HOME
DETAILS

വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയ സംഭവം: കൂടുതൽ യാത്രക്കാർക്ക് യാത്രാ വൗച്ചറുകള്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ

  
December 23, 2025 | 2:33 AM

mass flight cancellations indigo announces travel vouchers for more passengers

ന്യൂഡല്‍ഹി: വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കിയതിനെത്തുടര്‍ന്ന് യാത്ര തടസ്സപ്പെട്ടവര്‍ക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരത്തിന്റെ ആനുകൂല്യം കൂടുതല്‍ പേരിലേക്ക് കൂടി നീട്ടി ഇന്‍ഡിഗോ. ഈ മാസം മൂന്നിന് ഉച്ചയ്ക്ക് 12 മണി മുതല്‍ അഞ്ചിന് രാത്രി 12 മണി വരെ വിമാനത്താവളങ്ങളില്‍ കുടുങ്ങിപ്പോയവര്‍ക്കും വിമാനങ്ങള്‍ റദ്ദാക്കിയത് മൂലം കടുത്ത പ്രതിസന്ധി നേരിട്ടവര്‍ക്കുമാണ് 10,000 രൂപയുടെ 'കെയര്‍ ജെസ്ചര്‍' ട്രാവല്‍ വൗച്ചര്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയെന്ന് കമ്പനി അറിയിച്ചു. 

യാത്രക്കാര്‍ക്ക് 10,000 രൂപയുടെ വൗച്ചര്‍ നല്‍കുമെന്ന് ഈ മാസം 11ന് കമ്പനി അറിയിച്ചിരുന്നു. ഈ ആനുകൂല്യം കൂടുതല്‍ യാത്രക്കാരെ ഉള്‍പ്പെടുത്തി വിപുലീകരിച്ചതായി കമ്പനി അറിയിച്ചു. ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ഗുരുതര പ്രതിസന്ധി ഉണ്ടാക്കിയ പ്രവര്‍ത്തന തകരാറുകള്‍ക്കിടെ, ബാധിതരായവരെ തിരിച്ചറിഞ്ഞ് വൗച്ചറുകള്‍ നല്‍കുമെന്ന് ഇന്‍ഡിഗോ വ്യക്തമാക്കി.

അതേസമയം, എല്ലാ കാലതാമസവും ആനുകൂല്യത്തിന്റെ പരിധിയില്‍ വരില്ലെന്നും കമ്പനിയുടെ ആന്തരിക വിലയിരുത്തലിനെ അടിസ്ഥാനമാക്കിയായിരിക്കും ഇത് നിശ്ചയിക്കുകയെന്നും ഇന്‍ഡിഗോ അറിയിച്ചു. ഇതുസംബന്ധിച്ച് വെള്ളിയാഴ്ച മുതല്‍ യാത്രക്കാരെ ഇന്‍ഡിഗോ നേരിട്ട് ബന്ധപ്പെട്ട് തുടങ്ങും. ഇതുമായി ബന്ധപ്പെട്ട് ജനുവരി ഒന്ന് മുതല്‍ പ്രത്യേക വെബ്‌പേജ് ആരംഭിക്കും. യോഗ്യതയുണ്ടെന്ന് കരുതുന്നവര്‍ക്ക് അവിടെ യാത്രാ വിശദാംശങ്ങള്‍ സമര്‍പ്പിച്ച് പരിശോധനയ്ക്ക് അപേക്ഷിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിതീഷ് കുമാർ നിഖാബ് വലിച്ചുനീക്കിയ സംഭവം: അപമാനിതയായ വനിതാ ഡോക്ടർ ജോലിയിൽ പ്രവേശിച്ചില്ല; മൂന്ന് ലക്ഷം ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ജാർഖണ്ഡ്

National
  •  4 hours ago
No Image

ദുബൈ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ മാര്‍ത്തോമ്മാ ശ്ലീഹാ ഓര്‍മ പെരുന്നാളാഘോഷിച്ചു

uae
  •  4 hours ago
No Image

യു.എ.ഇയില്‍ ക്രിസ്മസ് - പുതുവര്‍ഷ വിപണി സജീവം; ഓഫറുകളുമായി ലുലു

uae
  •  4 hours ago
No Image

വാളയാർ ആൾക്കൂട്ട കൊലപാതകം: റാം നാരായണന്റെ മൃതദേഹം ഇന്ന് ചത്തീസ്ഗഡിലേക്ക് കൊണ്ടുപോകും; ചിലവ് സർക്കാർ വഹിക്കും

Kerala
  •  5 hours ago
No Image

മുല്ലപ്പെരിയാർ: ബലക്ഷയം നിർണയത്തിനായി പരിശോധന ഇന്ന്; ഫ്രാൻസിൽ നിന്നെത്തിച്ച ഉപകരണവുമായി വിദഗ്ധർ

Kerala
  •  5 hours ago
No Image

ലക്ഷ്യം 100 സീറ്റുകൾ; നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫിന്റെ 'കേരള യാത്ര' ഫെബ്രുവരിയിൽ

Kerala
  •  12 hours ago
No Image

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും തിരിച്ചടി;  മെഡിസെപ് പ്രീമിയം കുത്തനെ കൂട്ടി

Kerala
  •  12 hours ago
No Image

സഹകരണ സംഘത്തിൽ കോടികളുടെ തട്ടിപ്പ്: കായംകുളം മുനിസിപ്പൽ കൗൺസിലർ അറസ്റ്റിൽ

Kerala
  •  13 hours ago
No Image

കൊച്ചിൻ ഷിപ്പ്‌യാർഡിലെ ചാരവൃത്തിയിൽ വീണ്ടും അറസ്റ്റ്; ഗുജറാത്ത് സ്വദേശി ഹിരേന്ദ്ര കുമാർ പാകിസ്ഥാന് ചോർത്തിക്കൊടുത്തത് അതീവ രഹസ്യങ്ങൾ 

National
  •  13 hours ago
No Image

പുതുശ്ശേരിയിൽ കരോൾ സംഘത്തിന് നേരെ ആക്രമണം: ബിജെപി പ്രവർത്തകൻ പിടിയിൽ; വധശ്രമത്തിന് കേസ്

Kerala
  •  13 hours ago