കുവൈത്തില്‍ 40 ദിവസത്തെ 'അല്‍അഹ്മറിന്റെ സ്‌ട്രൈക്ക്' സീസണ്‍ ചൊവ്വാഴ്ച മുതല്‍ | Kuwait Weather
കുവൈത്ത് സിറ്റി: പരമ്പരാഗതമായി കൊടുങ്കാറ്റും അസ്വസ്ഥതമായ കടലും സൃഷ്ടിക്കുന്ന 40 ദിവസത്തെ കാലയളവ് അടയാളപ്പെടുത്തുന്ന 'അല്‍അഹ്മര്‍ സ്‌ട്രൈക്ക്' എന്നറിയപ്പെടുന്ന സീസണ്‍ ചൊവ്വാഴ്ച (11 നവംബര്‍) മുതല്‍ തുടങ്ങും. പലപ്പോഴും ഇടിമിന്നല്‍, ഉയര്‍ന്ന തിരമാലകള്‍, താപനിലയില്‍ ശ്രദ്ധേയമായ ഇടിവ് എന്നിവ വരുന്നതുവഴി പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍ കാരണം അറേബ്യന്‍ ഗള്‍ഫിലെ നാവികര്‍ക്ക്, പ്രത്യേകിച്ച് മുന്‍കാലങ്ങളില്‍ ഏറ്റവും അപകടകരമായ സമയങ്ങളിലൊന്നായി ജ്യോതിശാസ്ത്ര വിദഗ്ധര്‍ വിശേഷിപ്പിക്കുന്ന പ്രതിഭാസമാണിത്. 'ശരത്കാല തണുപ്പ്' എന്നും ഇത് അറിയപ്പെടുന്നു. ചരിത്രരേഖകള്‍ അനുസരിച്ച്, കപ്പലുകള്‍ക്കും നാവികര്‍ക്കും ഒരുപോലെ അപകടസാധ്യതകള്‍ ഉള്ളതിനാല്‍ ഈ കാലയളവില്‍ കപ്പല്‍ ക്യാപ്റ്റന്മാര്‍ യാത്രകള്‍ ഒഴിവാക്കിയിരുന്നു.
പ്രക്ഷുബ്ധമായ കാലഘട്ടം
അന്തരീക്ഷ അസ്ഥിരത, ശക്തമായ കാറ്റ്, കട്ടമേഘ, മഴ എന്നിവയാല്‍ സവിശേഷമായ ഈ കാലാവസ്ഥാ ഘട്ടം ശരത്കാലത്തിനും ശൈത്യകാലത്തിനും ഇടയിലുള്ള പരിവര്‍ത്തനത്തെ പ്രതിനിധീകരിക്കുന്നു. ഉയര്‍ന്ന തിരമാലകളും പ്രക്ഷുബ്ധമായ കാറ്റും കാരണം കടലില്‍ പോകരുതെന്ന് ഈ സമയത്ത് നാവികര്‍ക്ക് മുന്നറിയിപ്പ് നല്‍കാറുണ്ട്. പുരാതന കാലത്ത് അറബികള്‍ ഈ കാലയളവില്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കിയിരുന്നുവെന്നും അതിന്റെ ഭീകരമായ കൊടുങ്കാറ്റുകളെക്കുറിച്ച് ബോധവാന്മാരായിരുന്നുവെന്നും അറബ് യൂണിയന്‍ ഫോര്‍ ആസ്‌ട്രോണമി ആന്‍ഡ് സ്‌പേസ് സയന്‍സസിലെ അംഗമായ ബദര്‍ അല്‍ അമീറ വിശദീകരിച്ചു.
പേരിന് പിന്നില്‍
'അല്‍അഹ്മര്‍' എന്നത് ഒരു നക്ഷത്രമാണ്. ഇത് പ്രത്യക്ഷപ്പെടുന്ന സമയത്തുണ്ടാകുന്ന പ്രതിഭാസമായതിനാലാണ് അതിന് 'അല്‍അഹ്മര്‍ സ്‌ട്രൈക്ക്' എന്ന് പറയുന്നത്. സ്‌കോര്‍പിയോയുടെ ഹൃദയം എന്നും ഇത് അറിയപ്പെടുന്നു. നക്ഷത്രസമൂഹത്തിലെ ഏറ്റവും തിളക്കമുള്ളതും ചുവപ്പ് നിറത്തില്‍ കാണപ്പെടുകയും ചെയ്യുന്നു. അല്‍അഹ്മര്‍ സൂര്യനേക്കാള്‍ 690 മടങ്ങ് വലുതാണെന്നും അതിന്റെ സീസണല്‍ രൂപം കടുത്ത കാലാവസ്ഥാ പ്രക്ഷുബ്ധതയുടെ കാലഘട്ടത്തെ സൂചിപ്പിക്കുന്നുവെന്നും ജ്യോതിശാസ്ത്ര ഗവേഷകനായ ആദില്‍ യൂസഫ് അല്‍മര്‍സൂഖ് അല്‍റായിയോട് പറഞ്ഞു.
The season known as “Al-Ahmar’s Strike” will begin on Tuesday, November 11, marking a 40-day period traditionally associated with storms, strong winds, and sea disturbances. Astronomical experts describe it as one of the most dangerous times for sailors in the Arabian Gulf, particularly in the past, due to sudden weather changes that often brought thunderstorms, high waves, and a noticeable drop in temperature — a transition referred to as the “autumn cold.”
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."