HOME
DETAILS
MAL
വ്യാപാരസ്ഥാപനങ്ങളില്‍ റെയ്ഡ്
backup
September 08 2016 | 01:09 AM
ചെങ്ങന്നൂര്‍: ഓണം പ്രമാണിച്ച് ജില്ലയിലെ വ്യാപാര വാണിജ്യ സ്ഥാപനങ്ങളില്‍ നടത്തി വരുന്ന പരിശോധനയുടെ ഭാഗമായി ചെങ്ങന്നൂര്‍, മാന്നാര്‍ ടൗണുകളിലെ പച്ചക്കറി കടകള്‍, തുണിക്കടകള്‍, ബേക്കറികള്‍ എന്നിവിടങ്ങളില്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം മിന്നല്‍ പരിശോധന നടത്തി.
ക്രമക്കേടുകള്‍ കണ്ടെത്തിയ മാന്നാറിലെ രണ്ട് ബേക്കറികള്‍ക്കെതിരെ ലീഗല്‍ മെട്രോളജി വകുപ്പ് കെസ്സെടുത്തു. രണ്ട് കടകള്‍ക്ക് നോട്ടീസ് നല്കി. കൂടാതെ ആകെ 5000 രൂപ പിഴ ഒടുക്കുവാന്‍ ജില്ലാ ആഫീസര്‍ക്ക് ശുപാര്‍ശ ചെയ്തു. റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ എ.എന്‍.ബൈജു, എം.എച്ച്. സൈബു, എസ്. ഷാജി, ഫുഡ് സേഫ്റ്റി ആഫീസര്‍ ആരക്, ശ്രീകുമാര്‍, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ ഷൈനി വാസവന്, വിനീത് ശിവരാം എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."