HOME
DETAILS

ബഹ്‌റൈന്‍: വനിതാ ജീവനക്കാര്‍ക്ക് ശമ്പളത്തോടെയുള്ള പ്രസവാവധി നീട്ടും; നിലവിലെ ആനുകൂല്യങ്ങള്‍ ഇങ്ങനെ; ബില്ല് ചൊവ്വാഴ്ച പാര്‍ലമെന്റ് ചര്‍ച്ചചെയ്യും

  
November 09, 2025 | 2:02 AM

Bahrain Parliament to debate plan to extend maternity leave

മനാമ: ബഹ്‌റൈനില്‍ വനിതാ ജീവനക്കാര്‍ക്ക് നിലവിലുള്ള ശമ്പളത്തോടെയുള്ള പ്രസവാവധി നീട്ടുന്നത് സംബന്ധിച്ച നിര്‍ദേശം പാര്‍ലമെന്റിന് മുന്നില്‍. സ്ത്രീകളുടെ സമ്മര്‍ദ്ദം കുറയ്ക്കുക, ജോലിസ്ഥലത്തെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുക തുടങ്ങിയവ കണക്കിലെടുത്ത് ഡോ. അലി മജീദ് അല്‍ നുഐമി എംപിയാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. പ്രസവാവധി നീട്ടാനുള്ള നിര്‍ദ്ദേശം പാര്‍ലമെന്റ് ചൊവ്വാഴ്ച ചര്‍ച്ച ചെയ്യുകയും നിയമനിര്‍മ്മാണ, നിയമകാര്യ സമിതി അംഗീകാരം നല്‍കുകയും ചെയ്യുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു.

നിലവിലെ രണ്ട് മാസത്തെ ശമ്പളത്തോടെയുള്ള അവധി നിലനിര്‍ത്തി ഒപ്പം നിര്‍ദ്ദിഷ്ട വ്യവസ്ഥകളില്‍ കൂടുതല്‍ ദിവസങ്ങള്‍ ചേര്‍ക്കാന്‍ മാതാക്കളെ അനുവദിക്കുന്ന വിധത്തിലാണ് എംപി ഡോ. അലി അല്‍ നുഐമി അവതരിപ്പിച്ച പ്രമേയം. കുടുംബ സ്ഥിരത ശക്തിപ്പെടുത്തുക, ജോലിസ്ഥലത്തെ നിലവാരം നിലനിര്‍ത്തുക, ന്യായവും സന്തുലിതവുമായ വ്യവസ്ഥകളിലൂടെ ജീവനക്കാരുടെ വിശ്വസ്തത വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ഇത് ലക്ഷ്യമിടുന്നത്.

പ്രസവ നയം കുടുംബത്തിന്റെ ആവശ്യങ്ങളും തൊഴില്‍ ആവശ്യങ്ങളും സന്തുലിതമാക്കണമെന്ന് സിവില്‍ സര്‍വീസ് ബ്യൂറോ പറഞ്ഞു. എന്നാല്‍ ദീര്‍ഘകാല അവധി ഉല്‍പാദനക്ഷമതയെ തടസ്സപ്പെടുത്തുകയും ചെലവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നും ബ്യൂറോ മുന്നറിയിപ്പ് നല്‍കി. ബഹ്‌റൈനിലെ സിവില്‍ സര്‍വീസില്‍ 57.4 ശതമാനവും സ്ത്രീകളാണ്. ഈ സാഹചര്യത്തില്‍ ദീര്‍ഘകാലം ജീവനക്കാര്‍ ഹാജരാകാതിരിക്കുന്നത് ഓഫിസുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെയും സാമ്പത്തിക സന്തുലിതാവസ്ഥയിലെത്താനുള്ള ശ്രമങ്ങളെയും ബാധിക്കുമെന്നും ബ്യൂറോ അഭിപ്രായപ്പെട്ടു.

നിലവിലെ നിയമപ്രകാരം, സര്‍ട്ടിഫൈഡ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ തീയതി മുതല്‍ ആരംഭിക്കുന്ന അലവന്‍സുകള്‍ ഉള്‍പ്പെടെ 60 ദിവസത്തെ ശമ്പളമുള്ള പ്രസവാവധിക്ക് വനിതാ ജീവനക്കാര്‍ക്ക് അര്‍ഹതയുണ്ട്. പ്രതീക്ഷിക്കുന്ന പ്രസവത്തിന് 15 ദിവസം മുമ്പ് വരെ ലീവ് ആരംഭിക്കാം. മടങ്ങിയെത്തുമ്പോള്‍, മാതാക്കള്‍ക്ക് കുട്ടിക്ക് രണ്ട് വയസ്സ് തികയുന്നതുവരെ പ്രതിദിനം രണ്ട് ശമ്പളമുള്ള നഴ്‌സിംഗ് മണിക്കൂറുകള്‍ ലഭിക്കുന്നു. കൂടാതെ ആറ് വയസ്സിന് താഴെയുള്ള കുട്ടിയെ പരിപാലിക്കുന്നതിനായി ഒരു സമയം രണ്ട് വര്‍ഷം വരെഅവരുടെ കരിയറില്‍ മൂന്ന് തവണ വരെ ശമ്പളമില്ലാത്ത ശിശു സംരക്ഷണ അവധിയും എടുക്കാം.

Bahrain Parliament will on Tuesday debate a proposal to extend maternity leave, with the Legislative and Legal Affairs Committee recommending approval. The motion, tabled by MP Dr Ali Al Nuaimi, would keep the current two-month paid leave but allow mothers to add further periods under defined conditions. It aims to strengthen family stability, maintain workplace standards, and boost employee loyalty through fair, balanced provisions.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

In Depth Story : ഗാന്ധിയുടെ ഗ്രാമ സ്വരാജിലൂടെ പൂർണ്ണ സ്വരാജ് എന്ന ആശയം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഇന്നത്തെ നിലയിൽ എത്തിച്ചതിനു പിന്നിലെ ബുദ്ധി

Kerala
  •  3 days ago
No Image

അബൂദബി അല്‍ റീമില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

uae
  •  3 days ago
No Image

എറണാകുളത്ത് കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവര്‍ത്തകന്‍ പൊലിസ് പിടിയില്‍ 

Kerala
  •  3 days ago
No Image

ആര്‍എസ്എസ് സമത്വത്തെ പിന്തുണക്കുന്നില്ല; സംഘപരിവാറിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി 

National
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ വിധിയെഴുതി ഏഴ് ജില്ലകൾ; പോളിങ് 70 ശതമാനം

Kerala
  •  3 days ago
No Image

ഇൻഡിഗോ പ്രതിസന്ധി; എത്ര വലിയ വിമാന കമ്പനിയായാലും നടപടിയെടുക്കും; കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

National
  •  3 days ago
No Image

യു.എ.ഇയിൽ ഖുതുബയും ജുമുഅ നമസ്കാരവും ഇനി ഉച്ച 12.45ന്

uae
  •  3 days ago
No Image

വൃത്തികെട്ട തെരഞ്ഞെടുപ്പ് സമ്പ്രദായം, വോട്ടിങ് മിഷീനിൽ നോട്ടയില്ല: തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് പിസി ജോർജ്

Kerala
  •  3 days ago
No Image

ഇന്ത്യൻ നിരയിൽ അവന്റെ വിക്കറ്റ് വീഴ്ത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം: എയ്ഡൻ മാർക്രം

Cricket
  •  3 days ago
No Image

പമ്പയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരുക്ക്

Kerala
  •  3 days ago