HOME
DETAILS

പാലക്കാട് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് യുവാക്കള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരുക്ക് 

  
Web Desk
November 09, 2025 | 4:05 AM

three youths killed as car overturns into field in palakkad

പാലക്കാട്: നിയന്ത്രണം വിട്ട കാര്‍ വയലിലേക്ക് മറിഞ്ഞ് മൂന്ന് യുവാക്കള്‍ മരിച്ചു.പാലക്കാട് നൂറടി റോഡ് രഞ്ജിത്തിന്റെ മകന്‍ റോഹന്‍ (24), നൂറണി സ്വദേശി സന്തോഷിന്റെ മകന്‍ റോഹന്‍ സന്തോഷ് (22), യാക്കര സ്വദേശി ശാന്തകുമാറിന്റെ മകന്‍ സനൂഷ് (19) എന്നിവരാണ് മരിച്ചത്. പാലക്കാട് കാടാംകോട് കനാല്‍ പാലത്തിന് സമീപം രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. 

സുഹൃത്തുക്കളായ ആറു പേരാണ് കാറിലുണ്ടായിരുന്നത്. ഇതില്‍ കാര്‍ ഓടിച്ചിരുന്ന ആദിത്യന്‍(23), കാറിലുണ്ടായിരുന്ന ഋഷി (24), ജിതിന്‍ (21) എന്നിവക്ക് പരുക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ചിറ്റൂരില്‍ പോയി പാലക്കാടേക്ക് തിരിച്ചുവരികയായിരുന്നു. 


കുറുകെച്ചാടിയ പന്നിയെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് കാര്‍ നിയന്ത്രണം വിട്ടതെന്നാണ് പറയുന്നത്. ആദ്യം റോഡരികിലെ മൈല്‍ക്കുറ്റിയിലും സമീപത്തെ മരത്തിലും ഇടിച്ചു താഴെയുള്ള പാടത്തേക്കു മറിയുകയായിരുന്നു.  ഇടിയുടെ ആഘാതത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നു. 

പല സ്ഥലങ്ങളില്‍ പഠിക്കുകയും ജോലി ചെയ്യുന്നവരുമാണ്.  അവധി ദിവസങ്ങളില്‍ ഇവര്‍ പലപ്പോഴും ഒരുമിച്ചുകൂടുകയും രാത്രി റൈഡിനായി പോകാറുണ്ടെന്നും പാലക്കാട് ടൗണ്‍ സൗത്ത് പൊലിസ് അറിയിച്ചു.

 

three young men were killed when their car lost control and overturned into a field near kadamkode canal bridge in palakkad late at night. the victims were rohan (24), rohan santhosh (22), and sanuj (19). three others were injured and admitted to the district hospital.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രത്തിലാദ്യം! ഒരു താരത്തിനുമില്ലാത്ത ലോക റെക്കോർഡ് സ്വന്തമാക്കി മെസി

Football
  •  2 hours ago
No Image

കുവൈത്തില്‍ 40 ദിവസത്തെ 'അല്‍അഹ്മറിന്റെ സ്‌ട്രൈക്ക്' സീസണ്‍ ചൊവ്വാഴ്ച മുതല്‍ | Kuwait Weather

Kuwait
  •  3 hours ago
No Image

എസ്.ഐ.ആർ; എന്യൂമറേഷൻ ഫോം ഓൺലൈനായും സമർപ്പിക്കാം

Kerala
  •  3 hours ago
No Image

എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

Kerala
  •  4 hours ago
No Image

ബഹ്‌റൈന്‍: വനിതാ ജീവനക്കാര്‍ക്ക് ശമ്പളത്തോടെയുള്ള പ്രസവാവധി നീട്ടും; നിലവിലെ ആനുകൂല്യങ്ങള്‍ ഇങ്ങനെ; ബില്ല് ചൊവ്വാഴ്ച പാര്‍ലമെന്റ് ചര്‍ച്ചചെയ്യും

bahrain
  •  4 hours ago
No Image

കണ്ണൂർ-കോഴിക്കോട് ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം

Kerala
  •  4 hours ago
No Image

ടിക്കറ്റ് വേണ്ട, തടസ്സവുമില്ല... ഒന്നും അറിയണ്ട; ദുബൈയിലും അബുദബിയിലും സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനങ്ങള്‍

uae
  •  4 hours ago
No Image

യുഎഇ റിയല്‍ എസ്റ്റേറ്റ് ടിപ്‌സ്: ഓള്‍ഡ് മുവൈല അടുത്ത ഹോട്ട്‌സ്‌പോട്ട്; 16 മാസത്തിനുള്ളില്‍ വാടക കുതിച്ചുയരും

uae
  •  5 hours ago
No Image

ഖത്തറിലെ കെഎംസിസി നേതാവ് മത്തത്ത് അബ്ബാസ് ഹാജി ദോഹയില്‍ നിര്യാതനായി

qatar
  •  5 hours ago
No Image

കനത്ത മഴക്കെടുതി: ഗുജറാത്ത് സർക്കാരിൻ്റെ ധനസഹായത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കർഷകർ

National
  •  12 hours ago