ഡി.വൈ.എഫ്.ഐ വീട് നിര്‍മിച്ചുനല്‍കി; സ്വപ്‌ന സാഫല്യത്തില്‍ സുലോചന
പറവൂര്‍: സ്വന്തമായി ഒരു വീടെന്നു കൊതിച്ച സുലോചനക്ക് തലചായ്ക്കാന്‍ ഒരിടം നല്‍കി ഡി.വൈ.എഫ്.ഐ മാതൃക കാട്ടി. ചേന്ദമംഗലം പാലാതുരുത്ത് കളരിക്കല്‍ സുലോചനക്കാണ് തന്റെ ജീവിത സായന്തനത്തില്‍ സുരക്ഷിതമായി കയറിക്കിടക്കാന്‍ വീട് നിര്‍മ്മിച്ച്‌നല്‍കിയത്.
സുലോചന സ്വന്തം സ്ഥലത്ത് ഒറ്റമുറി വീട് പണിയുകയെന്ന ലക്ഷ്യത്തോടെ ധനസഹായത്തിനായി വടക്കേക്കരഗ്രാമ പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. വീട് നിര്‍മ്മാണത്തിനായി പഞ്ചായത്ത് രണ്ടുലക്ഷത്തി അമ്പത്തേഴായിരം രൂപയും അനുവദിച്ചു. എന്നാല്‍ സുലോചനക്ക് സമ്പൂര്‍ണ ഭവനം നിര്‍മ്മിക്കാന്‍ കഴിയില്ലെന്ന് മനസിലാക്കിയ സമീപത്തെ യുവജനസംഘടനാ പ്രവര്‍ത്തകര്‍ പൂര്‍ണ ഭവനം എന്ന ദൗത്യം ഏറ്റെടുക്കുകയായിരുന്നു.
ലളിതമായ ചടങ്ങില്‍ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എസ് സതീഷ് വീടിന്റെ താക്കോല്‍ സുലോചനക്കു കൈമാറി. വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ എം അംബ്രോസ്,ഡി.വൈ.എഫ്.ഐ ബ്ലോക് സെക്രട്ടറി കെ എസ് സനീഷ്,പ്രസിഡന്റ് എ സി ഷാന്‍,കെ എസ് ശ്രീജിത്ത്,എന്‍ എസ് ശ്രീജിത്ത്,അനീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."