HOME
DETAILS
MAL
കണ്ണൂർ-കോഴിക്കോട് ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം
November 09, 2025 | 1:47 AM
കൊയിലാണ്ടി: ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം. തിരുവങ്ങൂർ ഭാഗങ്ങളിൽ സർവീസ് റോഡിന്റെ പണി നടക്കുന്നതിനാലാണ് ഞായറാഴ്ച(9-11-2025) ഗതാഗത നിയന്ത്രണം. രാവിലെ ആറ് മണി മുതൽ രാത്രി 12 വരെയാണ് ഗതാഗത നിയന്ത്രണമുള്ളത്. കണ്ണൂർ ഭാഗത്ത് നിന്നും കോഴിക്കോടിലേക്ക് പോവുന്ന എല്ലാ വാഹനങ്ങളും കൊയിലാണ്ടിയിൽ നിന്നും ഉള്ളേരി-അത്തോളി-പാവങ്ങാട് വഴി പോകേണ്ടതാണെന്ന് കൊയിലാണ്ടി പൊലിസ് അറിയിച്ചു. കോഴിക്കോട് നിന്നും കണ്ണൂർ ഭാഗത്തേക്കുള്ള ഗതാഗതം സാധാരണ പോലെത്തന്നെ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."