'പുതിയ യുഗം വരുന്നു...വളരെക്കാലം അടിച്ചമര്‍ത്തപ്പെട്ട ഒരു രാഷ്ട്രത്തിന്റെ ആത്മാവ് ഉച്ചത്തില്‍ സംസാരിക്കുന്നു' വിജയിയായ ശേഷമുള്ള ആദ്യ പ്രസംഗത്തില്‍ നെഹ്‌റുവിനെ ഉദ്ധരിച്ച് മംദാനി
വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം നടത്തിയ ആദ്യ പ്രസംഗത്തില്‍ ഇന്ത്യന്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റുവിനെ ഉദ്ധരിച്ച് സൊഹ്റാന്‍ മംദാനി. ചരിത്രത്തില്‍ വളരെ അപൂര്‍വമായി മാത്രമേ പഴയതില്‍ നിന്ന് പുതിയതിലേക്ക് നാം കാലെടുത്തുവയ്ക്കുന്ന ഒരു നിമിഷം വരുന്നുള്ളൂ. തന്റെ പ്രസംഗം തുടങ്ങിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ഇന്ന് രാത്രി നമ്മള്‍ പഴയതില്‍ നിന്ന് പുതിയതിലേക്ക് കാലെടുത്തുവച്ചിരിക്കുന്നു. ഒരു രാഷ്ട്രത്തിന്റെ ആത്മാവ് ഉച്ചത്തില്‍ സംസാരിക്കുകയും ചെയ്യുന്നു- അദ്ദേഹം പറഞ്ഞു.
ന്യൂയോര്‍ക്ക് മേയറാകുന്ന ആദ്യ ഇന്ത്യന്‍ വംശജനും, ആദ്യ മുസ്‌ലിമുമാണ് സൊഹ്റാന്‍ മംദാനി. അദ്ദേഹം തന്റെ പ്രസംഗം തുടങ്ങിയതിങ്ങനെ.
'നിങ്ങളുടെ മുന്നില്‍ നില്‍ക്കുമ്പോള്‍, ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വാക്കുകളാണ് ഞാന്‍ ഓര്‍ക്കുന്നത്. ചരിത്രത്തില്‍ വളരെ അപൂര്‍വമായി മാത്രമേ പഴയതില്‍ നിന്ന് പുതിയതിലേക്ക് നാം കാലെടുത്തുവയ്ക്കുന്ന ഒരു നിമിഷം വരുന്നുള്ളൂ, ഒരു യുഗം അവസാനിക്കുകയും വളരെക്കാലം അടിച്ചമര്‍ത്തപ്പെട്ട ഒരു രാഷ്ട്രത്തിന്റെ ആത്മാവ് ഉച്ചത്തില്‍ സംസാരിക്കുകയും ചെയ്യുന്നു. ഇന്ന് രാത്രി, നമ്മള്‍ പഴയതില്‍ നിന്ന് പുതിയതിലേക്ക് കാലെടുത്തുവച്ചിരിക്കുന്നു. അതിനാല്‍, ഈ പുതിയ യുഗം എന്ത് നല്‍കും, ആര്‍ക്കുവേണ്ടിയാണ് എന്ന് തെറ്റിദ്ധരിക്കാനാവാത്ത വ്യക്തതയോടും ബോധ്യത്തോടും കൂടി നമുക്ക് ഇപ്പോള്‍ സംസാരിക്കാം' അദ്ദേഹം പറഞ്ഞു.
"New York will remain a city of immigrants. A city built by immigrants, powered by immigrants, and as of tonight, led by an immigrant."
— Quds News Network (@QudsNen) November 5, 2025
Highlights from Zohran Mamdani’s victory speech after becoming New York City’s first Muslim mayor. pic.twitter.com/h3Om1bbKai
ന്യൂയോര്‍ക്കുകാര്‍ നമ്മള്‍ എന്ത് നേടും എന്നതിനെക്കുറിച്ച് നേതാക്കളില്‍ നിന്ന് ധീരമായ കാഴ്ചപ്പാടുകള്‍ പ്രതീക്ഷിക്കുന്ന യുഗമായിരിക്കും. അല്ലാതെ ഒഴിവു കഴിവുകളുടെ പട്ടിക നിരത്തുന്നവ ആയിരിക്കില്ലെന്നും മംദാനി തന്റെ പ്രസംഗത്തില്‍ തുറന്നടിച്ചു.
after his historic election victory as new york mayor, indian-origin leader zohran mamdani quoted jawaharlal nehru in his first speech, highlighting unity and progressive values.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."