അരൂര്‍ ഗര്‍ഡര്‍ അപകടം: ദേശീയപാത അതോറിറ്റി അടിയന്തര സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ടു
കൊച്ചി: അരൂര്‍ ഗര്‍ഡര്‍ അപകടത്തില്‍ അടിയന്തര സുരക്ഷാ ഓഡിറ്റിനായി ദേശീയപാതാ അതോറിറ്റി നിര്‍ദേശം നല്‍കി. ഇതിനായി റൈറ്റ്‌സ് ലിമിറ്റഡ് എന്ന കമ്പനിയെയും ചുമതലപ്പെടുത്തി. നിര്‍മ്മാണത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഐആര്‍സി മാനദണ്ഡങ്ങള്‍ നിര്‍മാണ കമ്പനി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യും.
ചട്ടങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയാല്‍ കരാര്‍ കമ്പനിയെ നിര്‍മാണ ചുമതലയില്‍ നിന്ന് ഒഴിവാക്കുന്നതാണ്. അരൂര്‍ തുറവൂര്‍ ഉയരപ്പാത നിര്‍മ്മാണ മേഖലയില്‍ ചന്തിരൂരില്‍ പിക്കപ് വാനിന് മുകളിലേക്ക് ഗര്‍ഡര്‍ വീണാണ് പിക്കപ് വാനിന്റെ ഡ്രൈവറായ ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷ് മരിച്ചത്.
തമിഴ്‌നാട്ടില്‍ നിന്നും മുട്ട കയറ്റി വന്ന രാജേഷ് എറണാകുളത്ത് ലോഡ് ഇറക്കിയ ശേഷം ആലപ്പുഴയിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. വാഹനത്തിന് മുകളിലേക്ക് രണ്ട് ഗര്‍ഡറുകള്‍ വീഴുകയായിരുന്നു. ഒന്ന് പൂര്‍ണമായും മറ്റൊന്ന് ഭാഗികമായുമാണ് പതിച്ചത്. ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിനിടെയാണ് ഈ അപകടം ഉണ്ടായത്.
അപകടത്തില്‍ സ്വതന്ത്രമായി സുതാര്യമായ സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയോട് ശശി തരൂര്‍ എംപി ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ ദേശീയ പാത അതോറിറ്റിയ്ക്കും കരാറുകാരനുമുള്ള ഉത്തരവാദിത്തവും വ്യക്തമാക്കണം. മരണപ്പെട്ട 48കാരന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ഇത്തരം അപകടം നിറഞ്ഞ ജോലികള്‍ ചെയ്യേണ്ടുന്ന സമയത്തിന് ക്രമം വരുത്തണമെന്നുമാണ് എംപി ആവശ്യപ്പെട്ടിരിക്കുന്നത് .
The National Highways Authority of India (NHAI) has ordered an urgent safety audit following the Arur girder accident in Kochi. The task has been assigned to RITES Ltd after preliminary findings suggested that safety standards were not being followed during construction. The audit will check whether the construction company complied with IRC safety norms. If violations are confirmed, the contractor will be removed from the project.
The accident occurred when two girders fell onto a pickup van at the Arur–Thuravoor elevated highway construction site, killing the driver, Rajesh from Alappuzha. One girder fell completely onto the vehicle, and the other partially. He was returning to Alappuzha after delivering eggs in Ernakulam when the accident happened.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."