കാര്‍ സ്റ്റാര്‍ട്ടാക്കുമ്പോള്‍ ബോണറ്റില്‍ നിന്നൊരനക്കം; ഡ്രൈവര്‍ തുറന്നു നോക്കിയപ്പോള്‍ കൂറ്റനൊരു പെരുമ്പാമ്പ്
ലഖ്‌നൗ: കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ എത്ര ശ്രമിച്ചിട്ടും പറ്റാതായപ്പോഴാണ് ബോണറ്റില്‍ നിന്നുമുള്ള ഒരു ശബ്ദം ഡ്രൈവറുടെ ശ്രദ്ധയില്‍ പെടുന്നത്. പിന്നാലെ ബോണറ്റ് തുറന്ന് നോക്കിയപ്പോള്‍ കണ്ടത് കൂറ്റനൊരു പെരുമ്പാമ്പിനെ. സംഭവം നടന്നത് ഉത്തര്‍പ്രദേശിലെ ബരാബങ്കിയിലാണ്.
ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ജനശ്രദ്ധ ഏറെ നേടുകയും ചെയ്തു. യുപിയിലെ ബിജെപി നേതാവ് നാഗേന്ദ്ര പ്രതാപ് സിംഗിന്റെ വാഗ്‌നര്‍ കാറില്‍ നിന്നാണ് പാമ്പിനെ കണ്ടെത്തിയതെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. കാര്‍ ഡ്രൈവര്‍ വിളിച്ചത് അനുസരിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് പെരുമ്പാമ്പിനെ പുറത്തെടുത്തത്.\
കാറിന്റെ ഡ്രൈവര്‍ വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചെങ്കിലും കാര്‍ ഓണാകുന്നില്ല. ഇതിനിടെയാണ് കാറിന്റെ ബോണറ്റില്‍ നിന്നും അദ്ദേഹം ഒരു അനക്കം ശ്രദ്ധിച്ചത്. പിന്നാലെ എന്താണെന്നറിയാന്‍ തുറന്ന് നോക്കിയ ഡ്രൈവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. കാറിന്റെ ബോണറ്റിനുള്ളില്‍ കൂറ്റനൊരു പെരുമ്പാമ്പ് ചുരുണ്ട് കൂടിക്കിടക്കുന്നു.
വിഡിയോ ദൃശ്യങ്ങളില്‍ ബോണറ്റില്‍ ചുരുണ്ട് കൂടി സുഖമായി ഇരിക്കുന്ന പാമ്പിന് സമീപം ഒരു ബിജെപി പതാക സ്ഥാപിച്ചിരിക്കുന്നതും കാണാം. പാമ്പിനെ ഏതാണ്ട് ഏഴ് അടി നീളമുണ്ടെന്ന് വിഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പില്‍ പറയുന്നുണ്ട്.
ഒരു മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം
ബരാബങ്കിയിലെ സത്‌നാം പൂര്‍വ ഗ്രാമത്തിലാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അപ്രതീക്ഷിതമായി പാമ്പിനെ കണ്ടതിന് പിന്നാലെ ആളുകള്‍ പരിഭ്രാന്തരായി ഓടിയെന്നും ചിലര്‍ വിഡിയോ ചിത്രീകരിച്ചെന്നും റിപോര്‍ട്ടുകളുണ്ട്. പിന്നാലെ പ്രദേശത്ത് വാര്‍ത്ത പരക്കുകയും വലിയൊരു ആള്‍ക്കൂട്ടം പാമ്പിനെ കാണാനെത്തുകയും ചെയ്തു.
ഒടുവില്‍ കാര്‍ ഡ്രൈവര്‍ വിളിച്ച് പറഞ്ഞത് അനുസരിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരുമെത്തി. ഏതാണ്ട് ഒരു മണിക്കൂറോളം നീണ്ട പ്രയത്‌നത്തിന് ഒടുവിലാണ് പാമ്പിനെ കാറിന്റെ ബോണറ്റില്‍ നിന്നു പുറത്തെടുത്തത്. ഉദ്യോഗസ്ഥര്‍ പാമ്പിനെ സമീപത്തെ കാട്ടില്‍ തുറന്ന് വിട്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
A surprising incident occurred in Barabanki, Uttar Pradesh, when a driver was unable to start a car and heard strange noises from the bonnet. Upon opening it, he discovered a massive snake coiled inside. The car belonged to BJP leader Nagendra Pratap Singh. The viral video shows the large snake resting comfortably near a BJP flag placed on the car. Reports state the snake was approximately seven feet long.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."