HOME
DETAILS

നെടുമങ്ങാട് ഗ്യാസ് അടുപ്പ് കത്തിക്കുന്നതിനിടെ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു

  
December 23, 2025 | 3:47 AM

second woman dies after gas stove explosion at nedumangad hotel

 

തിരുവനന്തപുരം: നെടുമങ്ങാട്ടെ അഴീക്കോട് ഗ്യാസ് അടുപ്പ് കത്തിക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ ജീവനക്കാരിയും മരണപ്പെട്ടു. പാലോട് പ്ലാവറ സ്വദേശിനി രാജിയാണ് (47) രാത്രി 12 മണിയോടെ മരിച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് രാജിയ്ക്ക് ഒപ്പം ഉണ്ടായിരുന്ന സിമി സന്തോഷ് മരിച്ചത്.

അപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയില്‍ ആയിരുന്ന അഴീക്കോട് സ്വദേശി നവാസ് ശനിയാഴ്ച്ച രാത്രി തന്നെ മരിച്ചിരുന്നു. സംഭവ ദിവസം ഇവര്‍ മൂന്നുപേര്‍ക്കുമാണ് പരിക്കുപറ്റിയത്. എല്ലാവരും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ 14ാം തിയതിയാണ് അപകടമുണ്ടായത്.

ഹോട്ടലില്‍ ഫയര്‍ഫോഴ്‌സ് എത്തിയായിരുന്നു തീ അണച്ചത്. ചായ കുടിക്കാനായി എത്തിയ സ്ത്രീകള്‍ക്കായിരുന്നു പൊള്ളലേറ്റിരുന്നത്. പൊള്ളലേറ്റിരുന്ന ഇവരെ ആദ്യം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കുമായിരുന്നു കൊണ്ടുപോയത്. 

 

A second woman has died after sustaining severe burn injuries in a gas stove explosion at Azhikode in Nedumangad, Thiruvananthapuram. The deceased has been identified as Raji (47), a native of Palode Plavara, who died around midnight while undergoing treatment. Earlier, Simi Santhosh, who was injured in the same incident, had died on Sunday morning.

Another victim, Navas, a native of Azhikode, had succumbed to his injuries on Saturday night. All three were injured in the explosion that occurred on the 14th of this month while a gas stove was being lit at a hotel.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ ആക്രമിച്ച കേസ്: വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ അനുമതി; ശിപാര്‍ശ അംഗീകരിച്ചു

Kerala
  •  5 hours ago
No Image

വിമാനത്താവളത്തില്‍ യാത്രക്കാരന്റെ മുഖത്തടിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റിനെതിരെ പൊലിസ് കേസെടുത്തു

National
  •  5 hours ago
No Image

ക്രിസ്മസ്-പുതുവത്സര തിരക്ക്: ബെംഗളൂരുവിലേക്കും ചെന്നൈയിലേക്കും പ്രത്യേക ട്രെയിൻ സർവിസുകൾ; യാത്രക്കാർക്ക് ആശ്വാസം

Kerala
  •  5 hours ago
No Image

ശബരിമലയില്‍ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങളും കടത്തി?; വ്യവസായി മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്; അന്വേഷണം ഊര്‍ജ്ജിതമാക്കി എസ്.ഐ.ടി

Kerala
  •  6 hours ago
No Image

റിയല്‍ എസ്റ്റേറ്റില്‍ കൊച്ചിയല്ല; രാജ്യത്തെ ടയര്‍ 2 നഗരങ്ങളില്‍ ഇനി തിരുവനന്തപുരം നമ്പര്‍ വണ്‍

Kerala
  •  6 hours ago
No Image

മതനിന്ദ ആരോപണം വ്യാജം; ബംഗ്ലാദേശില്‍ ഫാക്ടറി തൊഴിലാളി കൊല്ലപ്പെട്ടത് തൊഴില്‍ തര്‍ക്കത്തെത്തുടർന്നെന്ന് കുടുംബം

International
  •  6 hours ago
No Image

എസ്.ഐ.ആർ: വോട്ടർപട്ടിക ഇന്ന് വരും: 24 ലക്ഷത്തോളം പേർ പട്ടികയ്ക്ക് പുറത്തായേക്കും

Kerala
  •  6 hours ago
No Image

യുപിയിൽ പ്രാർത്ഥനായോഗത്തിനിടെ റെയ്ഡ്; മതപരിവർത്തനം ആരോപിച്ച് നാല് പേരെ അറസ്റ്റ് ചെയ്തു

National
  •  6 hours ago
No Image

വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയ സംഭവം: കൂടുതൽ യാത്രക്കാർക്ക് യാത്രാ വൗച്ചറുകള്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ

National
  •  6 hours ago
No Image

നിതീഷ് കുമാർ നിഖാബ് വലിച്ചുനീക്കിയ സംഭവം: അപമാനിതയായ വനിതാ ഡോക്ടർ ജോലിയിൽ പ്രവേശിച്ചില്ല; മൂന്ന് ലക്ഷം ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ജാർഖണ്ഡ്

National
  •  6 hours ago