പ്രവാസികളുടെ ശ്രദ്ധക്ക്: കുവൈത്തിൽ പുതിയ താമസ നിയമം പ്രാബല്യത്തിൽ
കുവൈത്ത് സിറ്റി: പ്രവാസികളുടെ താമസ നിയമങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പുതിയ നിയമപ്രകാരം വിസ, താമസം, ജോലി എന്നിവയുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പരിഷ്കരിച്ചിട്ടുണ്ട്. 2025 ഡിസംബർ 23 മുതൽ ഈ നിയമങ്ങൾ പ്രാബല്യത്തിൽ വരും.
1. വിസ ഫീസിലെ മാറ്റം
എല്ലാത്തരം എൻട്രി വിസകൾക്കും വിസിറ്റ് വിസകൾക്കും ഇനിമുതൽ പ്രതിമാസം 10 കുവൈത്ത് ദിനാർ (KD 10) ഫീസായി നൽകണം. എല്ലാ വിഭാഗം വിസകൾക്കും ഈ നിരക്ക് ഒരുപോലെയായിരിക്കും.
2. ഗാർഹിക തൊഴിലാളികൾക്കുള്ള നിയമം
വിദേശത്ത് താമസിക്കാവുന്ന കാലാവധി: ആർട്ടിക്കിൾ 20 വിസയിലുള്ള ഗാർഹിക തൊഴിലാളികൾക്ക് ഇനി പരമാവധി 4 മാസം മാത്രമേ കുവൈത്തിന് പുറത്ത് നിൽക്കാൻ അനുവാദമുള്ളൂ.
മടക്കയാത്ര: നാല് മാസത്തിൽ കൂടുതൽ പുറത്തുനിൽക്കുകയും സ്പോൺസറുടെ പ്രത്യേക അനുമതി വാങ്ങാതിരിക്കുകയും ചെയ്താൽ അവരുടെ റെസിഡൻസി റദ്ദാക്കപ്പെടും. അതേസമയം, നിയമം പ്രാബല്യത്തിൽ വരുന്നതിന് മുൻപ് രാജ്യം വിട്ടവർക്ക് ഈ കാലാവധി ബാധകമല്ല.
പ്രായപരിധി: പുതിയ വിസയ്ക്ക് അപേക്ഷിക്കുന്ന ഗാർഹിക തൊഴിലാളികളുടെ പ്രായം 21 നും 60 നും ഇടയിൽ ആയിരിക്കണം.
3. കുഞ്ഞുങ്ങളുടെ രജിസ്ട്രേഷൻ
കുവൈത്തിൽ ജനിക്കുന്ന പ്രവാസി കുട്ടികളുടെ ജനന രജിസ്ട്രേഷൻ പൂർത്തിയാക്കാൻ നാല് മാസം സമയം ലഭിക്കും. ഈ സമയം കഴിഞ്ഞാൽ ആദ്യത്തെ ഒരു മാസം ദിവസം രണ്ട് ദിനാർ വീതം പിഴ നൽകണം. അതിനുശേഷവും വൈകുകയാണെങ്കിൽ പ്രതിദിനം നാല് ദിനാർ എന്ന നിരക്കിൽ പിഴ ഈടാക്കും.
4. വിദേശ നിക്ഷേപകർക്കുള്ള ആനുകൂല്യം
വിദേശ നിക്ഷേപകർക്ക് കുവൈത്തിൽ കൂടുതൽ കാലം താമസിക്കാൻ പുതിയ നിയമം വഴിയൊരുക്കുന്നു. പുതിയ നിയമപ്രകാരം 15 വർഷം വരെ കാലാവധിയുള്ള താമസാനുമതി (Residence permit) ലഭിക്കും. 'കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ അതോറിറ്റി'യുടെ (KDIPA) കത്തും മന്ത്രിസഭ നിശ്ചയിച്ചിട്ടുള്ള പ്രത്യേക മാനദണ്ഡങ്ങളും പാലിക്കുന്നവർക്കായിരിക്കും ഈ ദീർഘകാല വിസ അനുവദിക്കുക.
Kuwait's Ministry of Interior has announced significant changes to residency laws, effective December 23, 2025, impacting visa fees, stay categories, and rules for dependents and domestic workers. The new regulations aim to simplify procedures, increase government revenue, and ensure compliance with residency requirements.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."