കൊടി സുനിയെ കണ്ണൂർ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹരജി; സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി: തവനൂർ ജയിലിൽ കഴിയുന്ന ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയെ കണ്ണൂരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി. പ്രായമായതിനാൽ തവനൂരിലേക്ക് ദീർഘദൂരം യാത്ര ചെയ്ത് മകനെ കാണാൻ ബുദ്ധിമുട്ടുണ്ടെന്നും, അതിനാൽ കണ്ണൂർ ജയിലിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് കൊടി സുനിയുടെ അമ്മ പുഷ്പയാണ് ഹരജി നൽകിയിരിക്കുന്നത്.
ഹരജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്. കേസ് നവംബർ 18-ന് കോടതി വീണ്ടും പരിഗണിക്കും.
ടി.പി. കേസിൽ ശിക്ഷിക്കപ്പെട്ട പ്രധാന പ്രതിയായ കൊടി സുനി കണ്ണൂർ ജയിലിൽ വെച്ച് മൊബൈൽ ഫോൺ ഉപയോഗിക്കുകയും മറ്റ് ജയിൽ നിയമങ്ങൾ ലംഘിക്കുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ തവനൂരിലേക്ക് മാറ്റിയത്. അതുകൊണ്ട് തന്നെ, ജയിൽ അധികൃതർ കോടതിയിൽ നൽകുന്ന വിശദീകരണം ഈ കേസിൽ വളരെ നിർണ്ണായകമാകും.
കൊടി സുനിക്കും ടി.പി. വധക്കേസിലെ മറ്റ് പ്രതികൾക്കും ജയിലിനുള്ളിൽ ചില ഉദ്യോഗസ്ഥരുടെയും തടവുകാരുടെയും സഹായം ലഭിക്കുന്നുണ്ടെന്ന ആരോപണം പലതവണ ഉയർന്നിട്ടുണ്ട്.
Kodi Suni, convicted in the T.P. Chandrasekharan murder case, is currently serving life imprisonment at Thavanur Central Jail in Malappuram. His mother, Pushpa, has filed a petition in the Kerala High Court seeking his transfer to Kannur Central Jail, citing her advanced age and health issues, including arthritis and asthma, which make it difficult for her to travel the long distance to visit her son.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."