലയങ്ങളിലേക്കുള്ള ഒന്നാം ഗ്രേഡ്ര് രജിസ്ട്രേഷൻ ഒക്ടോബർ 15 ന് ആരംഭിക്കും
oman
• a day ago
കേരളത്തിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത; മൂന്ന് ദിവസം ശക്തമായ മഴ, യെല്ലോ അലർട്ട്
Kerala
• a day ago
5000 പോരാ ഒരു 5000 കൂടി വേണം; കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബർ ഓഫീസർ പിടിയിൽ
crime
• a day ago
യുഎഇ ഗോൾഡൻ വിസക്ക് അപേക്ഷിക്കാൻ നിങ്ങൾ യോഗ്യനാണോ? ഉത്തരം രണ്ട് മിനിറ്റിനുള്ളിൽ അറിയാം; ഇതാണ് വഴി
uae
• a day ago
യുഎഇയിലെ ഇന്റര്‍നെറ്റ് വേഗത കുറയാന്‍ കാരണം ചെങ്കടലിലെ കേബിള്‍ മുറിഞ്ഞത് മാത്രമല്ല, പിന്നെ എന്താണെന്നല്ലേ?
uae
• a day ago
22 പേരുടെ അപ്രതീക്ഷിത മരണം; ദുർമന്ത്രവാദ സംശയത്തിൽ യുവാവിനെയും കുടുംബത്തെയും ക്രൂരമായി മർദിച്ച് ചങ്ങലക്കിട്ട് നാട്ടുക്കാർ
crime
• a day ago
മാൾ ഓഫ് ദി എമിറേറ്റ്സിന് സമീപമുള്ള കെട്ടിടത്തിൽ വൻ തീപിടുത്തം; അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ
uae
• a day ago