HOME
DETAILS

പാഴ്‌സൽ ഡെലിവറികൾക്കായി സ്മാർട്ട് ഇലക്ട്രോണിക് ബോക്‌സുകൾ; കൈകോർത്ത് അരാമെക്സും ബഹ്‌റൈൻ പോസ്റ്റും

  
October 16 2025 | 13:10 PM

aramex launches electronic parcel boxes in bahrain

ദുബൈ: ബഹ്റൈനിലെ ആദ്യത്തെ ഇലക്ട്രോണിക് പാഴ്സൽ ബോക്‌സുകളുടെ ശൃംഖലയ്ക്ക് തുടക്കമിട്ട് അരാമെക്സ്. ആഗോള ലോജിസ്റ്റിക്‌സ്, ഗതാഗത ദാതാക്കളായ അരാമെക്‌സ്, ബഹ്‌റൈൻ പോസ്റ്റുമായി സഹകരിച്ചാണ് ഈ സേവനം അവതരിപ്പിച്ചിരിക്കുന്നത്. കാലതാമസം ഒഴിവാക്കാനും ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങൾ നൽകാനും ലക്ഷ്യമിട്ടുള്ള ഒരു സ്മാർട്ട്, ഓട്ടോമേറ്റഡ് ഡെലിവറി സംവിധാനമാണിത്.

ബഹ്‌റൈൻ പോസ്റ്റിന്റെ ഉടമസ്ഥതയിലുള്ളതും അരാമെക്‌സിന്റെ ലോജിസ്റ്റിക്സ് സാങ്കേതികവിദ്യയുടെ പിന്തുണയോടെ പ്രവർത്തിക്കുന്നതുമാണ് ഈ ഇലക്ട്രോണിക് ബോക്സുകൾ. ഇത് വഴി ഡെലിവറികൾ കൂടുതൽ സുരക്ഷിതമാകും, മാത്രമല്ല തത്സമയം ട്രാക്ക് ചെയ്യാനും സാധിക്കും. ഉപയോക്താക്കൾക്ക് ബഹ്‌റൈനിലുടനീളം സ്ഥാപിച്ചിട്ടുള്ള ടെർമിനലുകളിൽ നിന്ന് സൗകര്യപ്രദമായ സമയത്ത് പാഴ്സലുകൾ ശേഖരിക്കാൻ ഈ സംവിധാനം അവസരം നൽകുന്നു.

വളരുന്ന ഇ-കൊമേഴ്‌സ്

ഗൾഫ് മേഖലയിൽ ഇ-കൊമേഴ്‌സ് അതിവേഗം വികസിക്കുന്ന സാഹചര്യത്തിലാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഇതുവഴി -കൊമേഴ്സ് മേഖലയിലെ ഓൺലൈൻ റീട്ടെയിൽ വിൽപ്പന 2025-ഓടെ 50 ബില്യൺ ഡോളറിലെത്തുമെന്നാണ് കണക്കാക്കുന്നത്. പാഴ്സലുകളുടെ എണ്ണം വർധിക്കുന്നത്, അവസാന ഘട്ട ഡെലിവറി (ലാസ്റ്റ്-മൈൽ ലോജിസ്റ്റിക്സ്) കാര്യക്ഷമമാക്കുന്ന, ഓട്ടോമേറ്റഡ്, കോൺടാക്റ്റ്‌ലെസ് ഡെലിവറി സംവിധാനങ്ങൾക്കായുള്ള ആവശ്യം വർധിപ്പിച്ചു.

ഇത്തരം സംവിധാനങ്ങൾ ഡെലിവറി ചെലവ് 30% വരെ കുറയ്ക്കുമെന്നും വേഗതയേറിയതും കൂടുതൽ സൗകര്യപ്രദവുമായ സേവനത്തിലൂടെ ഉപഭോക്തൃ സംതൃപ്തി വർധിപ്പിക്കുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.

നിശ്ചിത സമയപരിധിയോ നേരിട്ടുള്ള പോസ്റ്റൽ കൗണ്ടർ വഴിയുള്ള ശേഖരണമോ ആവശ്യമുള്ള പരമ്പരാഗത ഡെലിവറി രീതികളിൽ നിന്ന് വ്യത്യസ്തമായി, ഇലക്ട്രോണിക് ബോക്സുകൾ 24/7 ആക്സസ് നൽകുന്നു. മൊബൈൽ ആപ്ലിക്കേഷനുകൾ വഴി തത്സമയ ട്രാക്കിംഗ് സംവിധാനവും ഇതിൽ സംയോജിപ്പിച്ചിട്ടുണ്ട്. 

Aramex, a global logistics and transportation provider, has partnered with Bahrain Post to launch the Kingdom's first nationwide network of electronic parcel boxes. This smart delivery system allows customers to collect parcels at their convenience from secure, strategically located terminals across Bahrain, with real-time tracking and instant notifications via integrated mobile applications. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് കൂൺ കഴിച്ചതിനെ തുടർന്ന് കുടുംബത്തിലെ ആറുപേർ ആശുപത്രിയിൽ ; മൂന്നുപേരുടെ നില ഗുരുതരം

Kerala
  •  2 hours ago
No Image

"റൊണാൾഡോ ഇനി ആ പഴയ കളിക്കാരനല്ല"; 2026 ഫിഫ ലോകകപ്പിൽ പോർച്ചുഗലിന് അവനെ ആശ്രയിക്കാനാവില്ലെന്ന് ഫുട്ബോൾ പണ്ഡിതൻ

Football
  •  2 hours ago
No Image

12 ദിർഹത്തിന്റെ യൂണിഫോം വിൽക്കുന്നത് 120 ദിർഹത്തിനടുത്ത്; വിലയിലും ഗുണനിലവാരത്തിലും സുതാര്യത വേണമെന്ന് ദുബൈയിലെ രക്ഷിതാക്കൾ

uae
  •  3 hours ago
No Image

​ഗുജറാത്തിൽ നാളെ മന്ത്രിസഭാ പുനസംഘടനാ; മന്ത്രിമാരുടെ എണ്ണം 26 ആക്കാൻ സാധ്യത

National
  •  3 hours ago
No Image

കൊച്ചി കോർപറേഷനിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥർ വിജിലൻസ് പിടിയിൽ; അഭിഭാഷകന്റെ പരാതിയിൽ നടപടി

crime
  •  3 hours ago
No Image

നിങ്ങൾ താഴ്ന്ന ജാതിക്കാർ വില കൂടിയ ബൈക്ക് ഒന്നും ഓടിക്കരുത്; തമിഴ്നാട്ടിൽ ദളിത് യുവാവിന് നേരെ ക്രൂര ആക്രമണം; ആറുപേർ അറസ്റ്റിൽ 

National
  •  3 hours ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് അപേക്ഷകർക്ക് ബിഎൽഎസിന്റെ മുന്നറിയിപ്പ്; ഫോട്ടോ എടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

uae
  •  3 hours ago
No Image

പാകിസ്ഥാനിൽ എന്ത് നടക്കുന്നുവെന്നറിയാൻ ഇന്ത്യൻ മാധ്യമങ്ങൾ നോക്കേണ്ട അവസ്ഥയായെന്ന് പാക് മാധ്യമ പ്രവര്‍ത്തകൻ; പാകിസ്ഥാനിൽ സൈന്യം മാധ്യമങ്ങളെ വിലക്കിയതായി റിപ്പോർട്ട്

International
  •  3 hours ago
No Image

ട്രാഫിക് സിഗ്നലിൽ കാത്തിരിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ട്രാഫിക് നിയമങ്ങളുടെ ലംഘനം; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

latest
  •  4 hours ago
No Image

എറണാകുളത്ത് സ്കൂൾ ബസുകൾ കൂട്ടിയിടിച്ച് അപകടം; 12 വിദ്യാർഥികൾക്ക് പരുക്ക്

Kerala
  •  4 hours ago

No Image

സ്വപ്‌ന വാഹനം ഇന്ത്യയിൽ ഓടിക്കാം: യുഎഇ രജിസ്‌ട്രേഷനുള്ള കാറുകൾ നാട്ടിലിറക്കാൻ വഴി; പ്രവാസികൾക്ക് ആശ്വാസമായി 'CPD' സംവിധാനം

uae
  •  6 hours ago
No Image

ഊര്‍ജ്ജസ്വലര്‍, വരനെ പോലെ ഒരുങ്ങിയിറക്കം ഹമാസ് ബന്ദികളാക്കിയവരുടെ തിരിച്ചു വരവ്; തെറി, നില്‍ക്കാന്‍ പോലും ശേഷിയില്ല...ഇസ്റാഈല്‍ മോചിപ്പിച്ച ഫലസ്തീന്‍ തടവുകാര്‍; രണ്ട് തടവുകാലം, രണ്ടവസ്ഥ

International
  •  6 hours ago
No Image

യാത്രക്കാർക്ക് മുന്നറിയിപ്പുമായി എമിറേറ്റ്സ്: പാസ്പോർട്ടിന് 6 മാസത്തെ സാധുത നിർബന്ധം; ഇല്ലെങ്കിൽ ചെക്ക്-ഇൻ നിഷേധിക്കപ്പെടും

uae
  •  6 hours ago
No Image

270 കോടി രൂപ തട്ടിയെടുത്തു; മെൽക്കർ ഫിനാൻസ് ഡയറക്ടർമാരായ ദമ്പതികൾ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവെ പിടിയിൽ

crime
  •  6 hours ago