
നോട്ട് ബുക്കിൽ ഫലസ്തീൻ പതാക വരച്ചു; കാസർകോട് വിദ്യാർഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി
.png?w=200&q=75)
കാസർകോട്: നോട്ട് ബുക്കിൽ ഫലസ്തീൻ പതാക വരച്ച വിദ്യാർഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി. കാസർകോട് ജി.വി.എച്ച്.എസ്.എസ് കുഞ്ചത്തൂർ ഗവ. ഹയർസെക്കന്ററിയിലെ രണ്ട് വിദ്യാർഥികളെയാണ് അധ്യാപകർ സ്കൂളിൽ നിന്ന് പുറത്താക്കിയത്. വിദ്യാർഥികൾ അറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ സ്കൂളിലെത്തി അധ്യാപകരുടെ പ്രവൃത്തിയെ ചോദ്യം ചെയ്തു. ഇതോടെ സംഭവത്തിൽ പ്രതിഷേധിച്ച് പ്രദേശവാസികളും നാട്ടുകാരും സ്കൂളിലേക്ക് എത്തിയതോടെ സംഘർഷാവസ്ഥ ഉടലെടുത്തു.
പിന്നാലെ അധ്യാപകരും നാട്ടുകാരും തമ്മിൽ വാക്കേറ്റം രൂക്ഷമായതോടെ പൊലിസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. അതേസമയം ഫലസ്തീൻ പതാക നോട്ട് ബുക്കിൽ വരച്ച വിദ്യാർഥികൾക്ക് അനുകൂലമായി വിവിധ വിദ്യാർഥി സംഘടനകളും സ്കൂളിലേക്ക് എത്തി.
സമാനമായ രീതിയിൽ കാസർകോട്, കുമ്പള ഗവ. ഹയർസെക്കൻഡറി സ്‌കൂളിലും കഴിഞ്ഞ ആഴ്ച ഫലസ്തീനെ അനുകൂലിച്ചതിന് അധ്യാപകരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉയർന്നിരുന്നു. ഫലസ്തീനെ അനുകൂലിച്ച് സ്‌കൂൾ കലോത്സവത്തിനിടെ വിദ്യാർഥികൾ അവതരിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ മൈം ഷോ ആണ് അധ്യാപകർ തടഞ്ഞിരുന്നത്.
സംഭവത്തിൽ കളക്ടർക്ക് പൊലിസും പൊതുവിദ്യാഭ്യാസ ഉപഡയരക്ടറും റിപ്പോർട്ട് നൽകിയിരുന്നു. അധ്യാപകരുടെ അസഹിഷ്ണുത പ്രവർത്തി വിവാദമായതോടെയാണ് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും കലക്ടർ കെ. ഇമ്പശേഖറും നിർദേശം നൽകിയിരുന്നത്. മൈം തടഞ്ഞത്തിനു പിന്നാലെ നിർത്തിവെച്ച കലോത്സവം പിറ്റേന്ന് സ്കൂളിൽ അവതരിപ്പിച്ചിരുന്നു. വിവാദം കണക്കിലെടുത്ത് കലോത്സവം വീണ്ടും നടത്താൻ പി.ടി.എ തീരുമാനിക്കുകയായിരുന്നു.
കുമ്പള ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഒക്ടോബർ മൂന്ന് വെള്ളിയാഴ്ചയായിരുന്നു സംഭവം. വിദ്യാർഥികൾ അവതരിപ്പിച്ച മൈമിന്റെ അവസാന ഭാഗത്ത് ഫലസ്തീൻ പതാകയും ഫോട്ടോകളും ഉയർത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചതോടെയാണ് പരിപാടി തീരുംമുമ്പ് അധ്യാപകർ ഇടപെട്ട് കർട്ടൻ താഴ്ത്തി നിർത്തിവച്ചത്. ഇതേതുടർന്ന് ഇന്നലത്തെ കലോത്സവ പരിപാടികൾ മാറ്റി വയ്ക്കുകയാണെന്നും സ്‌കൂൾ അധികൃതർ അറിയിക്കുകയായിരുന്നു. മൈമിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവാദമായത്.
വിവാദമായതോടെ സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രിയും കലക്ടറും അടിയന്തര റിപ്പോർട്ട് തേടിയിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും അടിയന്തരമായി റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഫലസ്തീൻ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയ കേരളത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്. കുമ്പള സ്‌കൂളിലെ വിദ്യാർഥികൾക്ക് ഇതേ മൈം വേദിയിൽ അവതരിപ്പിക്കാൻ അവസരം നൽകുമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞിരുന്നു. പ്രശ്നത്തിൽ പൊലിസിനോടും പൊതുവിദ്യാഭ്യാസ ഉപഡയരക്ടറോടും അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കലക്ടർ കെ. ഇമ്പശേഖറും നിർദേശം നൽകിയിരുന്നു. വിവരം പുറത്തറിഞ്ഞതിനെ തുടർന്ന് സ്‌കൂളിലേക്കു വിവിധ വിദ്യാർഥി സംഘടനകൾ മാർച്ചും നടത്തി.
In Kerala, students were expelled from a school for drawing the Palestine flag in their notebooks, sparking controversy. The school authorities cited violation of rules, while parents and student groups criticized the action, demanding a fair inquiry.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഞെട്ടിച്ച് യുഎഇ: പാസ്‌പോർട്ട് ഇൻഡക്‌സിൽ വൻ കുതിച്ചുചാട്ടം; അമേരിക്കയെ പുറത്താക്കി ആദ്യ പത്തിൽ ഇടം നേടി
uae
• 2 hours ago
ഗർഭിണിയായിരിക്കെ തുടങ്ങിയ പാലം പണി മകന് എട്ട് വയസ്സായിട്ടും പൂർത്തിയായില്ല; അല്പം കാത്തിരിക്കൂ നിങ്ങളുടെ മകൻ വളർന്ന് എഞ്ചിനീയറായി പണി പൂർത്തിയാക്കിയേക്കാം: വൈറലായി യുവതിയുടെ കുറിപ്പ്
National
• 2 hours ago
സാഹസികതയുടെ ആൾരൂപം; പാം ജുമൈറയ്ക്ക് മുകളിലൂടെ സ്കൈഡൈവ് ചെയ്യുന്ന ഷെയ്ഖ് ഹംദാന്റെ പുതിയ വീഡിയോ വൈറൽ
uae
• 2 hours ago
വീണ്ടും ഇടിഞ്ഞ് ഇന്ത്യൻ പാസ്‌പോർട്ടിന്റെ സ്ഥാനം; വിസയില്ലാതെ സഞ്ചരിക്കാവുന്ന രാജ്യങ്ങൾ കുറഞ്ഞു, അമേരിക്ക ആദ്യ പത്തിൽ നിന്ന് പുറത്ത്
National
• 2 hours ago
ഓട്ടോകൂലിയായി 30 രൂപ ചില്ലറ ആവശ്യപ്പെട്ടതിന് ഡ്രൈവറെ കുത്തിക്കൊല്ലാൻ ശ്രമം; ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തു
Kerala
• 2 hours ago
യൂത്ത്‌ഫെസ്റ്റിവലിന് എത്തിയ പെൺകുട്ടികൾ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തി; സെക്രട്ടറി ഉൾപ്പെടെ മൂന്ന് എബിവിപി നേതാക്കൾ അറസ്റ്റിൽ
National
• 2 hours ago
മക്ക വികസനത്തിൽ പുതിയ അധ്യായം: കിങ് സൽമാൻ ഗേറ്റ് പ്രഖ്യാപിച്ച് സഊദി കിരീടവകാശി
Saudi-arabia
• 3 hours ago
ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടുത്തം; തീയണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു
uae
• 3 hours ago
ഷോപ്പിങ് മാളുകളില്‍ കൂട്ടത്തല്ല്; പ്രവാസികളടക്കം 20 പേര്‍ പൊലിസ് പിടിയില്‍
Kuwait
• 3 hours ago
വെട്ടിച്ചുരുക്കിയ ചില യുഎഇ സർവീസുകൾ പുനഃസ്ഥാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്
uae
• 3 hours ago
ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റി തട്ടിപ്പ്: വഞ്ചിക്കപ്പെട്ട നിക്ഷേപകർക്ക് പണം തിരികെ നൽകണമെന്ന് കോടതി ഉത്തരവ്
Kerala
• 4 hours ago
ഗതാഗത നിയമലംഘനങ്ങൾ മിന്നൽ വേഗത്തിൽ കണ്ടെത്താൻ എഐ സംവിധാനം; പുത്തൻ സാങ്കേതിക വിദ്യയുമായി ദുബൈ പൊലിസ്
uae
• 4 hours ago
ഉത്തരേന്ത്യയില്‍ ക്രിസ്ത്യന്‍ പുരോഹിതര്‍ക്ക് ളോഹയിട്ടും, കന്യാസ്ത്രീകള്‍ക്ക് തിരുവസ്ത്രമണിഞ്ഞും പുറത്തിറങ്ങാന്‍ കഴിയുന്നില്ല; മാര്‍ ജോസഫ് പാംപ്ലാനി
Kerala
• 5 hours ago
കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ വനഭൂമിയിൽ പട്ടയം അനുവദിക്കും; മന്ത്രിസഭാ യോഗത്തിൽ തീരുമാനം
Kerala
• 5 hours ago
കോടീശ്വരനില്‍ നിന്ന് കോടതി യുദ്ധങ്ങളിലേക്ക്; ബിആര്‍ ഷെട്ടിയുടെ വളര്‍ച്ചയും തകര്‍ച്ചയും
uae
• 6 hours ago
ഹിജാബ് വിവാദം: സ്‌കൂൾ നിയമാവലിയിൽ ശിരോവസ്ത്രത്തിന് നിരോധനമില്ലെന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ട്
Kerala
• 6 hours ago
പൊറോട്ട വാങ്ങാൻ വന്നവർക്ക് എംഡിഎംഎയും; ബിസിനസിൻ്റെ മറവിൽ ലഹരി വിൽപ്പന നടത്തിയിരുന്ന യുവാവ് പിടിയിൽ
crime
• 6 hours ago
നാല് ദിവസത്തെ ദീപാവലി അവധി പ്രഖ്യാപിച്ച് യുഎഇയിലെ ഇന്ത്യൻ സ്കൂളുകൾ; വിദ്യാർത്ഥികള കാത്തിരിക്കുന്നത് നീണ്ട വാരാന്ത്യം
uae
• 6 hours ago
ആർഎസ്എസ് ശാഖയിൽ പീഡനത്തിന് ഇരയാക്കിയ 'NM' നിധീഷ് മുരളീധരൻ; അനന്തു അജിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ പുറത്ത്
Kerala
• 5 hours ago
ഫ്ളൈദുബൈ യാത്രക്കാർക്ക് സന്തോഷ വാർത്ത; നവംബർ മുതൽ ഇക്കണോമി ക്ലാസ് ടിക്കറ്റെടുക്കുന്നവരെ കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസ്
uae
• 5 hours ago
പാക് - അഫ്ഗാനിസ്ഥാൻ യുദ്ധം രൂക്ഷമാകുന്നു; നിരവധി സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു, 100 ലധികം പേർക്ക് പരുക്ക്
International
• 6 hours ago