
എല്ലാ പൊതുപാർക്കുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത്; നീക്കം പൊതുമുതൽ സംരക്ഷണത്തിന്

കുവൈത്ത് സിറ്റി: രാജ്യത്തെ എല്ലാ പൊതുപാർക്കുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ ഒരുങ്ങി പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സസ് (PAAAFR). രാജ്യത്തെ പൊതു സൗകര്യങ്ങളുടെ സുരക്ഷയും സംരക്ഷണവും വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. സന്ദർശകരെ നിരീക്ഷിക്കുക, അനുചിതമായ പെരുമാറ്റങ്ങൾ തടയുക, പൊതുമുതൽ നശിപ്പിക്കുന്നത് തടയുക എന്നിവ ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിക്ക് ആവശ്യമായ ബജറ്റ് കണ്ടെത്തുന്നതാനായി ബന്ധപ്പെട്ട അധികാരികളുടെ അനുമതി കാത്തിരിക്കുകയാണ്. അടുത്ത വർഷം മുതൽ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു. രാജ്യമെമ്പാടുമുള്ള പൊതുപാർക്കുകളുടെ നടത്തിപ്പ്, പരിപാലനം, മൊത്തത്തിലുള്ള അന്തരീക്ഷം എന്നിവ മെച്ചപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമാണിത്. പാർക്കുകളുടെ പരിപാലനത്തിൽ സന്ദർശകരുടെ പെരുമാറ്റവും ഒരു പ്രധാന ഘടകമാണ്. മാലിന്യം വലിച്ചെറിയുക, പൊതുമുതൽ നശിപ്പിക്കുക തുടങ്ങിയ നിരവധി വെല്ലുവിളികളാണ് പാർക്കുകൾ നേരിടുന്നത്.
ഷുവൈഖ് ബീച്ചിൽ നടത്തിയ പൈലറ്റ് പ്രോജക്റ്റ് ഇതിന് ഉദാഹരണമായി അതികൃതർ ചൂണ്ടിക്കാട്ടുന്നു. അവിടെ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത് പൊതുമുതൽ നശിപ്പിക്കുന്നത് ഗണ്യമായി കുറയ്ക്കുകയും പാർക്കിലെ വൃത്തി വർധിപ്പികയും ചെയ്തു. ഈ വിജയം പിന്തുടർന്നാണ് രാജ്യത്തെ എല്ലാ പൊതുപാർക്കുകളിലേക്കും ക്യാമറ നിരീക്ഷണം വ്യാപിപ്പിക്കുന്നത്. മരം മുറിക്കൽ, ശുചിമുറികൾ, ജലസേചന സംവിധാനങ്ങൾ എന്നിവ കേടുവരുത്തൽ തുടങ്ങിയ വിഷയങ്ങളിൽ മെയിന്റനൻസ് കമ്പനികൾ നൽകിയ പരാതികളോടുള്ള പ്രതികരണം കൂടിയാണ് ഈ നടപടി.
ഇതിന് പുറമെ, അതോറിറ്റി മറ്റു പലപദ്ധതികളും പ്ലാൻ ചെയ്യുന്നുണ്ട്. സബാഹ് അൽ-അഹമ്മദ് സിറ്റി, ജാബർ അൽ-അഹമ്മദ് സിറ്റി, അബ്ദുള്ള അൽ-മുബാറക് ഏരിയ തുടങ്ങിയ പ്രദേശങ്ങളിൽ പുതിയ പൊതുപാർക്കുകൾ നിർമ്മിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. പൊതുമുതൽ സംരക്ഷണം മാത്രമല്ല, താമസക്കാർക്കും സന്ദർശകർക്കും സുരക്ഷിതവും ആസ്വാദ്യകരവുമായ അന്തരീക്ഷം ഒരുക്കുക കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും പബ്ലിക് അതോറിറ്റി വ്യക്തമാക്കി.
Kuwait is planning to install CCTV cameras in all public parks to enhance security and protect public property. This move aims to ensure the safety of citizens and residents, as well as to prevent vandalism and other forms of misconduct in public spaces
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വർധനവിന് ഒരുങ്ങി സർക്കാർ; 200 രൂപ കൂട്ടാൻ സാധ്യത
Kerala
• 3 hours ago
ദേഹാസ്വാസ്ഥ്യം; കെ.സുധാകരനെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala
• 3 hours ago
യുഎഇയിൽ ഇന്ന് സ്വർണ വിലയിൽ ഇടിവ്
uae
• 4 hours ago
മദ്യപാനത്തിനിടെ വാക്കുതർക്കം: അനിയനെ പെട്രോളൊഴിച്ച് തീ കൊളുത്തി ചേട്ടൻ
Kerala
• 4 hours ago
താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 23000 ലധികം നിയമ ലംഘകർ
Saudi-arabia
• 4 hours ago
യോഗത്തിൽ സർക്കാരിനെതിരെ വിമർശനം: കയ്യടിച്ച മലപ്പുറം ഹോമിയോ ഡിഎംഒക്ക് സർക്കാരിന്റെ താക്കീത്
Kerala
• 4 hours ago
സോഷ്യല്‍ മീഡിയയില്‍ വൈറലായ 'ദുഷ്ട പാവ'കളെ കത്തിക്കുന്നത് അനുകരിക്കേണ്ട; മുന്നറിയിപ്പുമായി ദുബൈ പൊലിസ്
uae
• 6 hours ago
നിരാശരായി ഗോവൻ ആരാധകർ; ക്രിസ്റ്റ്യാനോ റൊണാൾഡോ എഫ്‌സി ഗോവയ്‌ക്കെതിരായ മത്സരത്തിൽ കളിക്കില്ലെന്ന് റിപ്പോർട്ട്
Football
• 7 hours ago
കഴക്കൂട്ടം ബലാത്സംഗം: 'പ്രതി എത്തിയത് മോഷണത്തിന്; പിടികൂടിയത് സാഹസികമായി
crime
• 7 hours ago
പേരാമ്പ്ര സംഘർഷം: ആരോപണവിധേയരായ 2 ഡിവൈഎസ്പിമാർക്ക് സ്ഥലംമാറ്റം; ക്രൈം ബ്രാഞ്ചിലേക്കും മെഡിക്കൽ കോളേജ് എസിപിയായും നിയമനം
Kerala
• 7 hours ago
ചരിത്രം കുറിച്ച് മൊറോക്കോ; അണ്ടർ-20 ലോകകപ്പ് കിരീടം സ്വന്തമാക്കി; ഫൈനലിൽ അർജന്റീനക്ക് കാലിടറി
Football
• 7 hours ago
ബിബിഎ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; മലയാളിയായ സീനിയർ വിദ്യാർത്ഥിക്കെതിരെ കേസ്; യുവാവിനായി തിരച്ചിൽ ശക്തമാക്കി ബെംഗളൂരു പൊലിസ്
crime
• 8 hours ago
രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ നിര്യാതയായി
Kerala
• 8 hours ago
ശമ്പളവർധന ആവശ്യപ്പെട്ട് ഡോക്ടർമാർ സമരത്തിൽ; മെഡിക്കൽ കോളേജുകളിൽ ഇന്ന് ഒപി ബഹിഷ്കരണം
Kerala
• 8 hours ago
കാറുകളിലെ കാർബൺ മോണോക്സൈഡ് അപകട സധ്യതകൾ; നിർദേശങ്ങളുമായി ഖത്തർ ആഭ്യന്തരമന്ത്രാലയം
qatar
• 17 hours ago
വനിതാ ഏകദിന ലോകകപ്പിലെ ആവേശപ്പോരിൽ ഇന്ത്യക്ക് 4 റൺസ് തോൽവി
Cricket
• 17 hours ago
കൊളംബിയന്‍ പ്രസിഡന്റ് മയക്കുമരുന്ന് കച്ചവടക്കാരനാണെന്ന് ട്രംപ്; ദുര്‍ബലനായ നേതാവാണ് പെട്രോയെന്നും പരിഹാസം
International
• 17 hours ago
ഓടുന്ന ട്രെയിനിൽ നിന്ന് വലിച്ചെറിഞ്ഞ മദ്യക്കുപ്പി തലയിൽ വീണ് കാൽനട യാത്രക്കാരന് പരിക്ക്
Kerala
• 17 hours ago
പി.എം ശ്രീ ദേശീയ വിദ്യാഭ്യാസ നയം പൂർണമായി നടപ്പാക്കേണ്ടിവരും സംസ്ഥാനം
Kerala
• 9 hours ago
UAE Weather: കിഴക്കന്‍ എമിറേറ്റുകളില്‍ കനത്ത മഴ; യു.എ.ഇയിലുടനീളം താപനിലയില്‍ കുറവ്
uae
• 9 hours ago
ഐടി ജീവനക്കാരിയെ ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ച സംഭവം; പ്രതിയായ ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു
Kerala
• 16 hours ago