റിയല്‍ എസ്റ്റേറ്റില്‍ കൊച്ചിയല്ല; രാജ്യത്തെ ടയര്‍ 2 നഗരങ്ങളില്‍ ഇനി തിരുവനന്തപുരം നമ്പര്‍ വണ്‍
തിരുവനന്തപുരം: റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ ഒന്നാമതായിരുന്ന കൊച്ചിയെ മറികടന്ന് തിരുവനന്തപുരം. രാജ്യത്തെ ടയര്‍ 2 നഗരങ്ങളിലെ സ്ഥലം വില്‍പനയില്‍ തിരുവനന്തപുരം ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. അമ്പരിപ്പിക്കുന്ന വേഗത്തിലാണ് തലസ്ഥാനത്തിന് സ്ഥല വില്‍പനയില്‍ മുന്നേറ്റമുണ്ടായത്.
വര്‍ഷങ്ങളായി റിയല്‍ എസ്റ്റേറ്റ് തലസ്ഥാനം കൊച്ചി ആയിരുന്നു. എന്നാല്‍ കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പുതിയ കണക്കു പ്രകാരം, റെസിഡന്‍ഷ്യല്‍ രജിസ്‌ട്രേഷനുകളുടെ കാര്യത്തില്‍ തിരുവനന്തപുരം എറണാകുളത്തെ മറികടന്നിരിക്കുന്നു.
മെട്രോ നഗരങ്ങളായ മുംബൈയിലും ബംഗളൂരുവിലുമാണ് കൂടുതല്‍ സ്ഥലം വില്‍പന നടക്കുന്നതെങ്കിലും, എന്നാല്‍ ടയര്‍ 2 നഗരങ്ങളില്‍ വേഗത്തില്‍ വളരുന്ന വിപണി തിരുവനന്തപുരമാണെന്നതാണ് പ്രത്യേകത.
കാലങ്ങളായി കൊച്ചി മറ്റ് നഗരങ്ങള്‍ക്കൊപ്പം മുന്‍നിരയിലുണ്ടായിരുന്നു. എന്നാല്‍ പൊടുന്നനെയുള്ള തിരുവനന്തപുരത്തിന്റെ മുന്നേറ്റം ഈ വിപണിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെപ്പോലും അത്ഭുതപ്പെടുത്തി.
2025ലെ മൂന്നാം പാദത്തില്‍ (ക്യൂ 3) തിരുവനന്തപുരത്തെ വീട്ഫ്‌ലാറ്റ് വില്‍പനയില്‍ 19 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളാണ് മൂന്നാം പാദത്തില്‍ വരുന്നത്. ഇക്കാലത്ത് ഇന്ത്യയിലെ മറ്റ് പ്രധാന ടയര്‍ 2 നഗരങ്ങളിലെ വില്‍പന ശരാശരി നാല് ശതമാനം കുറഞ്ഞപ്പോഴാണ് തിരുവനന്തപുരത്തിന്റെ കുതിപ്പ്. ഇക്കാര്യത്തില്‍ ജയ്പൂര്‍, ലക്‌നൗ, ഭുവനേശ്വര്‍ തുടങ്ങിയ നഗരങ്ങളെയാണ് തിരുവനന്തപുരം പിന്നിലാക്കിയത്.
എന്താണ് തലസ്ഥാനത്തെ ശ്രദ്ധേയമാക്കുന്നത് എന്നതില്‍ വിശദീകരണങ്ങളില്ല. എന്നാല്‍ ഉണ്ടായിരിക്കുന്നത് വെറുമൊരു മാറ്റമല്ലെന്നും മൂന്ന് പ്രധാന കാരണങ്ങളെ ആശ്രയിച്ചാണ് മാറ്റങ്ങളെന്നുമാണ് വിലയിരുത്തലുകള്‍.
ഒന്നാമത്തെ കാര്യം വിഴിഞ്ഞം തുറമുഖത്തിന്റെ സാന്നിധ്യമാണ്. തുറമുഖം പ്രവര്‍ത്തനക്ഷമമായതോടെ വാടകയ്ക്കും മറ്റും വന്‍ ഡിമാന്‍ഡ് ഉണ്ടാകുമെന്ന് കണ്ട് നിക്ഷേപകര്‍ സ്ഥലവും ഫഌറ്റുകളും വാങ്ങിക്കൂട്ടിയതാണ് ഒന്നാമതെത്തിച്ചത്. അത് തുടരുകയാണ്.
ടെക്‌നോപാര്‍ക്ക് ഫേസ് നാല് (ടെക്‌നോസിറ്റി) ആണ് മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഐ.ടി മേഖലയുടെ വിപുലീകരണം കൂടുതല്‍ ജീവനക്കാരെ നഗരത്തിലേക്ക് എത്തിക്കുമെന്നുകണ്ട് നിക്ഷേപകര്‍ സ്ഥലം വാങ്ങിക്കൂട്ടി കെട്ടിടങ്ങള്‍ നിര്‍മിക്കാനാരംഭിച്ചിട്ടുണ്ട്. 500 കമ്പനികളിലായി ഒരുലക്ഷത്തിനടുത്ത് പേര്‍ ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുന്നുണ്ട്. ഫേസ് നാലില്‍ 389 ഏക്കറില്‍ ലക്ഷത്തിനടുത്ത് ആളുകള്‍ ജോലിക്കെത്തും. ഇതോടെ സ്ഥലവില്‍പനയില്‍ കുതിപ്പേറുമെന്നാണ് കണക്കാക്കപ്പെടുന്നത്. തിരുവനന്തപുരത്തെ ഔട്ടര്‍ റിംഗ് റോഡ് (ഒ.ആര്‍.ആര്‍) വന്നതോടെ നഗരത്തിന് പുറത്തുള്ള സ്ഥലങ്ങള്‍ക്കും വന്‍ ഡിമാന്‍ഡ് ആയിട്ടുണ്ട്. ഇതും കുതിപ്പിന് ആക്കം കൂട്ടിയിട്ടുണ്ട്.
Trivandrum has emerged as the top real estate destination in India, surpassing Kochi, driven by rapid infrastructure development, IT growth, and government initiatives. The city's strategic location, improved connectivity, and rising demand for luxury and affordable housing have contributed to its success.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."