HOME
DETAILS

ദീപാവലി ആഘോഷം: ബെംഗളൂരുവിൽ പടക്കം പൊട്ടിക്കലിനിടെ കണ്ണിന് പരുക്കേറ്റ് റിപ്പോർട്ട് ചെയ്തത് 130-ലധികം കേസുകൾ; ഭൂരിഭാഗവും കുട്ടികൾ

  
Web Desk
October 22, 2025 | 3:52 PM

diwali celebrations over 130 eye injury cases reported in bengaluru due to firecrackers mostly children

ബെംഗളൂരു: ദീപാവലി ആഘോഷങ്ങളുടെ അവസാന ദിനമായ ഇന്ന് രാത്രിയോടെ പടക്കങ്ങളുമായി ബന്ധപ്പെട്ട് കണ്ണിന് പരുക്കേൽക്കുന്ന കേസുകളിൽ വൻ വർദ്ധനവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ബെംഗളൂരുവിലെ ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ മാത്രം ബെംഗളൂരുവിലെ പ്രമുഖ നേത്ര ആശുപത്രികളിൽ 130-ലധികം കേസുകളാണ് പടക്കം പൊട്ടിക്കലുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ​പടക്കം പൊട്ടിക്കുമ്പോൾ സമീപത്ത് നിന്ന് കുട്ടികൾക്ക് പരുക്കേറ്റ കേസുകളാണ് അധികവും എന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.

സർക്കാർ ഉടമസ്ഥതയിലുള്ള ആശുപത്രിയിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ 30 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഒക്ടോബർ 21 (രാവിലെ 9 മണി) മുതൽ ഒക്ടോബർ 22 (രാവിലെ 9 മണി) വരെയുള്ള 24 മണിക്കൂറിനുള്ളിൽ മാത്രം 14 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. ഇതിൽ 11 പേർ വിദ​ഗ്ദ   വിഭാ​ഗത്തിൽ ചികിത്സ തേടുകയും ചെയ്തു. പരുക്കേറ്റവരിൽ 10 പേർ മുതിർന്നവരും 4 പേർ കുട്ടികളുമാണ്.

പടക്കങ്ങൾ പൊട്ടിക്കുന്നതിനിടെയും സമീപത്ത് നിന്ന് കാണുന്നതിനിടെയുമുണ്ടാകുന്ന അപകടങ്ങളാണ് പരുക്കുകൾക്ക് പ്രധാന കാരണം. കുട്ടികൾക്ക് രക്ഷിതാക്കളുടെ മേൽനോട്ടമില്ലാതെ പടക്കങ്ങൾ ഉപയോഗിക്കുന്നതും, ഗുണനിലവാരം കുറഞ്ഞ പടക്കങ്ങൾ വാങ്ങുന്നതും അപകടസാധ്യത വർദ്ധിപ്പിക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

സുരക്ഷാ നിർദ്ദേശങ്ങളുമായി നേത്രരോഗ വിദഗ്ധർ

"പടക്കങ്ങൾ ഉപയോഗിക്കുമ്പോൾ സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കണം. കുട്ടികൾക്ക് മുതിർന്നവരുടെ മേൽനോട്ടം ഉറപ്പാക്കണം. ഗുണനിലവാരമുള്ള പടക്കങ്ങൾ മാത്രം വാങ്ങാൻ ശ്രദ്ധിക്കുക," ഡോക്ടർ ജനങ്ങൾക്ക് നിർദ്ദേശം നൽകി. കണ്ണിന് പരുക്കേറ്റാൽ ഒട്ടും വൈകാതെ വൈദ്യസഹായം തേടണമെന്നും, സ്വയം ചികിത്സിക്കാൻ ശ്രമിക്കരുതെന്നും ഡോക്ടർമാർ ഉപദേശിക്കുന്നു.

പടക്കങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം തടയാൻ ബെംഗളൂരു പൊലിസും അഗ്നിശമനസേനയും കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഗ്രീൻ പടക്കങ്ങൾ മാത്രം ഉപയോഗിക്കണമെന്നും, രാത്രി 10 മണിക്ക് ശേഷം പടക്കങ്ങൾ പൊട്ടിക്കരുതെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. എങ്കിലും, നിയന്ത്രണങ്ങൾ ലംഘിക്കപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്. ദീപാവലി ആഘോഷങ്ങൾ സുരക്ഷിതമായി ആസ്വദിക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആശുപത്രി അധികൃതരും പൊലിസും അഭ്യർത്ഥിച്ചു.

 

 

During Diwali celebrations in Bengaluru, over 130 cases of eye injuries from firecrackers have been reported in the past three days, with most victims being children. Doctors expect more cases on the final day, October 22, as festivities peak. Minto Ophthalmic Hospital alone recorded 30 cases, including 14 new cases between October 21 and 22, with 11 treated as outpatients and three requiring admission. Authorities urge caution and stricter adherence to safety guidelines.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വണ്ടാനം മെഡിക്കൽ കോളേജ് ശസ്ത്രക്രിയ പിഴവ്: ഡോക്ടർക്കും നഴ്സിനും സസ്പെൻഷൻ; രോഗി അമൃത ആശുപത്രിയിലേക്ക്

Kerala
  •  19 days ago
No Image

തൊടുപുഴയിൽ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; ജില്ലാ കളക്ടർക്ക് അന്വേഷണ ചുമതല

Kerala
  •  20 days ago
No Image

ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ആർഎസ്എസ് പ്രവർത്തകർ ഓടിച്ചിട്ട് ക്രൂരമായി മർദിച്ചു; 15 പേർക്കെതിരെ കേസ്

crime
  •  20 days ago
No Image

ട്രംപിന് വൻ തിരിച്ചടി; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ അധിക തീരുവ സുപ്രീം കോടതി റദ്ദാക്കി

International
  •  20 days ago
No Image

വിശ്വാസതീക്ഷ്ണതയിൽ: റമദാനിലെ ആദ്യവെള്ളി: മക്ക, മദീന ഹറമുകളിൽ എത്തിയത് ജന ലക്ഷങ്ങൾ

Saudi-arabia
  •  20 days ago
No Image

ബിഹാറിൽ വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ വിദ്യാർത്ഥികളുടെ അതിക്രമം; അശ്ലീല പരാമർശവും കൈയേറ്റവും

National
  •  20 days ago
No Image

ബില്ലടക്കാൻ പണമില്ല, ഹോട്ടലിൽ നിന്ന് പുറത്താക്കി! ഓസ്‌ട്രേലിയയിൽ പാത്രം കഴുകി പാക് താരങ്ങൾ; കായിക ലോകത്തെ ഞെട്ടിച്ച വാർത്ത

Others
  •  20 days ago
No Image

കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് വിദ്യാർത്ഥി റോഡിലേക്ക് തെറിച്ചുവീണ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്; 200 മീറ്ററോളം കഴിഞ്ഞാണ് ബസ് നിർത്തിയത്

Kerala
  •  20 days ago
No Image

ആതവനാട് അപകടം; ലോറിക്കുള്ളിൽ കുടുങ്ങിയ സഹായിയുടെ മൃതദേഹം പുറത്തെടുത്തു

Kerala
  •  20 days ago
No Image

ബംഗാൾ വോട്ടർപട്ടിക പുതുക്കൽ ജഡ്ജിമാരുടെ നിരീക്ഷണത്തിൽ; അസാധാരണ നടപടിയുമായി സുപ്രീം കോടതി

National
  •  20 days ago


No Image

ഐസിസിക്ക് പിഴച്ചോ? 2026 ലോകകപ്പിലെ 'സൂപ്പർ 8' ഫോർമാറ്റിനെതിരെ പ്രതിഷേധം ശക്തം

Cricket
  •  20 days ago
No Image

അറബ് ലോകത്തെ അമ്പരപ്പിച്ച് യുഎഇ; വിക്ഷേപണത്തിന് 2 മിനിറ്റ് മുൻപും മാറ്റിയെഴുതിയ കോഡ്! ആദ്യ തദ്ദേശീയ റോക്കറ്റിന് പിന്നിലെ 'ത്രില്ലർ' കഥ

uae
  •  20 days ago
No Image

സഖ്യത്തിനായി ബിജെപി വിജയ്ക്കു മേൽ കടുത്ത സമ്മർദ്ദം ചെലുത്തി; വർഗീയ ശക്തികളുമായി വിട്ടുവീഴ്ചയില്ലെന്ന് ടിവികെ

National
  •  20 days ago
No Image

ലൈസൻസില്ലാതെ വണ്ടിയോടിച്ച 17 കാരിയെ എംവിഡി ഉദ്യോഗസ്ഥർ പിടികൂടി; എന്റെ വണ്ടി വിട്ടില്ലെങ്കിൽ സാറുമാരും പോകില്ല! എംവിഡി ഉദ്യോഗസ്ഥരുടെ കാറിന്റെ താക്കോൽ ഊരിയെടുത്ത് പിതാവ്; തിരുവല്ലയിൽ നാടകീയ രംഗങ്ങൾ

Kerala
  •  20 days ago