HOME
DETAILS

അട്ടപ്പാടിയിൽ വീണ്ടും കഞ്ചാവ് തോട്ടം; പൊലിസ് നശിപ്പിച്ചത് അഞ്ച് മാസം വരെ പാകമായ 203 കഞ്ചാവ് ചെടികൾ

  
October 16 2025 | 15:10 PM

excise department destroys 203 ganja plants in attappadi forest

പാലക്കാട്: അട്ടപ്പാടിയിലെ വനപ്രദേശത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് തോട്ടം കണ്ടെത്തി നശിപ്പിച്ചു. നാല് മുതൽ അഞ്ച് മാസം വരെ പാകമായ 203 കഞ്ചാവ് ചെടികളാണ് 68 തടങ്ങളിലായി എക്സൈസ് ഉദ്യോഗസ്ഥർ കണ്ടെത്തി നശിപ്പിച്ചത്. അരളിക്കോണം ഉന്നതിയിൽ നിന്ന് ഏകദേശം രണ്ടര കിലോമീറ്റർ അകലെ, ഒരു നീർച്ചാലിന് സമീപത്തുള്ള രണ്ട് തോട്ടങ്ങളിലായാണ് കഞ്ചാവ് കൃഷി ചെയ്തിരുന്നത്. 

അഗളി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ മുഹമ്മദ്‌ ഇഹ്‌ലാസ് അലിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസർമാരായ (ഗ്രേഡ്) മാസിലാമണി, ജിജോയ്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രദീപ്‌.ആർ, ലക്ഷ്മണൻ.എ.കെ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് തോട്ടം കഴിഞ്ഞ ദിവസം അട്ടപ്പാടിയിൽ കണ്ടെത്തിയിരുന്നു. പുതൂരിലെ വനമേഖലയ്ക്കുള്ളിൽ 60 സെന്റ് സ്ഥലത്താണ് കഞ്ചാവ് തോട്ടം ഉണ്ടായിരുന്നത്. ഈ തോട്ടത്തിൽ മൂന്ന് മാസം പ്രായമുള്ള ഏകദേശം പതിനായിരത്തോളം കഞ്ചാവ് ചെടികളാണ് ഉണ്ടായിരുന്നത്. കേരള പൊലിസും തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഈ കൃഷി കണ്ടെത്തി നശിപ്പിച്ചത്. കേരള പൊലിസ് ഇതുവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലിയ കഞ്ചാവ് കൃഷിയാണിത് എന്നും പൊലിസ് വൃത്തങ്ങൾ അറിയിച്ചു.

The Excise Department's raid on a forest area in Attappadi led to the discovery and destruction of 203 ganja plants, aged four to five months, spread across 68 beds. The operation aimed to curb the illicit cultivation of narcotics in the region.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജലീബ് അൽ-ഷുയൂഖിൽ വ്യാജ പെർഫ്യൂം ഫാക്ടറി; മൂന്ന് പ്രവാസികൾ അറസ്റ്റിൽ; ഫാക്ടറി പൊളിച്ചുമാറ്റി ആഭ്യന്തര മന്ത്രാലയം

Kuwait
  •  5 hours ago
No Image

ഇടിവെട്ടി മഴ പെയ്യും; രണ്ട് ജില്ലകളില്‍ പ്രത്യേക മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട് 

Kerala
  •  5 hours ago
No Image

താമരശ്ശേരി ഡോക്ടർക്ക് വെട്ടേറ്റ സംഭവം: 9 വയസ്സുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമല്ല; വൈറൽ ന്യുമോണിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

latest
  •  5 hours ago
No Image

ഗസ്സയിലെ ഡോക്ടർ ഹുസാം അബു സഫിയയുടെ തടങ്കൽ കാലാവധി വീണ്ടും നീട്ടിയേക്കും; ഇസ്റാഈലിനെതിരെ ആംനസ്റ്റി ഇന്റർനാഷണൽ

International
  •  5 hours ago
No Image

ജുഡീഷ്യൽ സേവനങ്ങളും, യാത്രാവിലക്കുകളും കൈകാര്യം ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുമായി ദുബൈ

uae
  •  5 hours ago
No Image

ദീപാവലിയോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക പരിശോധന: 4 കോടി രൂപയുടെ മായം കലർന്ന ഭക്ഷ്യവസ്തുക്കൾ പിടികൂടി

National
  •  5 hours ago
No Image

ഗ്ലോബൽ വില്ലേജിൽ റോബോകോപ്പിനെ വിന്യസിച്ച് ദുബൈ പൊലിസ്

uae
  •  6 hours ago
No Image

ഈ രോഗങ്ങള്‍ ഉള്ളവര്‍ക്ക് ഹജ്ജിന് അനുമതി നല്‍കില്ല; പുതിയ തീരുമാനവുമായി സഊദി

Saudi-arabia
  •  6 hours ago
No Image

പാഴ്‌സൽ ഡെലിവറികൾക്കായി സ്മാർട്ട് ഇലക്ട്രോണിക് ബോക്‌സുകൾ; കൈകോർത്ത് അരാമെക്സും ബഹ്‌റൈൻ പോസ്റ്റും

bahrain
  •  6 hours ago
No Image

തിരുവനന്തപുരത്ത് കൂൺ കഴിച്ചതിനെ തുടർന്ന് കുടുംബത്തിലെ ആറുപേർ ആശുപത്രിയിൽ ; മൂന്നുപേരുടെ നില ഗുരുതരം

Kerala
  •  7 hours ago