
ചട്ടവിരുദ്ധമായി ബാലറ്റ് പേപ്പര്‍ നല്‍കി; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്‌മെന്റല്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് റദ്ദാക്കി വി.സി

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ഡിപ്പാര്‍ട്‌മെന്റല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ തെരഞ്ഞെടുപ്പ് വൈസ് ചാന്‍സലര്‍ റദ്ദാക്കി. സീരിയല്‍ നമ്പറും റിട്ടേണിങ് ഓഫീസറുടെ ഒപ്പുമില്ലാത്ത ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ തെരഞ്ഞെടുപ്പ് ചട്ട വിരുദ്ധമാണെന്ന യു.ഡി.എസ്.എഫ് പരാതി അംഗീകരിച്ചാണ് വൈസ് ചാന്‍സലര്‍ തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. സിന്‍ഡിക്കേറ്റ് അംഗീകരിച്ച നിയമങ്ങള്‍ക്ക് അനുസൃതമായി അച്ചടിച്ച പുതിയ ബാലറ്റുകള്‍ ഉപയോഗിച്ച് വീണ്ടും തെരഞ്ഞെടുപ്പ് നടത്തുമെന്നും വി.സി അറിയിച്ചു.
തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ സാറ്റലൈറ്റ് ക്യാമ്പസുകളിലെ യൂണിയനുകളുടെ പ്രവര്‍ത്തനം തല്‍ക്കാലം തടയാനും വി.സി നിര്‍ദ്ദേശിച്ചു.തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്ന പരാതിയെത്തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാല കാമ്പസിലെ ഡി.എസ്.യു തെരഞ്ഞെടുപ്പ് നടത്തിപ്പിനെക്കുറിച്ചും ടിഎസ്ആര്‍, ഐഇടി, ഐടിഎസ്ആര്‍ എന്നിവിടങ്ങളിലെ ഡിഎസ് യു തെരഞ്ഞെടുപ്പിനെക്കുറിച്ചും അന്വേഷണം നടത്താനും വി.സി ഉത്തരവിട്ടിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച്ച നടന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസിലെ ഡിഎസ്.യുതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ വിദ്യാര്‍ഥി സംഘര്‍ഷങ്ങളെ തുടര്‍ന്ന് ക്ലാസുകള്‍ നിര്‍ത്തിവച്ചിരുന്നു. സമാധാനം പുനഃസ്ഥാപിക്കുന്നതിനും വിദ്യാര്‍ഥികളുടെ ജീവന്‍ സംരക്ഷിക്കുന്നതിനുമാണ് നടപടിയെന്ന് വൈസ് ചാന്‍സലര്‍ ഡോ.പി.രവീന്ദ്രന്‍ അറിയിച്ചു. ഒരറിയിപ്പ് ഉണ്ടാകും വരെ ക്ലാസുകള്‍ ഉണ്ടാകില്ല. ഹോസ്റ്റലുകളും അടച്ചിടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ വിദ്യാര്‍ഥികളും ഹോസ്റ്റലുകള്‍ ഉടന്‍ ഒഴിഞ്ഞ് വീട്ടില്‍ പോകണമെന്നും നിര്‍ദേശിച്ചിരുന്നു.
സര്‍വകലാശാല സെമിനാര്‍ കോംപ്ലക്സില്‍ വച്ചായിരുന്നു തെരഞ്ഞെടുപ്പ് നടന്നിരുന്നത്. ഉച്ചക്ക് 12.30വരെ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയിലും യു.ഡി.എസ്. എഫ്, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. എന്നാല്‍ വൈകീട്ടോടെ സംഘര്‍ഷത്തിന്റെ തീവ്രത കൂടി.
തെരഞ്ഞെടുപ്പ് നടക്കുന്ന സെമിനാര്‍ കോംപ്ലക്സിനകത്തുവച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകന്റെ ബാഗില്‍ നിന്ന് വ്യാജ ബാലറ്റ് പേപ്പര്‍ യു.ഡി.എസ്.എഫ് പ്രവര്‍ത്തകര്‍ പിടിച്ചെടുത്തതോടെയാണ് സംഘര്‍ഷത്തി ന് തുടക്കം. സംഘര്‍ഷത്തിനിടെ 20 ഓളം പേര്‍ക്ക് പരുക്കേറ്റു. ഇവരെ കൊണ്ടുപോകാന്‍ ആംബുലന്‍സ് എത്തിയിരുന്നുവെങ്കിലും ആംബുലന്‍സ് അകത്തേക്ക് കടത്തിവിടാന്‍ എസ്.എഫ്.ഐക്കാരോ പൊലിസോ തയാറായില്ല. രാത്രി വൈകിയും സംഘര്‍ഷത്തിന് അയവ് വന്നിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നാല് ദിവസത്തെ ദീപാവലി അവധി പ്രഖ്യാപിച്ച് യുഎഇയിലെ ഇന്ത്യൻ സ്കൂളുകൾ; വിദ്യാർത്ഥികള കാത്തിരിക്കുന്നത് നീണ്ട വാരാന്ത്യം
uae
• 5 hours ago
ഫുഡ് ഡെലിവറി ആപ്പിനെ പറ്റിച്ച് യുവാവ് ജീവിച്ചത് രണ്ട് വർഷം; ഒരു രൂപ പോലും ചെലവില്ലാതെ കഴിച്ചത് 20 ലക്ഷം രൂപയുടെ ഭക്ഷണം
International
• 5 hours ago
മഞ്ചേശ്വരം കോഴക്കേസിൽ കെ. സുരേന്ദ്രന് തിരിച്ചടി; ഹൈക്കോടതി നോട്ടിസ് അയച്ചു, സിപിഎം - ബിജെപി ഡീൽ ആരോപണമുയർന്ന കേസ് വീണ്ടും കോടതിയിൽ
Kerala
• 5 hours ago
ഹൈവേകളിൽ വൃത്തിയില്ലാത്ത ടോയ്‌ലറ്റുകൾ നിങ്ങൾ കണ്ടിട്ടുണ്ടോ ? പരാതി നൽകിയാൽ 1000 രൂപ ഫാസ്ടാഗ് റീചാർജ് സമ്മാനം
National
• 5 hours ago
ഖത്തറിനോട് തോറ്റെങ്കിലും യുഎഇയ്ക്ക് ഇനിയും അവസരം; ഇനി നേരിടാനുള്ളത് കരുത്തരായ ഇറാഖിനെ
uae
• 5 hours ago
കളിക്ക് മുന്നേ ഉടക്കുമായി ഓസീസ്; 'ഇന്ത്യൻ താരങ്ങൾക്ക് എങ്ങനെ കൈകൊടുക്കാം?'; ഹസ്‌തദാനവിവാദത്തിന് പിന്നാലെ ഓസീസ് താരങ്ങൾ ഇന്ത്യയെ പരിഹസിച്ച് വീഡിയോയുമായി രംഗത്ത്
Cricket
• 6 hours ago
ടാങ്കര്‍ ലോറിയില്‍ നിന്ന് സള്‍ഫ്യൂരിക്ക് ആസിഡ് ദേഹത്ത് വീണു; ബൈക്ക് യാത്രികന് ഗുരുതര പൊള്ളല്‍
Kerala
• 6 hours ago
വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറി കൈകൂട്ടിപ്പിടിച്ച് കമ്മലൂരാൻ ശ്രമിച്ചു; ബഹളംവെച്ച വയോധികയുടെ മുഖത്തമർത്തി സ്വർണകവർച്ച; മഞ്ചേരിയിൽ യുവതി അറസ്റ്റിൽ, മകൾ ഒളിവിൽ
crime
• 7 hours ago
കെ ജെ ഷൈനിനെതിരായ അധിക്ഷേപം: കോണ്‍ഗ്രസ് നേതാവ് ഗോപാലകൃഷ്ണന്‍ അറസ്റ്റില്‍
Kerala
• 7 hours ago
അണ്ടർ 21കാലഘട്ടത്തിൽ റൊണാൾഡോയേക്കാൾ മികച്ച പോർച്ചുഗീസ് താരം അവനായിരുന്നു; വെളിപ്പെടുത്തലുമായി പീറ്റർ ക്രൗച്ച്
Football
• 7 hours ago
ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥിനിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോകവെ കാര്‍ അപകടം; 20 കാരിക്ക് ദാരുണാന്ത്യം, അമ്മയ്ക്കും സഹോദരനും പരുക്ക്
Kerala
• 8 hours ago
ബിഹാറില്‍ എന്‍.ഡി.എയുടെ തോല്‍വി ഉറപ്പ്, നിതീഷ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചു വരില്ല, ജെ.ഡി(യു)വിന് ലഭിക്കുക 25ല്‍ താഴെ സീറ്റ്- പ്രശാന്ത് കിഷോര്‍
National
• 8 hours ago
തമിഴ്നാട്ടിൽ ഹിന്ദി നിരോധിക്കാൻ സുപ്രധാന ബിൽ നിയമസഭയിൽ അവതരിപ്പിക്കാൻ സ്റ്റാലിൻ സർക്കാർ
National
• 8 hours ago
ഹിന്ദി ഭാഷ നിരോധിക്കാനൊരുങ്ങി തമിഴ്നാട്; ബില്‍ നിയമസഭയില്‍ അവതരിപ്പിക്കും
National
• 8 hours ago
കൊല്ലത്ത് ഒൻപതാം ക്ലാസുകാരി പ്രസവിച്ചു; പെണ്‍കുട്ടിയെ പീഡിപ്പിച്ചത് കുട്ടിയുടെ അമ്മയ്ക്കൊപ്പം താമസിച്ചിരുന്ന ഹോട്ടൽ ജീവനക്കാരൻ, പ്രതി അറസ്റ്റിൽ
crime
• 10 hours ago
മൂവാറ്റുപുഴയില്‍ വിശ്വാസ സംരക്ഷണയാത്രയുടെ പന്തല്‍ തകര്‍ന്നുവീണു, ദുരന്തം ഒഴിവായത് തലനാരിഴക്ക്
Kerala
• 10 hours ago
ഉത്തരാഖണ്ഡിനെ ഭീതിയിലാഴ്ത്തി അജ്ഞാതപ്പനി; അല്‍മോറയിലും ഹരിദ്വാറിലും പത്ത് മരണം
Kerala
• 10 hours ago
'സൂക്ഷിച്ച് സംസാരിക്കണം, എന്നെ ഉപദേശിക്കാന്‍ വരണ്ട'; സജി ചെറിയാനെതിരെ ജി.സുധാകരന്
Kerala
• 11 hours ago
അവസാനിക്കാത്ത ക്രൂരത; ഗസ്സയിലേക്കുള്ള സഹായം നിയന്ത്രിക്കുമെന്ന് ഇസ്റാഈല്‍, ട്രക്കുകളുടെ എണ്ണം പകുതിയായി കുറച്ചു, നാല് മൃതദേഹം കൂടി വിട്ടുനല്‍കി ഹമാസ്
International
• 11 hours ago
കെനിയ മുന്‍ പ്രധാനമന്ത്രി റെയ്ല ഒഡിംഗ കൂത്താട്ടുകുളത്ത് അന്തരിച്ചു, കേരളത്തിലെത്തിയത് ചികിത്സാ ആവശ്യത്തിനായി
Kerala
• 12 hours ago
സ്കൂട്ടറിലെത്തി 86-കാരിയുടെ മുഖത്തേക്ക് മുളകുപൊടി വിതറി മാല കവർന്ന യുവതിയും കൂട്ടാളിയും പിടിയിൽ
crime
• 9 hours ago
വിദ്യാർത്ഥി കൊണ്ടുവന്ന പെപ്പർ സ്പ്രേ അടിച്ചു, 7 സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം,മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala
• 9 hours ago
'എ.കെ.ജി സെന്ററിനായി ഭൂമി വാങ്ങിയത് നിയമപ്രകാരം, 30 കോടി രൂപ ചെലവിട്ട് കെട്ടിടം പണിതു'; സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കി എം.വി ഗോവിന്ദന്‍
Kerala
• 9 hours ago