HOME
DETAILS

വാളയാർ ആൾക്കൂട്ട കൊലപാതകം: റാം നാരായണന്റെ മൃതദേഹം ഇന്ന് ചത്തീസ്ഗഡിലേക്ക് കൊണ്ടുപോകും; ചിലവ് സർക്കാർ വഹിക്കും

  
December 23, 2025 | 1:30 AM

ram narayans body handed over to family after kerala lynching

പാലക്കാട്: വാളയാറിൽ ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട റാം നാരായണന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.  ചത്തീസ്ഗഡ് സ്വദേശിയാണ് റാം നാരായണൻ. തൃശൂർ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് പുലർച്ചെ 2.30-ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചു.

ഇന്ന് രാവിലെ 11 മണിക്കുള്ള വിമാനത്തിൽ മൃതദേഹം സർക്കാർ ചിലവിൽ ചത്തീസ്ഗഡിലേക്ക് കൊണ്ടുപോകും. റാം നാരായണന്റെ കുടുംബവും ഇതേ വിമാനത്തിൽ തന്നെ നാട്ടിലേക്ക് തിരിക്കും.

അതേസമയം, വാളയാർ ആൾക്കൂട്ടക്കൊലയിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഗോപകുമാറാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ജില്ലാ പൊലിസ് മേധാവിയാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുക. 

അതിനിടെ കേസിൻ്റെ റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. പ്രതികൾ രാം നാരായണനെ അതിക്രൂരമായി മർദിച്ചുവെന്നും, കൊല്ലണമെന്ന ബോധപൂർവ്വമായ ഉദ്ദേശ്യത്തോടെയാണ് മർദ്ദിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വടി ഉപയോഗിച്ച് മുതുകിലും തലയ്ക്കും അടിച്ചു. രാംനാരായണൻ്റെ മുതുകിലും മുഖത്തും ഇവർ ചവിട്ടി എന്നും റിപ്പോർട്ടിൽ പറയുന്നു. ക്രൂരമായ പീഡനം മണിക്കൂറുകളോളം നീണ്ടു എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. തലയിലുണ്ടായ കടുത്ത രക്തസ്രാവവും ശരീരത്തിലേറ്റ ഗുരുതരമായ പരുക്കുകളുമാണ് മരണത്തിന് കാരണമായതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

The body of Ram Narayan, a Chhattisgarh native who was lynched in Walayar, Kerala, was handed over to his family. The remains were transported to Nedumbassery Airport and are expected to be taken back to his hometown.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുല്ലപ്പെരിയാർ: ബലക്ഷയം നിർണയത്തിനായി പരിശോധന ഇന്ന്; ഫ്രാൻസിൽ നിന്നെത്തിച്ച ഉപകരണവുമായി വിദഗ്ധർ

Kerala
  •  3 hours ago
No Image

ലക്ഷ്യം 100 സീറ്റുകൾ; നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫിന്റെ 'കേരള യാത്ര' ഫെബ്രുവരിയിൽ

Kerala
  •  10 hours ago
No Image

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും തിരിച്ചടി;  മെഡിസെപ് പ്രീമിയം കുത്തനെ കൂട്ടി

Kerala
  •  10 hours ago
No Image

സഹകരണ സംഘത്തിൽ കോടികളുടെ തട്ടിപ്പ്: കായംകുളം മുനിസിപ്പൽ കൗൺസിലർ അറസ്റ്റിൽ

Kerala
  •  11 hours ago
No Image

കൊച്ചിൻ ഷിപ്പ്‌യാർഡിലെ ചാരവൃത്തിയിൽ വീണ്ടും അറസ്റ്റ്; ഗുജറാത്ത് സ്വദേശി ഹിരേന്ദ്ര കുമാർ പാകിസ്ഥാന് ചോർത്തിക്കൊടുത്തത് അതീവ രഹസ്യങ്ങൾ 

National
  •  11 hours ago
No Image

പുതുശ്ശേരിയിൽ കരോൾ സംഘത്തിന് നേരെ ആക്രമണം: ബിജെപി പ്രവർത്തകൻ പിടിയിൽ; വധശ്രമത്തിന് കേസ്

Kerala
  •  11 hours ago
No Image

പയ്യന്നൂരിൽ പിഞ്ചുകുഞ്ഞുങ്ങളടക്കം കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ; കൂട്ട ആത്മഹത്യയെന്ന് സംശയം

Kerala
  •  12 hours ago
No Image

മൂന്നുമാസത്തിനകം ഒപ്പുവയ്ക്കും; ഇന്ത്യാ - ന്യൂസിലന്‍ഡ് വ്യാപാരകരാര്‍ ചര്‍ച്ച പൂര്‍ണം; ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് സീറോ നികുതി | India-New Zealand Free Trade Agreement

latest
  •  12 hours ago
No Image

ഒരു മാസത്തിനകം ഹിന്ദി പഠിക്കണം, ഇല്ലെങ്കിൽ പുറത്ത്'; ആഫ്രിക്കൻ ഫുട്ബോൾ കോച്ചിനെ പരസ്യമായി ഭീഷണിപ്പെടുത്തി ബിജെപി കൗൺസിലർ

National
  •  12 hours ago
No Image

ഇനി വീട് കൂടെപ്പോരും; ദുബൈയിൽ മേഖലയിലെ ആദ്യത്തെ ആർവി (RV) ടൂറിസം റൂട്ട് വരുന്നു

uae
  •  12 hours ago