HOME
DETAILS

ഇറ്റലിയിൽ കേബിൾ കാർ അപകടം: നാലുപേർക്ക് പരുക്ക്, നൂറോളം പേരെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി; ഒഴിവായത് വൻ ദുരന്തം

  
December 30, 2025 | 4:09 PM

cable car accident in macugnaga italy leaves four injured

റോം: ഇറ്റലിയിലെ മകുഗ്നാഗയിലുണ്ടായ കേബിൾ കാർ അപകടത്തിൽ നാലുപേർക്ക് പരുക്ക്. ചൊവ്വാഴ്ച മോണ്ടെ മോറോ പർവതനിരയിലെ കേബിൾ കാർ സിസ്റ്റത്തിലാണ് അപകടമുണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടത്തുടർന്ന് മലമുകളിൽ കുടുങ്ങിപ്പോയ നൂറോളം വിനോദസഞ്ചാരികളെ ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചു.

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2,800 മീറ്റർ ഉയരത്തിലുള്ള സ്റ്റേഷനിലേക്ക് എത്തിയ കേബിൾ കാറുകളിലൊന്ന് വേഗത കുറയ്ക്കാൻ സാധിക്കാതെ സുരക്ഷാ ഭിത്തിയിൽ ഇടിക്കുകയായിരുന്നു. കേബിൾ കാറിന്റെ രണ്ട് കാബിനുകൾ നിയന്ത്രണം വിട്ട് മുകളിലെയും താഴെയും ഉള്ള സ്റ്റേഷനുകളിൽ പോയി ഇടിക്കുകയായിരുന്നുവെന്ന് ഇറ്റാലിയൻ ഫയർ സർവിസ് വ്യക്തമാക്കി. 

മുകളിലെ കാബിനിലുണ്ടായിരുന്ന മൂന്ന് യാത്രക്കാർക്കും താഴെ സ്റ്റേഷനിലുണ്ടായിരുന്ന ഓപ്പറേറ്റർക്കുമാണ് പരുക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.

അപകടത്തെത്തുടർന്ന് കേബിൾ കാർ സംവിധാനം നിലച്ചതോടെ കുട്ടികളും വിദേശികളും അടങ്ങുന്ന വലിയൊരു സംഘം മലമുകളിൽ കുടുങ്ങി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷാപ്രവർത്തകർ ഇവരെ താഴെയെത്തിച്ചത്.

ആശങ്ക വർധിക്കുന്നു

1962-ലാണ് ഈ കേബിൾ കാർ സംവിധാനം നിർമ്മിച്ചത്. മാത്രമല്ല, രണ്ട് വർഷം മുൻപ് ഏകദേശം 2 ദശലക്ഷം യൂറോ ചെലവഴിച്ച് ഇവിടം നവീകരിച്ചിരുന്നു. എന്നിട്ടും ഇത്തരമൊരു അപകടം ഉണ്ടായത് വലിയ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്. മുൻകരുതൽ നടപടിയായി സമീപത്തെ സ്കീയിംഗ് കേന്ദ്രങ്ങളെല്ലാം താൽക്കാലികമായി അടച്ചു.

ഇറ്റലിയിൽ കേബിൾ കാർ അപകടങ്ങൾ തുടർച്ചയാകുന്നത് ആശങ്ക വർധിപ്പിക്കുന്നു. കഴിഞ്ഞ ഏപ്രിലിൽ നേപ്പിൾസിന് സമീപമുണ്ടായ അപകടത്തിൽ നാലുപേർ മരിച്ചിരുന്നു. കൂടാതെ, 2021-ൽ മാഗിയോർ തടാകത്തിന് സമീപമുണ്ടായ അപകടത്തിൽ 14 പേർക്ക് ജീവൻ നഷ്ടമായിരുന്നു.

A cable car accident in Macugnaga, Italy, injured four people and stranded around 100 tourists on the mountain. The incident occurred due to a technical fault, causing the cabin to crash into protective barriers at excessive speed. Rescue teams, including helicopters, were deployed to evacuate the stranded passengers.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ ഇ-സ്‌കൂട്ടർ പെർമിറ്റ് ഇനി ഡിജിറ്റലായും ലഭിക്കും; നിയമലംഘകർക്കെതിരെ കർശന നടപടി

uae
  •  5 hours ago
No Image

കേരളത്തിൽ കൊടുങ്കാറ്റായി ഇന്ത്യൻ ക്യാപ്റ്റൻ; മറികടന്നത് ഓസീസ് ഇതിഹാസത്തെ

Cricket
  •  5 hours ago
No Image

ആലുവയിൽ ആക്രിക്കടയ്ക്ക് തീപിടിച്ചു, വൻ നാശനഷ്ടം; തീ നിയന്ത്രണ വിധേയമാക്കി

Kerala
  •  5 hours ago
No Image

വടകരയിൽ ആൾക്കൂട്ട മർദനം; യുവാവിന് തലക്കും കൈക്കും പരുക്ക്

Kerala
  •  6 hours ago
No Image

എസ്ഐആർ കരടുപട്ടികയിൽ പേരില്ല; പശ്ചിമ ബം​ഗാളിൽ 82-കാരൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു, പ്രതിഷേധം ശക്തം

National
  •  6 hours ago
No Image

കോഹ്‌ലി മുതൽ പൂജാര വരെ; 2025ൽ ക്രിക്കറ്റ് ലോകത്തിന് നഷ്ടപ്പെട്ടത് 25 സൂപ്പർ താരങ്ങളെ

Cricket
  •  6 hours ago
No Image

യു.എ.ഇ നിലപാടിൽ അതൃപ്തിയുമായി സഊദി അറേബ്യ; യമനിലെ സൈനിക നീക്കം 24 മണിക്കൂറിനുള്ളിൽ പിൻവലിക്കണം

Saudi-arabia
  •  6 hours ago
No Image

യു എ ഇ ആയുധ ശേഖരത്തിനു നേരെ യെമൻ തുറമുഖത്ത് ആക്രമണം നടത്തി സഊദി അറേബ്യ; യെമനിൽ അടിയന്തരാവസ്ഥ, കര, കടൽ, വ്യോമ ഗതാഗതം നിരോധിച്ചു

Saudi-arabia
  •  6 hours ago
No Image

മാർച്ച് 3ന് നിശ്ചയിച്ചിരുന്ന പത്ത്, പ്ലസ് ടു പരീക്ഷകൾ മാറ്റി സിബിഎസ്ഇ; പുതിയ തീയതികൾ അറിയാം

National
  •  7 hours ago
No Image

സഊദിയുമായുള്ള ബന്ധം ദൃഢം; യെമൻ വിഷയത്തിൽ പേര് ദുരുപയോഗം ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി യുഎഇ

uae
  •  7 hours ago