
ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റി തട്ടിപ്പ്: വഞ്ചിക്കപ്പെട്ട നിക്ഷേപകർക്ക് പണം തിരികെ നൽകണമെന്ന് കോടതി ഉത്തരവ്

സുൽത്താൻ ബത്തേരി: വയനാട്ടിലെ ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റി തട്ടിപ്പ് കേസിൽ നിർണായക ഉത്തരവുമായി കോടതി. പണം നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ട മൂന്ന് പേർക്ക് പലിശ സഹിതം തുക തിരികെ നൽകണമെന്നാണ് ബത്തേരി സിവിൽ കോടതി ഉത്തരവിട്ടത്. കോടതി നടപടികൾക്കായി നിക്ഷേപകർ ചെലവഴിച്ച തുകയും നൽകണമെന്ന് കോടതി നിർദേശിച്ചു. 50 ലക്ഷം രൂപ വരെ നിക്ഷേപിച്ച ഒരു സർക്കാർ ഉദ്യോഗസ്ഥനുൾപ്പെടെയുള്ളവർക്ക് ഉത്തരവോടെ പണം തിരികെ ലഭിക്കും. കഴിഞ്ഞ വർഷമാണ് നിക്ഷേപകർ കോടതിയിൽ ഹരജി സമർപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിലാണ് ഹരജിക്കാർക്ക് ഉത്തരവിന്റെ വിധിപ്പകർപ്പ് ലഭിക്കുന്നത്.
അതേസമയം സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ചാരിറ്റബിൾ സൊസൈറ്റിയിൽ ഗുരുതരമായ ക്രമക്കേടുകളാണ് നടന്നത് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ഗുരുതരമായ തട്ടിപ്പുകളാണ് ബ്രഹ്മഗിരിയിൽ നടന്നത്. ശബരിമലയിലായാലും ബ്രഹ്മഗിരിയിലായാലും സിപിഎം നേതാക്കൾ തട്ടിപ്പുകൾക്ക് കൂട്ടുനിൽക്കുന്നത് കാണാം എന്നും സതീശൻ കുറ്റപ്പെടുത്തി.
സൊസൈറ്റിയിൽ നിന്ന് 200 മുതൽ 400 കോടി രൂപ വരെയാണ് സിപിഎം നേതാക്കൾ തട്ടിയെടുത്തുവെന്നാണ് ആരോപണം. നിരവധി നിക്ഷേപകർ ആത്മഹത്യയുടെ വക്കിലാണെന്നും, പെൻഷൻ പണം നഷ്ടപ്പെട്ടവരുടെ ദുരവസ്ഥ പരിഗണിക്കണമെന്നും അഭിപ്രായം ഉയർന്നിരുന്നു. സഹകരണ രജിസ്ട്രാറുടെ അനുമതി കൂടാതെ സിപിഎം നിയന്ത്രിത സഹകരണ സംഘങ്ങൾ കോടികൾ നിക്ഷേപിച്ചതായി വിവരാവകാശ രേഖകളും വെളിപ്പെടുത്തുന്നു.
എന്നാൽ കോടതി ഉത്തരവ് വന്ന് കഴിഞ്ഞിട്ടും പണം തിരികെ നൽകാത്തതിനെതിരെ നിക്ഷേപകർ കടുത്ത സമരത്തിലേക്ക് നീങ്ങുകയാണ്. ബ്രഹ്മഗിരി ആസ്ഥാനത്ത് മാർച്ചും ധർണയും നടത്തുമെന്നും നിക്ഷേപകർ പറയുന്നു. സംഭവത്തിൽ പൊലിസ് ഇതുവരെ കേസെടുക്കാത്തത് സിപിഎം നേതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണോയെന്ന ചോദ്യവും ഉയരുന്നു.
അതേസമയം, ബ്രഹ്മഗിരി സൊസൈറ്റി തട്ടിപ്പ് ആരോപണങ്ങളെല്ലാം നിഷേധിച്ചു. അഴിമതി നടന്നിട്ടില്ലെന്നും, പ്രവർത്തന മൂലധനക്കുറവും അറവുമാടുകളുടെ ലഭ്യതക്കുറവുമാണ് തകർച്ചയ്ക്ക് കാരണമെന്നുമാണ് സൊസൈറ്റിയുടെ വിശദീകരണം.
The Bathery Civil Court has ordered Brahmagiri Development Society to refund the principal amount with interest to three defrauded investors, including a government official who lost up to ₹50 lakh. The court also mandated covering legal expenses.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗതാഗത നിയമലംഘനങ്ങൾ മിന്നൽ വേഗത്തിൽ കണ്ടെത്താൻ എഐ സംവിധാനം; പുത്തൻ സാങ്കേതിക വിദ്യയുമായി ദുബൈ പൊലിസ്
uae
• 3 hours ago
ഉത്തരേന്ത്യയില്‍ ക്രിസ്ത്യന്‍ പുരോഹിതര്‍ക്ക് ളോഹയിട്ടും, കന്യാസ്ത്രീകള്‍ക്ക് തിരുവസ്ത്രമണിഞ്ഞും പുറത്തിറങ്ങാന്‍ കഴിയുന്നില്ല; മാര്‍ ജോസഫ് പാംപ്ലാനി
Kerala
• 3 hours ago
കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ വനഭൂമിയിൽ പട്ടയം അനുവദിക്കും; മന്ത്രിസഭാ യോഗത്തിൽ തീരുമാനം
Kerala
• 4 hours ago
ആർഎസ്എസ് ശാഖയിൽ പീഡനത്തിന് ഇരയാക്കിയ 'NM' നിധീഷ് മുരളീധരൻ; അനന്തു അജിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ പുറത്ത്
Kerala
• 4 hours ago
ഫ്‌ളൈദുബൈ യാത്രക്കാർക്ക് സന്തോഷ വാർത്ത; നവംബർ മുതൽ ഇക്കണോമി ക്ലാസ് ടിക്കറ്റെടുക്കുന്നവരെ കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസ്
uae
• 4 hours ago
പാക് - അഫ്ഗാനിസ്ഥാൻ യുദ്ധം രൂക്ഷമാകുന്നു; നിരവധി സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു, 100 ലധികം പേർക്ക് പരുക്ക്
International
• 4 hours ago
നെയ്മർ ബാലൺ ഡി’ഓർ അർഹിക്കുന്നുവെന്ന് ബാഴ്സ ഇതിഹാസം; പിഎസ്ജി മാറ്റമാണ് താരത്തിൻ്റെ കരിയർ തകർത്തത്
Football
• 4 hours ago
കോടീശ്വരനില്‍ നിന്ന് കോടതി യുദ്ധങ്ങളിലേക്ക്; ബിആര്‍ ഷെട്ടിയുടെ വളര്‍ച്ചയും തകര്‍ച്ചയും
uae
• 4 hours ago
ഹിജാബ് വിവാദം: സ്കൂൾ നിയമാവലിയിൽ ശിരോവസ്ത്രത്തിന് നിരോധനമില്ലെന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ട്
Kerala
• 5 hours ago
പൊറോട്ട വാങ്ങാൻ വന്നവർക്ക് എംഡിഎംഎയും; ബിസിനസിൻ്റെ മറവിൽ ലഹരി വിൽപ്പന നടത്തിയിരുന്ന യുവാവ് പിടിയിൽ
crime
• 5 hours ago
ഫുഡ് ഡെലിവറി ആപ്പിനെ പറ്റിച്ച് യുവാവ് ജീവിച്ചത് രണ്ട് വർഷം; ഒരു രൂപ പോലും ചെലവില്ലാതെ കഴിച്ചത് 20 ലക്ഷം രൂപയുടെ ഭക്ഷണം
International
• 5 hours ago
മഞ്ചേശ്വരം കോഴക്കേസിൽ കെ. സുരേന്ദ്രന് തിരിച്ചടി; ഹൈക്കോടതി നോട്ടിസ് അയച്ചു, സിപിഎം - ബിജെപി ഡീൽ ആരോപണമുയർന്ന കേസ് വീണ്ടും കോടതിയിൽ
Kerala
• 5 hours ago
ഹൈവേകളിൽ വൃത്തിയില്ലാത്ത ടോയ്ലറ്റുകൾ നിങ്ങൾ കണ്ടിട്ടുണ്ടോ ? പരാതി നൽകിയാൽ 1000 രൂപ ഫാസ്ടാഗ് റീചാർജ് സമ്മാനം
National
• 5 hours ago
ഖത്തറിനോട് തോറ്റെങ്കിലും യുഎഇയ്ക്ക് ഇനിയും അവസരം; ഇനി നേരിടാനുള്ളത് കരുത്തരായ ഇറാഖിനെ
uae
• 5 hours ago
കെ ജെ ഷൈനിനെതിരായ അധിക്ഷേപം: കോണ്‍ഗ്രസ് നേതാവ് ഗോപാലകൃഷ്ണന് അറസ്റ്റില്‍
Kerala
• 7 hours ago
അണ്ടർ 21കാലഘട്ടത്തിൽ റൊണാൾഡോയേക്കാൾ മികച്ച പോർച്ചുഗീസ് താരം അവനായിരുന്നു; വെളിപ്പെടുത്തലുമായി പീറ്റർ ക്രൗച്ച്
Football
• 7 hours ago
ഗ്ലെൻ മാക്സ്വെല്ലിൻ്റെ എക്കാലത്തെയും മികച്ച ഏകദിന ഇലവനിൽ സച്ചിനില്ല; പക്ഷേ വന്‍ ട്വിസ്റ്റ്
Cricket
• 8 hours ago
ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥിനിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോകവെ കാര്‍ അപകടം; 20 കാരിക്ക് ദാരുണാന്ത്യം, അമ്മയ്ക്കും സഹോദരനും പരുക്ക്
Kerala
• 8 hours ago
ചട്ടവിരുദ്ധമായി ബാലറ്റ് പേപ്പര്‍ നല്‍കി; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്‌മെന്റല്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് റദ്ദാക്കി വി.സി
Kerala
• 6 hours ago
കളിക്ക് മുന്നേ ഉടക്കുമായി ഓസീസ്; 'ഇന്ത്യൻ താരങ്ങൾക്ക് എങ്ങനെ കൈകൊടുക്കാം?'; ഹസ്‌തദാനവിവാദത്തിന് പിന്നാലെ ഓസീസ് താരങ്ങൾ ഇന്ത്യയെ പരിഹസിച്ച് വീഡിയോയുമായി രംഗത്ത്
Cricket
• 6 hours ago
ടാങ്കര്‍ ലോറിയില്‍ നിന്ന് സള്‍ഫ്യൂരിക്ക് ആസിഡ് ദേഹത്ത് വീണു; ബൈക്ക് യാത്രികന് ഗുരുതര പൊള്ളല്‍
Kerala
• 6 hours ago