പാഞ്ഞുവന്ന കുതിര കടിച്ചു ജീവനക്കാരനു പരിക്ക്; കോര്‍പറേഷനെതിരേ കുടുംബം
കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ കുതിരയുടെ കടിയേറ്റ് കോര്‍പറേഷന്‍ കരാര്‍ ജീവനക്കാരന് പരിക്ക്. കോര്‍പറേഷന്‍ കരാര്‍ ജീവനക്കാരനായ ജയപാലിനാണ് പരിക്കേറ്റിരിക്കുന്നത്. രണ്ട് കുതിരകള്‍ റോഡിലൂടെ പാഞ്ഞു വരുന്നതും സൈക്കിളില്‍ വന്ന ജയപാലിനെ ഇടിച്ചിടുന്നതും സിസിടിവി ദൃശ്യത്തില്‍ വ്യക്തമായി കാണുന്നുണ്ട്.
കസ്തൂരി നായ്ക്കന്‍ പാളയം നെഹ്‌റു നഗര്‍ പ്രദേശത്താണ് സംഭവം നടന്നത്. ഈ ജനവാസ മേഖലയില്‍ ഇന്നലെ വൈകുന്നേരമായിരുന്നു നടന്നത്. ഈ വളവിലൂടെ രണ്ട് കുതിരകള്‍ ഓടി വരുകയും കുടിവെള്ള വിതരണ ജീവനക്കാരനായ ജയപാലിനെ ആക്രമിക്കുകയുമായിരുന്നു. രണ്ട് കുതിരകളാണ് ഓടി വന്നത്.
അതിലൊന്ന് ജയപാലനെ ഇടിച്ചിടുകയും മറ്റൊന്ന് ജയപാലന്റെ കൈയില്‍ കടിക്കുകയുമായിരുന്നു. ഇടതു കൈയിനു പരിക്കേറ്റ ജയപാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കുത്തിവയ്പ്പിന് വലിയ തുക വരുമെന്നതാണ് പ്രതിസന്ധി. കോര്‍പറേഷന്‍ കുത്തിവയ്പിന്റെ തുക ഏറ്റെടുക്കണമെന്നാണ് ജീവനക്കാരന്റെ കുടുംബം ആവശ്യപ്പെടുന്നത്.
കുതിരകള്‍ റോഡിലൂടെ അതിവേഗം ഓടുന്നത് പതിവാണെന്നും ഉടമകള്‍ക്കെതിരെ നടപടി എടുക്കണെമെന്നും നാട്ടുകാര്‍ പറയുന്നു. നിരവധി കുതിരകളാണ് റോഡില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നത്. എന്നാല്‍ മൃഗസ്‌നേഹികളും കോര്‍പ്പറേഷന്‍ അധികൃതരും തമ്മില്‍ വാക്കുതര്‍ക്കം നടക്കുകയാണ്. അലഞ്ഞുതിരിഞ്ഞു നടക്കുന്ന കുതിരകളെ പിടിച്ചെടുക്കുമെന്നാണ് കോര്‍പറേഷന്‍ വ്യക്തമാക്കുന്നത്.
A contract employee of the Coimbatore Corporation, Jayapal, was injured after being bitten by a horse. CCTV footage shows two horses running through the road in Nehru Nagar, Kasturi Naicken Palayam, and colliding with Jayapal, who was riding a bicycle.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."