ടൂര്‍ പോകുന്നതിന് ഒരാഴ്ച മുൻപെങ്കിലും തീയതി അറിയിണം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി എംവിഡി
തിരുവനന്തപുരം: സ്‌കൂളുകളിലെ പഠനയാത്രയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. യാത്ര പുറപ്പടുന്നതിന് ഒരാഴ്ച മുന്‍പ് തീയതി സ്‌കൂള്‍ മാനേജ്‌മെന്റ് ആര്‍ടിഒയെ അറിയിക്കണം. എംവിഡി ബസുകള്‍ പരിശോധിച്ച് വിദ്യാര്‍ഥികള്‍ക്കും ഡ്രൈവര്‍ക്കും നിര്‍ദേശം നല്‍കും. ഇനി ഈ മുന്നറിയിപ്പ് അവഗണിച്ച ബസുകള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്തം പ്രിന്‍സിപ്പലിനായിരിക്കുമെന്ന് എംവിഡി വ്യക്തമാക്കി.
പല ടൂര്‍ ബസ്സുകളില്‍ എമര്‍ജന്‍സി എക്‌സിറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷ സംവിധാനവുമില്ല. ഡ്രൈവര്‍മാരുടെയും അശ്രദ്ധമായ പെരുമാറ്റം അപകടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതായി എം വി ഡി പറഞ്ഞു. പഠനയാത്രകള്‍ക്ക് രൂപമാറ്റം വരുത്തിയതും ആഡംബര ലൈറ്റുകളും ആരോചക ശബ്ദം പുറപ്പെടുവിക്കുന്നതുമായ വാഹനം പഠനയാത്രകള്‍ക്ക് ഉപയോഗിയ്ക്കാന്‍ പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.
കേരള ടൂറിസം വകുപ്പ് അംഗീകാരം നല്‍കിയിട്ടുള്ള ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പട്ടികയില്‍ ഉള്ള വാഹനങ്ങള്‍ മാത്രമേ പഠന യാത്രകള്‍ക്ക് ഉപയോഗിക്കാവൂ എന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം ഉണ്ട്. യാത്രയ്ക്ക് മുന്‍കൂര്‍ സമ്മതപത്രം കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നും മേടിയ്ക്കണം. യാത്രകള്‍ സ്‌കൂള്‍ മേലധികാരിയുടെ പൂര്‍ണ നിയന്ത്രണത്തിലാകണമെന്നും നിര്‍ദേശമുണ്ട്. ഇതിന് പിന്നാലെയാണ് എംവിഡിയുടെ മുന്നറിയിപ്പ് വന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."