കയ്യിൽ കടിച്ചു, മുടി പിടിച്ച് വലിച്ചു; ഇൻഫ്ലുവൻസർ ദമ്പതികളുടെ തമ്മിൽ തല്ല്; ഭർത്താവിനെതിരെ കേസെടുത്ത് പൊലിസ്
തൃശ്ശൂർ: ഇൻഫ്ലുവൻസർ ദമ്പതികളുടെ തമ്മിൽ തല്ലിൽ കേസെടുത്ത് പൊലിസ്. 'ഫിലോക്കാലിയ ഫൗണ്ടേഷൻ' നടത്തിപ്പുകാരായ ജിജി മാരിയോയും ഭർത്താവ് മാരിയോ ജോസഫുമാണ് ഏറ്റുമുട്ടിയത്. സമൂഹമാധ്യമങ്ങളിൽ ഏറെ പ്രശസ്തി പിടിച്ചു പറ്റിയവരാണ് ഇരുവരും.
ജിജി മാരിയോ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് മാരിയോ ജോസഫിനെതിരെ പൊലിസ് കേസെടുത്തു. ഇരുവരും തമ്മിൽ ഒമ്പത് മാസമായി പിരിഞ്ഞു കഴിയുകയായിരുന്നു.
സംഭവത്തിന്റെ വിശദാംശങ്ങൾ
പിരിഞ്ഞു കഴിയുകയായിരുന്ന ജിജി ഈ മാസം 25-ന് പ്രശ്നങ്ങൾ പറഞ്ഞുതീർക്കാനായി മാരിയോയുടെ അടുത്ത് എത്തി. തുടർന്ന് നടന്ന, സംസാരത്തിനിടെ മാരിയോ തന്നെ മർദ്ദിച്ചെന്നാണ് ജിജി പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നത്.
പരാതി പ്രകാരം, മാരിയോ തന്റെ ഇടതു കയ്യിൽ കടിക്കുകയും മുടി പിടിച്ച് വലിക്കുകയും ചെയ്തു. കൂടാതെ, 70,000 രൂപ വിലവരുന്ന ഫോൺ പൊട്ടിച്ചതായും പരാതിയിൽ പറയുന്നു. ബി.എൻ.എസ്. 126(2) വകുപ്പ് പ്രകാരം സംഭവത്തിൽ പൊലിസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേസമയം, ജിജിക്കെതിരെ മാരിയോ ജോസഫും പൊലിസിൽ പരാതി നൽകിയിട്ടുണ്ട്.
Gigi Mario and Mario Joseph, a popular social media influencer couple and founders of Philokalia Foundation, are facing police action after a physical altercation between them. The incident, which occurred on October 25, has led to a complaint being filed against Mario Joseph, alleging assault and property damage.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."