HOME
DETAILS

മരണത്തെ മുഖാമുഖം കണ്ട ആ 24-കാരൻ; സഊദി ബസ് അപകടത്തിൽ രക്ഷപ്പെട്ട ഏക വ്യക്തി; കൂടുതലറിയാം

  
November 17, 2025 | 10:27 AM

saudi arabia bus crash claims 45 indian umrah pilgrims lives

മക്ക: സഊദി അറേബ്യയിലെ മദീനയ്ക്ക് സമീപം തിങ്കളാഴ്ച ഉണ്ടായ ബസ് അപകടത്തിൽ ഇന്ത്യക്കാരായ 45 ഉംറ തീർത്ഥാടകർ മരിച്ചു. ഹൈദരാബാദിൽ നിന്നുള്ള ഉംറ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്. അതേസമയം, ഒരാൾ മാത്രമാണ് ഈ ദാരുണമായ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഹൈദരാബാദിൽ നിന്നുള്ള 24 കാരനായ മുഹമ്മദ് അബ്ദുൾ ഷോയിബാണ് രക്ഷപ്പെട്ട ഏക വ്യക്തി. അദ്ദേഹം ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. അപകട സമയത്ത് ഡ്രൈവറുടെ അടുത്ത് ഇരിക്കുകയായിരുന്നു അദ്ദേഹം. 

അതേസമയം, റഷ്യയിലുള്ള വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. "റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും അപകടത്തിൽപ്പെട്ട ഇന്ത്യൻ പൗരന്മാർക്കും കുടുംബങ്ങൾക്കും പൂർണ്ണ പിന്തുണ നൽകുന്നു," വെന്ന് അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം, പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. 

ജിദ്ദയിൽ 24x7 ഹെൽപ്പ്‌ലൈൻ

ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്. കുടുംബങ്ങൾക്ക് 8002440003 എന്ന ടോൾ ഫ്രീ നമ്പറിൽ ഹെൽപ്പ് ലൈനുമായി ബന്ധപ്പെടാം.

മക്കയിലെ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുന്നതിനിടെ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30ന് ബദറിനും മദീനക്കും ഇടയിലുളള മുഫറഹാത്ത് എന്ന സ്ഥലത്ത് വെച്ചായിരുന്നു അപകടം സംഭവിച്ചത്. 

ബസ് ഡീസൽ ടാങ്കറിൽ ഇടിച്ചതോടെ രണ്ട് വാഹനങ്ങളും തീ വിഴുങ്ങുക ആയിരുന്നു. മക്കയിൽ തങ്ങളുടെ കർമ്മങ്ങൾ പൂർത്തിയാക്കിയ ശേഷം തീർത്ഥാടകർ മദീനയിലേക്ക് പോകുകയായിരുന്നു. കൂട്ടിയിടി നടന്നപ്പോൾ യാത്രക്കാർ ഉറക്കത്തിലായിരുന്നത് ആണ് മരണനിരക്ക് ഉയരാൻ കാരണം. 

A devastating bus accident near Medina, Saudi Arabia, has claimed the lives of 45 Indian Umrah pilgrims, mostly from Hyderabad, while one person miraculously survived. The bus, carrying 46 passengers, collided with a diesel tanker on the Mecca-Medina highway, resulting in a massive fire.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

5 വയസുള്ള കുട്ടി ഫ്ലാറ്റിന്റെ അകത്തു കടന്നതും ഡോര്‍ ഓട്ടോ ലോക്കായി;  പേടിച്ചു ബാല്‍ക്കണിയിലേക്കു പോയ കുട്ടി 22ാം നിലയില്‍ നിന്നു വീണു മരിച്ചു

National
  •  an hour ago
No Image

അവന്റെ വിരമിക്കൽ തീരുമാനം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല: മെസി

Football
  •  2 hours ago
No Image

65 പുതിയ ബോയിംഗ് 777 വിമാനങ്ങൾക്ക് ഓർഡർ നൽകി എമിറേറ്റ്‌സ്; പ്രഖ്യാപനം ദുബൈ എയർ ഷോയിൽ

uae
  •  2 hours ago
No Image

'പേര് ഒഴിവാക്കിയത് അനീതി' വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് വെട്ടിയെന്ന വൈഷ്ണയുടെ ഹരജിയില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

Kerala
  •  3 hours ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ബുധനാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

Kerala
  •  3 hours ago
No Image

അവനെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചു കൊണ്ടുവരണം: ഗംഭീറിന് നിർദേശവുമായി ഗാംഗുലി

Cricket
  •  3 hours ago
No Image

തുടർച്ചയായി നാല് ദിവസം അവധി; ദേശീയ ദിന ആഘോഷത്തിനായി ഒരുങ്ങി യുഎഇ

uae
  •  3 hours ago
No Image

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് വധശിക്ഷ

International
  •  3 hours ago
No Image

അവൻ റൊണാൾഡോയെക്കാൾ മികച്ചവനാണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല: ലോതർ മത്തയൂസ്

Football
  •  3 hours ago
No Image

ഒടിപി ചോർത്തി പണം തട്ടി: പ്രതിയോട് പിഴയും നഷ്ടപരിഹാരവും നൽകാൻ ഉത്തരവിട്ട് അബൂദബി കോടതി

uae
  •  4 hours ago