ഓപ്പറേഷൻ 'രക്ഷിത'ക്കിടയിലും രക്ഷയില്ല; കേരള എക്‌സ്‌പ്രസിൽ സ്ത്രീകളെ ഉപദ്രവിക്കാൻ ശ്രമിച്ച മദ്യപൻ പിടിയിൽ; സംഭവം ചങ്ങനാശ്ശേരിയിൽ
കോട്ടയം: കേരള എക്‌സ്‌പ്രസിൽ വീണ്ടും മദ്യപന്റെ അതിക്രമം. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ട്രെയിനിൽ ഇന്ന് വൈകുന്നേരം ചങ്ങനാശ്ശേരിയിൽ വെച്ചാണ് സംഭവം ഉണ്ടായത്. മദ്യപിച്ചെത്തി സ്ത്രീകളെ ഉപദ്രവിക്കാൻ ശ്രമിച്ച പ്രതിയെ സഹയാത്രികർ പിടികൂടി റെയിൽവേ പൊലിസിന് കൈമാറി.
ട്രെയിൻ കോട്ടയം സ്റ്റേഷൻ വിട്ടതിന് പിന്നാലെ മദ്യലഹരിയിലായിരുന്ന ഇയാൾ സ്ത്രീകളോട് മോശമായി പെരുമാറാൻ തുടങ്ങി. സ്ത്രീകൾ ഒഴിഞ്ഞുമാറിയെങ്കിലും ഇയാൾ വീണ്ടും അവരെ ശല്യം ചെയ്തു. ഇതോടെ മറ്റ് പുരുഷ യാത്രക്കാർ ഇയാളെ ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തി. പിന്നീട്, ട്രെയിൻ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ഇയാളെ റെയിൽവേ പൊലിസിന് കൈമാറി.
ഓപ്പറേഷൻ 'രക്ഷിത'ക്കിടയിൽ വീണ്ടും അതിക്രമം
ദിവസങ്ങൾക്ക് മുൻപ് ഇതേ കേരള എക്‌സ്‌പ്രസ്സിൽ വെച്ച് വർക്കലയിൽ മദ്യലഹരിയിലായിരുന്ന ഒരു യാത്രക്കാരൻ യുവതിയെ ചവിട്ടി പുറത്തേക്ക് തള്ളിയിട്ട സംഭവം ഉണ്ടായിരുന്നു. ഈ സംഭവത്തിന് പിന്നാലെ ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മദ്യപിച്ചെത്തുന്നവരെ പിടികൂടാൻ പൊലിസ്, 'ഓപ്പറേഷൻ രക്ഷിത' എന്ന പേരിൽ പരിശോധന ശക്തമാക്കിയിരുന്നു. എന്നാൽ, ഈ കർശന പരിശോധനകൾക്കിടയിലും കേരള എക്‌സ്‌പ്രസ്സിൽ വീണ്ടും സ്ത്രീകൾക്ക് നേരെ അതിക്രമം ഉണ്ടായത് ആശങ്കയുണ്ടാക്കുന്നു.
A passenger caused a ruffle on the Kerala Express train, allegedly intoxicated and harassing fellow passengers, including women, at Changannassery station this evening. The individual was overpowered by other passengers and handed over to the Railway Police. More details are awaited. You might find more information online if you need further updates.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."