ഞൊടിയിടയിൽ ടൂറിസം വിസ; ‘വിസ ബൈ പ്രൊഫൈൽ’ പദ്ധതി പ്രഖ്യാപിച്ച് സഊദി അറേബ്യ
റിയാദ്: ഞൊടിയിടയിൽ ടൂറിസം വിസ ലഭിക്കുന്ന ‘വിസ ബൈ പ്രൊഫൈൽ’ പദ്ധതി പ്രഖ്യാപിച്ച് സഊദി അറേബ്യ. സഊദി ടൂറിസം മന്ത്രി അഹ്മദ് അൽ ഖാതിബ് ആണ് പ്രഖ്യാപനം നടത്തിയത്. യോഗ്യരായവർക്ക് മിനിറ്റുകൾക്കുള്ളിൽ ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ തൽക്ഷണം നേടാൻ അനുവദിക്കുന്ന ഒരു പുതിയ സംരംഭം ആണിത്.
യോഗ്യരായ വിസ കാർഡ് ഉടമകൾക്ക് അവരുടെ കാർഡും പാസ്‌പോർട്ട് വിശദാംശങ്ങളും ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ തൽക്ഷണം നേടാൻ അനുവദിക്കുന്ന ലോകത്തിലെ ആദ്യത്തെ സംരംഭം കൂടിയാണിത്. ആഭ്യന്തര മന്ത്രാലയം, ആഗോള ധനകാര്യ സേവന കമ്പനിയായ വിസ, സൗദി ടൂറിസം അതോറിറ്റി, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുന്നത്.
2024-ൽ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ വരവിൽ ജി20 രാജ്യങ്ങളിൽ സഊദി അറേബ്യ ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്. 2030 ഓടെ പ്രതിവർഷം 150 ദശലക്ഷം വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുക ലക്ഷ്യത്തോടെയാണ് സഊദി അറേബ്യ നീങ്ങുന്നത്. ഇതിൽ 70 ദശലക്ഷം അന്താരാഷ്ട്ര യാത്രക്കാരും 80 ദശലക്ഷം ആഭ്യന്തര യാത്രക്കാരും ലക്ഷ്യമിടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."