മലിംഗ തിരിച്ചെത്തി; ടി-20 ലോകകപ്പിൽ ശ്രീലങ്ക ഡബിൾ സ്ട്രോങ്ങ്
2026 ടി-20 ലോകകപ്പിന് മുന്നോടിയായി നിർണായക നീക്കം നടത്തി ശ്രീലങ്ക. ശ്രീലങ്കയുടെ പരിശീലക അംഗത്തിൽ ഇതിഹാസ താരം ലസിത് മലിംഗയെ നിയമിച്ചു. ശ്രീലങ്കയുടെ ഹ്രസ്വകാല കൺസൾട്ടന്റായി മലിംഗ പ്രവർത്തിക്കും. ലങ്കൻ ഫാസ്റ്റ് ബൗളിംഗ് യൂണിറ്റ് ശക്തമാക്കുകയാണ് മലിംഗയുടെ ലക്ഷ്യം.
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾക്കൊപ്പം മലിംഗ പരിശീലക സംഘത്തിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഈ അനുഭവസമ്പത്ത് ശ്രീലങ്കക്ക് കൂടുതൽ കരുത്തേകുമെന്നുറപ്പാണ്.
ഫെബ്രുവരി 18നാണ് ലോകകപ്പിലെ ശ്രീലങ്കയുടെ ആദ്യ മത്സരം നടക്കുന്നത്. അയർലാൻഡാണ് ലങ്കയുടെ ആദ്യ മത്സരത്തിലെ എതിരാളികൾ. ഗ്രൂപ്പിൽ സിംബാബ്‌വെ, ഓസ്‌ട്രേലിയ, ഒമാൻ, സിംബാബ്‌വെ എന്നീ ടീമുകൾക്കെതിരെയും ശ്രീലങ്കക്ക് മത്സരങ്ങളുണ്ട്.
2014 ടി-20 ലോകകപ്പ് വിജയിച്ചതിന് ശേഷം ശ്രീലങ്കക്ക് പിന്നീടുള്ള ടൂർണമെന്റുകളിലൊന്നും മികച്ച പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല. മലിംഗയുടെ തിരിച്ചുവരവ് ശ്രീലങ്കയെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിക്കുമോയെന്ന് കണ്ടുതന്നെ അറിയണം.
Sri Lanka has made a crucial move ahead of the 2026 T20 World Cup. Legendary player Lasith Malinga has been appointed as Sri Lanka's coaching staff. Malinga will work as a short-term consultant for Sri Lanka. Malinga's goal is to strengthen the Sri Lankan fast bowling unit.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."