HOME
DETAILS

യൂത്ത്‌ഫെസ്റ്റിവലിന് എത്തിയ പെൺകുട്ടികൾ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തി; സെക്രട്ടറി ഉൾപ്പെടെ മൂന്ന് എബിവിപി നേതാക്കൾ അറസ്റ്റിൽ

  
Web Desk
October 15 2025 | 16:10 PM

abvp leaders arrested for secretly filming girls changing clothes in bhopal

ഭോപ്പാൽ: പെൺകുട്ടികൾ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തിയ എബിവിപി നേതാക്കൾ പിടിയിൽ. മന്ദസോർ ജില്ലയിലെ ഭാൻപുര സർക്കാർ കോളജിൽ യൂത്ത്‌ഫെസ്റ്റിവലിന് എത്തിയ പെൺകുട്ടികളുടെ ദൃശ്യങ്ങൾ വെന്റിലേറ്ററിലൂടെയാണ് പ്രതികൾ പകർത്തിയത്. എബിവിപി സിറ്റി സെക്രട്ടറി ഉമേഷ് ജോഷി (22), സിറ്റി കോ കൺവീനർ അജയ് ഗൗഡ്(21), കോ കോളജ് മേധാവി ഹിമാൻഷു ബൈരാഗി(20) എന്നിവരാണ് അറസ്റ്റിലായത്. ഒരാൾ ഒളിവിലാണ്. പ്രതികൾ വീഡിയോ പകർത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. 

സംഭവ ദിവസം വീഡിയോ പകർത്തിയെന്ന് സംശയിച്ച പെൺകുട്ടികൾ ആക്ടിങ് പ്രിൻസിപ്പൽ ഡോ. പ്രീതി പഞ്ചോലിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. പ്രതികളെ ഗരോത് സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു. വീഡിയോകൾ സോഷ്യൽ മീഡിയയിൽ എത്തിയാൽ പെൺകുട്ടികളുടെ ജീവിതത്തെ ബാധിക്കുമെന്ന് പോലിസ് ഉദ്യോഗസ്ഥർ ആശങ്കപ്പെട്ടു. 

സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ എൻഎസ്‌യുഐ രം​ഗത്തെത്തി. പവിത്രമായ വിദ്യാലയത്തിൽ എബിവിപിക്കാർ നടത്തിയ പ്രവൃത്തി അപലപനീയമാണെന്ന് ജില്ലാ പ്രസിഡന്റ് റിതിക് പട്ടേൽ പറഞ്ഞു.

ABVP leaders were arrested for secretly filming girls changing clothes through a ventilator during a youth festival at a government college in Mandsaur. Three were held, and one is absconding.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓട്ടോകൂലിയായി 30 രൂപ ചില്ലറ ആവശ്യപ്പെട്ടതിന് ഡ്രൈവറെ കുത്തിക്കൊല്ലാൻ ശ്രമം; ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തു

Kerala
  •  2 hours ago
No Image

മക്ക വികസനത്തിൽ പുതിയ അധ്യായം: കിങ് സൽമാൻ ഗേറ്റ് പ്രഖ്യാപിച്ച്‌ സഊദി കിരീടവകാശി

Saudi-arabia
  •  3 hours ago
No Image

ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടുത്തം; തീയണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

uae
  •  3 hours ago
No Image

ഷോപ്പിങ് മാളുകളില്‍ കൂട്ടത്തല്ല്; പ്രവാസികളടക്കം 20 പേര്‍ പൊലിസ് പിടിയില്‍

Kuwait
  •  3 hours ago
No Image

വെട്ടിച്ചുരുക്കിയ ചില യുഎഇ സർവീസുകൾ പുനഃസ്ഥാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്

uae
  •  4 hours ago
No Image

നോട്ട് ബുക്കിൽ ഫലസ്തീൻ പതാക വരച്ചു; കാസർകോട് വിദ്യാർഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി 

Kerala
  •  4 hours ago
No Image

'മൂക്കിന്റെ പാലമേ ഇപ്പോൾ പോയിട്ടുള്ളൂ, കയ്യൂക്കുള്ള സഖാക്കൾ ഉണ്ടെങ്കിൽ വന്ന വഴിക്ക് പോകില്ല' - ഷാഫി പറമ്പിലിനെതിരെ ഭീഷണി പ്രസംഗവുമായി ഇ.പി ജയരാജൻ

Kerala
  •  4 hours ago
No Image

ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റി തട്ടിപ്പ്: വഞ്ചിക്കപ്പെട്ട നിക്ഷേപകർക്ക് പണം തിരികെ നൽകണമെന്ന് കോടതി ഉത്തരവ്

Kerala
  •  4 hours ago
No Image

ഗതാഗത നിയമലംഘനങ്ങൾ മിന്നൽ വേ​ഗത്തിൽ കണ്ടെത്താൻ എഐ സംവിധാനം; പുത്തൻ സാങ്കേതിക വിദ്യയുമായി ദുബൈ പൊലിസ്

uae
  •  5 hours ago
No Image

ഉത്തരേന്ത്യയില്‍ ക്രിസ്ത്യന്‍ പുരോഹിതര്‍ക്ക് ളോഹയിട്ടും, കന്യാസ്ത്രീകള്‍ക്ക് തിരുവസ്ത്രമണിഞ്ഞും പുറത്തിറങ്ങാന്‍ കഴിയുന്നില്ല; മാര്‍ ജോസഫ് പാംപ്ലാനി 

Kerala
  •  5 hours ago