HOME
DETAILS

യുഎഇയിൽ ജോലി ചെയ്യുന്ന ആളാണോ നിങ്ങൾ? എങ്കിൽ നിങ്ങൾ ഇക്കാര്യങ്ങൾ അറിയണം; നിങ്ങൾക്കും ചില അവകാശങ്ങളുണ്ട്

  
October 20, 2025 | 1:02 PM

uae medical leave law rights and regulations for employees

അബൂദബി: യുഎഇയിൽ ജോലി ചെയ്യുന്ന ആളാണോ നിങ്ങൾ? എങ്കിൽ, രാജ്യത്തെ തൊഴിൽ നിയമങ്ങളെക്കുറിച്ചും തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കണം. ഇത് ഭാവിയിൽ തൊഴിലുടമയുമായി ഉണ്ടാകാൻ സാധ്യതയുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും. യുഎഇയിലെ മെഡിക്കൽ ലീവിനെ സംബന്ധിച്ച നിയമവശങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. 

യുഎഇ തൊഴിൽ നിയമവും മെഡിക്കൽ ലീവും

യുഎഇ തൊഴിൽ നിയമം (2021-ലെ ഫെഡറൽ ഡിക്രി-ബൈ-ലോ നമ്പർ 33) ശമ്പളത്തോടുകൂടിയതും അല്ലാത്തതുമായ മെഡിക്കൽ ലീവിനുള്ള പ്രത്യേക വ്യവസ്ഥകളും, തൊഴിലുടമയെ അറിയിക്കേണ്ട രീതിയും, പിരിച്ചുവിടൽ നടപടിക്രമങ്ങളെക്കുറിച്ചുള്ള വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളും നൽകുന്നുണ്ട്.

മെഡിക്കൽ ലീവിനുള്ള അർഹത

പ്രൊബേഷൻ കാലയളവ് പൂർത്തിയാക്കിയ തൊഴിലാളികൾക്ക് ഒരു വർഷം പരമാവധി 90 ദിവസം വരെ മെഡിക്കൽ ലീവിന് അർഹതയുണ്ട്. ഈ 90 ദിവസത്തെ അവധി തുടർച്ചയായോ ഇടവിട്ടോ എടുക്കാം. താഴെ പറയുന്ന രീതിയിലാണ് ഈ അവധിക്കാലത്തെ ശമ്പളം  ക്രമീകരിച്ചിരിക്കുന്നത്. 

  • ആദ്യ 15 ദിവസത്തേക്ക്: മുഴുവൻ ശമ്പളം
  • തുടർന്നുള്ള 30 ദിവസത്തേക്ക്: പകുതി ശമ്പളം
  • ശേഷിക്കുന്ന 45 ദിവസത്തേക്ക്: ശമ്പളമില്ലാത്ത അവധി

പ്രൊബേഷൻ കാലയളവിലെ മെഡിക്കൽ ലീവ്

പ്രൊബേഷൻ കാലയളവിൽ തൊഴിലാളികൾക്ക് മെഡിക്കൽ ലീവിനായി അപേക്ഷിക്കാം. എങ്കിലും, ഈ സമയത്ത് അവധി അനുവദിക്കണോ വേണ്ടയോ എന്ന തീരുമാനം തൊഴിലുടമയുടേതാണ്. 

ശമ്പളത്തോടുകൂടിയ മെഡിക്കൽ ലീവ് ലഭിക്കാത്ത സാഹചര്യങ്ങൾ

  • ചില പ്രത്യേക സാഹചര്യങ്ങളിൽ തൊഴിലാളികൾക്ക് ശമ്പളത്തോടുകൂടിയ മെഡിക്കൽ ലീവ് ലഭിക്കില്ല.
  • പ്രൊബേഷൻ കാലയളവിൽ തുടരുന്ന തൊഴിലാളികൾ.
  • മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിവസ്തുക്കളുടെ ഉപയോഗം മൂലമാണ് രോഗം വന്നതെങ്കിൽ.
  • യുഎഇ നിയമങ്ങൾ, കമ്പനി നിയന്ത്രണങ്ങൾ, ജോലിസ്ഥലത്തെ സുരക്ഷാ നിർദ്ദേശങ്ങൾ എന്നിവ തൊഴിലാളി ലംഘിച്ചാൽ.

മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതിന്റെ പ്രാധാന്യം

അസുഖം ബാധിച്ച് മൂന്ന് ദിവസത്തിനുള്ളിൽ ജീവനക്കാരൻ തൊഴിലുടമയെ വിവരമറിയിക്കണമെന്ന് യുഎഇ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 31വ്യവസ്ഥ ചെയ്യുന്നു. കൂടാതെ, ജീവനക്കാരന്റെ രോഗാവസ്ഥ തെളിയിക്കുന്നതിനായി അംഗീകൃത മെഡിക്കൽ സ്ഥാപനം നൽകുന്ന മെഡിക്കൽ റിപ്പോർട്ടും ഹാജരാക്കണം. 

ഡോക്ടറുടെ കുറിപ്പും നടപടിക്രമങ്ങളും

മെഡിക്കൽ ലീവ് നയത്തെക്കുറിച്ചും ഡോക്ടറുടെ കുറിപ്പ് നിർബന്ധമാണോ എന്നതിനെക്കുറിച്ചും നിങ്ങളുടെ കമ്പനിയുടെ ഹ്യൂമൻ റിസോഴ്‌സ് (എച്ച്ആർ) വിഭാഗവുമായി സംസാരിക്കുന്നതായിരിക്കും നല്ലത്. അതേസമയം, യുഎഇ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 31 പ്രകാരം, തൊഴിലാളികൾ എമിറേറ്റിലെ പ്രാദേശിക ആരോഗ്യ അതോറിറ്റി നൽകുന്ന മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കണം.

  • അഞ്ച് ദിവസത്തിൽ കൂടുതലുള്ള മെഡിക്കൽ അവധികൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
  • അഞ്ച് ദിവസമോ അതിൽ കുറവോ ഉള്ള അവധികൾക്ക് മെഡിക്കൽ കമ്മിറ്റിയുടെ അക്രഡിറ്റേഷൻ ഇല്ലാതെ തന്നെ ഇലക്ട്രോണിക് രീതിയിൽ അറ്റസ്റ്റേഷൻ പൂർത്തിയാക്കാം.
  • അവധി അഞ്ച് ദിവസത്തിൽ കൂടുതലും ഒരു മാസം വരെ നീളുകയുമാണെങ്കിൽ, നിശ്ചിത ഫീസ് അടച്ച് അറ്റസ്റ്റേഷൻ ചെയ്യുകയും എമിറേറ്റിലെ മെഡിക്കൽ സബ് കമ്മിറ്റിയുടെ അംഗീകാരം നേടുകയും വേണം.

പിരിച്ചുവിടൽ നടപടികൾ

ഒരു തൊഴിലാളിയെ അയാൾ രോഗാവധിയിൽ ആയിരിക്കുന്ന സമയത്ത് പിരിച്ചുവിടാൻ തൊഴിലുടമക്ക് അനുവാദമില്ല. എന്നാൽ, 90 ദിവസത്തെ മെഡിക്കൽ ലീവ് പൂർത്തിയാക്കിയിട്ടും ജീവനക്കാരന് ജോലിയിൽ പ്രവേശിക്കാൻ സാധിച്ചില്ലെങ്കിൽ, അയാളുടെ തൊഴിൽ കരാർ അവസാനിപ്പിക്കാൻ തൊഴിലുടമയ്ക്ക് അവകാശമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാ പൊതുപാർക്കുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത്; നീക്കം പൊതുമുതൽ സംരക്ഷണത്തിന്

Kuwait
  •  3 hours ago
No Image

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വർധനവിന് ഒരുങ്ങി സർക്കാർ; 200 രൂപ കൂട്ടാൻ സാധ്യത

Kerala
  •  3 hours ago
No Image

ദേഹാസ്വാസ്ഥ്യം; കെ.സുധാകരനെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  3 hours ago
No Image

യുഎഇയിൽ ഇന്ന് സ്വർണ വിലയിൽ ഇടിവ്

uae
  •  4 hours ago
No Image

മദ്യപാനത്തിനിടെ വാക്കുതർക്കം: അനിയനെ പെട്രോളൊഴിച്ച് തീ കൊളുത്തി ചേട്ടൻ

Kerala
  •  4 hours ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 23000 ലധികം നിയമ ലംഘകർ

Saudi-arabia
  •  4 hours ago
No Image

യോ​ഗത്തിൽ സർക്കാരിനെതിരെ വിമർശനം: കയ്യടിച്ച മലപ്പുറം ഹോമിയോ ഡിഎംഒക്ക് സർക്കാരിന്റെ താക്കീത്

Kerala
  •  4 hours ago
No Image

സോഷ്യല്‍ മീഡിയയില്‍ വൈറലായ 'ദുഷ്ട പാവ'കളെ കത്തിക്കുന്നത് അനുകരിക്കേണ്ട; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  6 hours ago
No Image

നിരാശരായി ഗോവൻ ആരാധകർ; ക്രിസ്റ്റ്യാനോ റൊണാൾഡോ എഫ്‌സി ഗോവയ്‌ക്കെതിരായ മത്സരത്തിൽ കളിക്കില്ലെന്ന് റിപ്പോർട്ട്

Football
  •  7 hours ago
No Image

കഴക്കൂട്ടം ബലാത്സംഗം: 'പ്രതി എത്തിയത് മോഷണത്തിന്; പിടികൂടിയത് സാഹസികമായി

crime
  •  7 hours ago