HOME
DETAILS

മണിക്കൂറിൽ 900 വാഹനങ്ങൾക്ക് സഞ്ചരിക്കാം; മാൾ ഓഫ് ദി എമിറേറ്റ്‌സിലേയ്ക്ക് യാത്രാ സമയം കുറയ്ക്കാൻ പുതിയ പാലം തുറന്നു

  
Web Desk
October 06, 2025 | 11:49 AM

Latest Dubai bridge cuts travel time to Mall of the Emirates from 10 minutes to 1

ദുബൈ: ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌.ടി.എ), മാജിദ് അൽ ഫുതൈമുമായി സഹകരിച്ച് ശൈഖ് സായിദ് റോഡിൽ 300 മീറ്ററിൽ നിർമിച്ച പുതിയ ഒറ്റവരി പാലം ഉദ്ഘാടനം ചെയ്തു. അബൂദബിയിൽ നിന്നും ജബൽ അലിയിൽ നിന്നും എത്തുന്ന വാഹനങ്ങൾക്ക് മാൾ ഓഫ് ദി എമിറേറ്റ്‌സ് കാർ പാർക്കിങ്ങിലേക്ക് നേരിട്ട് പ്രവേശനം നൽകുന്നതാണീ പാലം.

മണിക്കൂറിൽ 900 വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയുന്ന പാലം മാളിലേക്കുള്ള പ്രവേശന കവാടങ്ങൾ, കവലകൾ, കാൽനടപ്പാതകൾ, സൈക്ലിംഗ് ട്രാക്കുകൾ എന്നിവയുൾപ്പെടെ ചുറ്റുമുള്ള അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാനുള്ള വലിയ പദ്ധതിയുടെ ഭാഗമാണ്.

റിയൽ എസ്റ്റേറ്റ് വികസന പങ്കാളികളുമായി സഹകരിച്ച്, പ്രോപർടി വികസനങ്ങൾക്കും ഷോപ്പിംഗ് സെന്ററുകൾക്കും സേവനം നൽകുന്ന റോഡ് ശൃംഖലയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ആർ‌.ടി.എയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതിയെന്നും, ഗതാഗതം മെച്ചപ്പെടുത്തുകയും വിവിധ മേഖലകളിലുടനീളമുള്ള താമസക്കാരുടെയും സന്ദർശകരുടെയും സഞ്ചാരം സുഗമമാക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും ആർ‌.ടി.എ എക്സിക്യൂട്ടിവ് ഡയരക്ടർ ബോർഡ് ചെയർമാനും ഡയരക്ടർ ജനറലുമായ മത്തർ അൽ തായർ പറഞ്ഞു.

മാൾ ഓഫ് ദി എമിറേറ്റ്‌സ് കാർ പാർക്കുകളിലേക്ക് നേരിട്ട് പ്രവേശനം നൽകുക എന്നതിനോടൊപ്പം തന്നെ, ഉം സുഖീം ജംഗ്ഷനിലെ തെക്കോട്ടുള്ള റാംപ് വീതി കൂട്ടുകയും, ഉം സുഖീം സ്ട്രീറ്റിൽ നിന്ന് കാർ പാർക്കുകളിലേക്ക് നയിക്കുന്ന നിലവിലുള്ള പാലത്തിലേക്ക് എത്തുന്ന വാഹനങ്ങൾക്ക് പ്രവേശനം മെച്ചപ്പെടുത്താൻ ജംഗ്ഷൻ തന്നെ നവീകരിക്കുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

 

മാളിന് ചുറ്റുമുള്ള 2.5 കിലോ മീറ്റർ റോഡുകൾ ആർ.ടി.എ നവീകരിച്ചു. ആറ് സിഗ്നൽ കവലകൾ വികസിപ്പിച്ചു. മാൾ ഓഫ് ദി എമിറേറ്റ്‌സ് മെട്രോ സ്റ്റേഷനിലെ ബസ് സ്റ്റേഷൻ പരിഷ്കരിച്ചു. കെംപിൻസ്കി ഹോട്ടലിനോട് ചേർന്നുള്ള റോഡ് ഇരു വശങ്ങളിലേക്കും ഗതാഗത യോഗ്യമാക്കി. കാൽനട യാത്രക്കാർക്കും സൈക്ലിംഗ് സൗകര്യങ്ങൾക്കും സൗകര്യം വർധിപ്പിച്ചു.

പദ്ധതിയുടെ നേട്ടങ്ങൾ വിശദീകരിക്കവേ, പുതിയ പാലം അബൂദബിയിൽ നിന്നും ജബൽ അലിയിൽ നിന്നും മാൾ ഓഫ് ദി എമിറേറ്റ്‌സിലേക്ക് വരുന്ന വാഹനങ്ങളുടെ യാത്രാ സമയം 10 ​​മിനുട്ടിൽ നിന്ന് ഒരു മിനുട്ടായി കുറയ്ക്കുന്നുവെന്ന് അൽ തായർ പറഞ്ഞു. ഇത് ഗതാഗത കാര്യക്ഷമത വർധിപ്പിക്കുകയും, മാളിന് ചുറ്റുമുള്ള റോഡുകളിലെ സുരക്ഷ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ഭാവി വിപുലീകരണം 

ജുമൈറ സ്ട്രീറ്റിൽ നിന്ന് അൽ ഖൈൽ റോഡ് വരെ നീളുന്ന 6 കിലോമീറ്റർ ദൈർഘ്യമുള്ള ഉം സുഖീം സ്ട്രീറ്റ് മെച്ചപ്പെടുത്തൽ പദ്ധതിയും ആർ‌.ടി.എ പ്രഖ്യാപിച്ചു. തിരക്ക് കുറയ്ക്കുന്നതിനും കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിനുമായി രൂപകൽപന ചെയ്‌തിരിക്കുന്ന ആറ് നവീകരിച്ച ജംഗ്ഷനുകൾ, നാല് പാലങ്ങൾ, രണ്ട് തുരങ്കങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

ഫസ്റ്റ് അൽ ഖൈൽ റോഡുമായുള്ള ജംഗ്ഷനിൽ നിന്ന് അൽ അസാഈൽ സ്ട്രീറ്റിലേക്കുള്ള ഉം സുഖീം സ്ട്രീറ്റിൽ ഒരു പാത കൂടി പദ്ധതിയിൽ ചേർത്തു. ഇത് ഓരോ ദിശയിലും നാല് വരികളായി ശേഷി കൂട്ടുന്നു. രണ്ട് പാലം ക്രോസിംഗുകളുടെ നിർമാണവും, വീതി കൂട്ടലും ഇതിൽ ഉൾപ്പെടുന്നു. ഒന്ന് അൽ ഖൈൽ റോഡിനെ അൽ ഖൂസ് ഇൻഡസ്ട്രിയൽ ഏരിയയുമായി ബന്ധിപ്പിക്കുന്നു; മറ്റൊന്ന് ദേരയുടെ ദിശയിൽ ഉം സുഖീം സ്ട്രീറ്റിനെ അൽ ഖൈൽ റോഡുമായി ബന്ധിപ്പിക്കുന്നു.

2005ൽ തുറന്ന, പ്രതിവർഷം 40 ദശലക്ഷത്തിലധികം സന്ദർശകരെ സ്വാഗതം ചെയ്യുന്ന മാൾ ഓഫ് ദി എമിറേറ്റ്സ്, അതിന്റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് 5 ബില്യൺ ദിർഹം ചെലവഴിച്ച് പുനർവികസനത്തിന് വിധേയമാകുന്ന പശ്ചാത്തലത്തിൽ, ഈ പദ്ധതിക്ക് പ്രസക്തി ഏറെയാണ്.

ഈ വിപുലീകരണം 20,000 ചതുരശ്ര മീറ്റർ റീടെയിൽ സ്ഥലവും 100 പുതിയ ഔട്ട്‌ലെറ്റുകളും, ഒരു പുതിയ ഹെൽത്ത് ക്ലബ്, സാംസ്കാരിക കേന്ദ്രം, ഡൈനിംഗ് ഡിസ്ട്രിക്റ്റ്, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും കൂട്ടിച്ചേർക്കുന്നതാണ്. മൂന്ന് പഞ്ച നക്ഷത്ര ഹോട്ടലുകളും മാളിൽ ഉണ്ട്. കൂടാതെ, ദുബൈ മെട്രോയുമായി നേരിട്ട് കണക്റ്റിവിറ്റിയുമുണ്ട്.

The single-lane bridge, which can handle up to 900 vehicles per hour, is expected to cut travel time to the mall from 10 minutes to just one. The project also converted the road next to the Kempinski Hotel from one-way to two-way traffic and included upgrades to the mall’s entrances, surrounding roads, intersections, pedestrian walkways, and cycling tracks.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാര്‍ജ രാജ്യാന്തര പുസ്തകമേള: ഇക്കുറി ഒമാന്‍ വിശിഷ്ടാതിഥി രാഷ്ട്രം

uae
  •  a month ago
No Image

"വംശീയവാദികൾ ഭീരുക്കളാണ്": ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിനിടെ വിനീഷ്യസിന് നേരെ അധിക്ഷേപം; പ്രെസ്റ്റിയാനിക്കെതിരെ ആഞ്ഞടിച്ച് താരം

Football
  •  a month ago
No Image

പി.ജി ഡോക്ടർമാരുടെ ഒ.പി ബഹിഷ്കരണം പിൻവലിച്ചു; ആരോഗ്യവകുപ്പുമായുള്ള ചർച്ച വിജയം, സീനിയർ ഡോക്ടർമാർ സമരപ്പന്തലിൽ തന്നെ

Kerala
  •  a month ago
No Image

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 12 ലക്ഷം തട്ടി; തൃശൂര്‍ സ്വദേശി പിടിയില്‍ 

Kerala
  •  a month ago
No Image

ഫലസ്തീന് കരുതലായി അജ്മാൻ; ഗസ്സയിലെ കുടുംബങ്ങൾക്ക് ഭക്ഷണവും മരുന്നുമെത്തിക്കാൻ ഉത്തരവിട്ട് ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി

uae
  •  a month ago
No Image

രാജ്യവ്യാപക എസ്.ഐ.ആറിനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ; 22 ഇടങ്ങളിൽ പരിഷ്കരണം ഏപ്രിൽ മാസത്തോടെ

National
  •  a month ago
No Image

കുണ്ടന്നൂരിൽ കായലിൽ ചാടിയ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തി; പൊലിസും നാട്ടുകാരും ചേർന്ന്

Kerala
  •  a month ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങി

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ അധിനിവേശം വ്യാപിപ്പിക്കല്‍: ഒടുവില്‍ ഇന്ത്യയും അപലപിച്ചു; യു.എന്‍ ഇറക്കിയ പുതിയ പ്രസ്താവനയില്‍ ഇന്ത്യയടക്കം 100 ഓളം രാജ്യങ്ങള്‍ ഒപ്പുവച്ചു

International
  •  a month ago
No Image

എഐ ഉച്ചകോടിക്കിടെ മോദി-ശൈഖ് ഖാലിദ് കൂടിക്കാഴ്ച; ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കും

uae
  •  a month ago