ട്രംപിനെയും സയണിസ്റ്റുകളെയും തള്ളി യു.എസ് ജനത; സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്കിലെ ആദ്യ മുസ്‌ലിം മേയര്‍
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും ഫലസ്തീന്‍ അനുകൂലിയുമായ സൊഹ്‌റാന്‍ മംദാനിക്ക് വിജയം. ഇന്ത്യന്‍ ചലച്ചിത്ര നിര്‍മ്മാതാവ് മീരാ നായരുടെയും ഉഗാണ്ടന്‍ അക്കാദമീഷ്യന്‍ മഹമൂദ് മംദാനിയുടെയും മകനായ 34 കാരന്‍ മംദാനി, ന്യൂയോര്‍ക്കിന്റെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ്. ന്യൂയോര്‍ക്കിലെ ആദ്യ മുസ്ലിം മേയറാണ് മംദാനിയെന്ന പ്രത്യേകതയുമുണ്ട്.
മത്സരത്തില്‍ മംദാനിക്ക് തന്നെയായിരുന്നു കൂടുതല്‍ വിജയസാധ്യത പ്രവചിക്കപ്പെട്ടിരുന്നത്. ഫലസ്തീന്‍ അനുകൂല നിലപാട് സ്വീകരിച്ചതും ഇസ്‌റാഈല്‍ ഗസ്സയില്‍ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയെ വിമര്‍ശിച്ചതും ഉള്‍പ്പെടെയുള്ള നിലപടുകളുടെ പേരില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തീവ്ര സയണിസ്റ്റ്, ജൂത സംഘടനകളും അദ്ദേഹത്തിനെതിര കേടുത്ത പ്രചാരണം നടത്തിയിരുന്നു.
ഇന്നലെയാണ് ലോകം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് ന്യൂയോര്‍ക്കില്‍ നടന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കര്‍ട്ടിസ് സ്ലിവയും സ്വതന്ത്ര സ്ഥാനാര്‍ഥി ആന്‍ഡ്രൂ കൗമോയും ആണ് മത്സരംഗത്തുണ്ടായിരുന്നത്. മംദാനിക്ക് പകുതിയിലധികം വോട്ട് ലഭിച്ചപ്പോള്‍, ആന്‍ഡ്രൂ കൗമോ തൊട്ട് പിന്നിലെത്തി. 39 ശതമാനമാണ് അദ്ദേഹത്തിന് ലഭിച്ച വോട്ട്. ട്രംപിന്റെ പാര്‍ട്ടിക്ക് വേണ്ടി മത്സരിച്ച കര്‍ട്ടിസ് സ്ലിവക്ക് കേവലം എട്ട് ശതമാനം വോട്ടേ ലഭിച്ചുള്ളൂ.
സ്വന്തം തട്ടകത്തില്‍ മത്സരിക്കുന്ന മംദാനിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ട്രംപ് രംഗത്തുവന്നതോടെയാണ് ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പിന് യു.എസിന് പുറത്തും വന്‍ മാധ്യമ ശ്രദ്ധ ലഭിച്ചത്. മംദാനിക്കു വോട്ടുചെയ്യുന്ന ജൂതര്‍ വിഡ്ഡികളാണെന്ന് ട്രംപ് ഇന്നലെ പ്രസ്താവിച്ചു. മംദാനി ജൂതവിദ്വേഷിയാണെന്നും അദ്ദേഹം പറഞ്ഞു. മംദാനി ജയിച്ചാല്‍ ന്യൂയോര്‍ക്കിനുള്ള ഫെഡറല്‍ ഫണ്ട് നിര്‍ത്തുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
ന്യൂയോര്‍ക്കിലെ മേയര്‍ തെരഞ്ഞെടുപ്പിന് പുറമെ ന്യൂ ജേഴ്‌സി, വിര്‍ജീനിയ, കാലിഫോര്‍ണിയ എന്നിവിടങ്ങളിലും വോട്ടെടുപ്പ് നടന്നു. ന്യൂജേഴ്‌സിയില്‍ പോളിങ് സ്‌റ്റേഷനു ബോംബ് ഭീഷണിയുണ്ടായി. വിര്‍ജീനിയയിലും ന്യൂജേഴ്‌സിയിലും പുതിയ ഗവര്‍ണര്‍മാരെ തെരഞ്ഞെടുക്കാനാണ് വോട്ടെടുപ്പ്.
New Yorkers elected leftist Zohran Mamdani as their next Mayor Tuesday (November 4, 2025) broadcasters projected, on a day of key local ballots across the country offering the first electoral judgement of Donald Trump’s tumultuous second White House term.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."