the election commission has failed to deliver the enumeration forms, which are to be distributed to voters as part of the s.i.r. process, in full.
HOME
DETAILS
MAL
എസ്.ഐ.ആർ; മുഴുവൻ എന്യൂമറേഷൻ ഫോമുകളും എത്തിയില്ല
November 05, 2025 | 2:35 AM
തിരൂർ: എസ്.ഐ.ആറിന്റെ ഭാഗമായി വോട്ടർമാർക്ക് വിതരണം ചെയ്യേണ്ട എന്യൂമറേഷൻ ഫോമുകൾ മുഴുവനായും എത്തിക്കാതെ തെരഞ്ഞെടുപ്പ് കമ്മിഷൻ. അച്ചടി പൂർത്തിയാകാത്തതിനാലാണ് മുഴുവൻ ഫോമുകളും ഒരുമിച്ച് വിതരണം ചെയ്യാൻ കഴിയാത്തതെന്നാണ് പറയുന്നത്.
ബി.എൽ.ഒമാർ കഴിഞ്ഞമാസം 2002ലെയും 2025ലെയും പട്ടികയിൽ ഉൾപ്പെട്ടവരെ മാപ്പ് ചെയ്യുകയും അത് എക്സൽ ഫോമിലേക്ക് മാറ്റി വില്ലേജ് ഓഫിസ് വഴി തെരഞ്ഞെടുപ്പ് കമ്മിഷനിലേക്ക് സമർപ്പിച്ചിരുന്നു. ഇങ്ങനെ ചെയ്തവരുടെ ഫോമുകളിൽ വിവരങ്ങൾ പ്രിൻ്റ് ചെയ്ത് വരുമെന്നും അത് ബി.എൽ മാർക്ക് സഹായകമാകുമെന്നും അറിയിച്ചിരുന്നു. എന്നാൽ, 2025ലെ പട്ടികയിലുള്ള വിവരങ്ങളും ബൂത്തിൻ്റെ നമ്പറും പേരും മാത്രമാണ് പ്രിൻ്റ് ചെയ്ത് നൽകിയിട്ടുള്ളത്.
ബാക്കിയുള്ള ഭാഗങ്ങൾ വോട്ടറോ അല്ലെങ്കിൽ ബി.എൽ ഒയോ പൂരിപ്പിക്കേണ്ടിവരും. സംസ്ഥാനത്തെ ഓരോ ബൂത്തിലും ആകെ 300 ഫോമുകൾ മാത്രമാണ് വില്ലേജ് ഓഫിസ് വഴി ബി.എൽ.ഒമാർക്ക് എത്തിച്ച് നൽകിയിട്ടുള്ളത്. ഇന്നലെ മുതലാണ് ബൂത്ത് ലെവൽ ഓഫിസർമാർ വീടുകളിലെത്തി വിവരങ്ങൾ ശേഖരിച്ച് തുടങ്ങുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിരുന്നത്. എന്നാൽ, വളരെക്കുറച്ച് ബി.എൽ.ഒമാർ മാത്രമാണ് ബൂത്തുകളിൽ ഫോം വിതരണം ചെയ്ത് തുടങ്ങിയിട്ടുള്ളത്. മുഴുവൻ ഫോമുകളും എത്തിയിട്ട് മാത്രമേ വിതരണം തുടങ്ങാനാകൂവെന്നാണ് ബാക്കിയുള്ള ബി.എൽ.ഒമാർ പറയുന്നത്.
2025 ഒക്ടോബർ 17 വരെ വോട്ടർ പട്ടികയിൽ പേരുണ്ടായിരുന്ന എല്ലാ വോട്ടർമാർക്കും എന്യൂമറേഷൻ ഫോം നൽകുകയും പൂരിപ്പിച്ച് തിരിച്ചുവാങ്ങുകയും വേണം. ഇപ്പോൾ യാതൊരു രേഖയും വോട്ടർമാരിൽ നിന്ന് വാങ്ങേണ്ടതില്ലെന്നാണ് ബി.എൽ.ഒമാർക്ക് നൽകിയിരിക്കുന്ന നിർദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."