കൊളംബിയന്‍ പ്രസിഡന്റ് മയക്കുമരുന്ന് കച്ചവടക്കാരനാണെന്ന് ട്രംപ്; ദുര്‍ബലനായ നേതാവാണ് പെട്രോയെന്നും പരിഹാസം
വാഷിങ്ടണ്‍: കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയെ അധിക്ഷേപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമൂഹമാധ്യമ പോസ്റ്റ്. പെട്രോ നിയമവിരുദ്ധ മയക്കുമരുന്ന് വ്യാപാരിയാണെന്നും, കൊളംബിയക്കുള്ള യുഎസ് സഹായം നിര്‍ത്തുമെന്നും ട്രംപ് പറഞ്ഞു. ജനപ്രീതിയില്ലാത്ത, ദുര്‍ബലനായ നേതാവാണ് പെട്രോയെന്നും ട്രംപ് സമൂഹമാധ്യമത്തില്‍ കുറിച്ചു.
യുഎസ് ഇതിനകം കൊളംബിയക്ക് വലിയ തുകകളും, സബ്‌സിഡികളും നല്‍കിയിട്ടുണ്ട്. എന്നാല്‍ മയക്കുമരുന്ന് വ്യാപാരം നിയന്ത്രിക്കാന്‍ പെട്രോ ഒന്നും ചെയ്യുന്നില്ല. പെട്രോ മയക്കുമരുന്ന് വ്യാപാരം നിര്‍ത്തിയില്ലെങ്കില്‍ അമേരിക്ക തന്നെ അത് അടച്ച് പൂട്ടും. ഇന്നുമുതല്‍ സഹായങ്ങളും, സബ്‌സിഡികളും കൊളംബിയക്ക് നല്‍കില്ല,' ട്രംപ് കൂട്ടിച്ചേര്‍ത്തു.
അമേരിക്കയുടെ അടുത്ത സഖ്യ കക്ഷിയായി കണക്കാക്കുന്ന രാജ്യമാണ് കൊളംബിയ. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഇരൂകൂട്ടരും തമ്മില്‍ തര്‍ക്കങ്ങള്‍ ഉടലെടുക്കുക പതിവാണ്. മയക്കുമരുന്നിനെതിരായ പോരാട്ടത്തില്‍ കൊളംബിയ സഹകരിക്കുന്നില്ലെന്ന് അമേരിക്ക കഴിഞ്ഞ മാസം കുറ്റപ്പെടുത്തിയിരുന്നു.
അതേസമയം കൊളംബിയന്‍ സമുദ്രാതിര്‍ത്തി ലംഘിച്ച് അമേരിക്ക മിസൈല്‍ വര്‍ഷം നടത്തിയെന്ന് കൊളംബിയന്‍ പ്രസിഡന്റ് ആരോപിച്ചിരുന്നു. ആക്രമണത്തില്‍ ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെടുകയും ആക്രമണം എന്തിന് വേണ്ടിയാണെന്ന് വ്യക്തമാക്കണമെന്നും പെട്രോ ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ അന്താരാഷ്ട്ര കോടതികളിലും, യുഎസ് കോടതിയിലും നിയമനടപടി സ്വീകരിക്കണമെന്നും പെട്രോ ആവശ്യപ്പെട്ടിരുന്നു.
U.S. President Donald Trump has alleged that the President of Colombia is a drug dealer
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."