HOME
DETAILS
MAL
ഒമാനില്‍ വാഹനാപകടം; പാലക്കാട് സ്വദേശി മരിച്ചു
December 23, 2025 | 9:01 AM
മസ്‌കത്ത്: ഒമാന്‍ തലസ്ഥാനമായ മസ്‌കത്തിലുണ്ടായ വാഹനാപകടത്തില്‍ പാലക്കാട് സ്വദേശി മരിച്ചു. വടക്കേത്തറ കൃഷ്ണകൃപയില്‍ കെ.രവീന്ദ്രന്‍ (55) ആണ് മരിച്ചത്. 16 വര്‍ഷമായി മസ്‌കത്തിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു.
ഈ മാസം 17ന് രാവിലെ മസ്‌കത്തിലെ താമസസ്ഥലത്തു നിന്നു ജോലിസ്ഥലത്തേക്കു പോകാനായി റോഡ് ക്രോസ് ചെയ്യുമ്പോള്‍ എതിരേ വന്ന കാര്‍ രവീന്ദ്രനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രവീന്ദ്രന്‍ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്.
മൃതദേഹം നാട്ടിലെത്തിച്ച് കഞ്ചിക്കോട് പൊതുശ്മശാനത്തില്‍ സംസാകരിച്ചു.
ഭാര്യ: വിജയകുമാരി (നഴ്‌സ്, പാലക്കാട് ശാരദ നഴ്‌സിങ് ഹോം). മകള്‍: അനുശ്രീ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."