വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം; കോണ്‍ഗ്രസ് നേതാക്കളുടെ യോഗം ഇന്ന്
ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം (എസ്.ഐ.ആര്‍) ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് വിളിച്ച യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. രാവിലെ 10.30ന് ഇന്ദിരാഭവനിലാണ് യോഗം. കേരളം ഉള്‍പ്പെടെ 9 സംസ്ഥാനങ്ങളിലെയും, 3 കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും.
എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകള്‍ ചര്‍ച്ച ചെയ്യാനാണ് യോഗ്യം. തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചേര്‍ന്ന് ബിജെപി നടത്തുന്ന വോട്ട് കൊള്ളയും, എസ്.ഐ.ആറിലെ ക്രമക്കേടുകളും ചര്‍ച്ച ചെയ്യും. എസ്.ഐ.ആറിനെതിരായ തുടര്‍ പ്രതിഷേധ പരിപാടികള്‍ക്ക് യോഗം രൂപം നല്‍കും. പിസിസി അധ്യക്ഷന്‍മാരും, നിയമസഭാ കക്ഷി നേതാക്കളും, സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കള്‍ എന്നിവരാണ് യോഗത്തിനെത്തുക.
ബിഹാർ തെരഞ്ഞെടുപ്പ് ഫലത്തിലടക്കം എസ്.ഐ.ആർ കാര്യമായ നഷ്ടമാണ് പ്രതിപക്ഷ പാർട്ടികൾക്ക് ഉണ്ടാക്കിയിട്ടുള്ളത്. വിജയമുറപ്പിച്ച 75 മണ്ഡലങ്ങളിലെങ്കിലും ബിജെപിക്ക് അനുകൂലമായ വിധി വരാൻ എസ്. ഐ. ആർ കാരണമായെന്നാണ് റിപ്പോർട്ട്. കോൺഗ്രസാവട്ടെ വെറും ആറ് സീറ്റുകളിലേക്ക് ഒതുങ്ങുകയും ചെയ്തു. 202 സീറ്റുകളുമായി എൻഡിഎ മുന്നണി ബിഹാറിൽ വമ്പിച്ച മുന്നേറ്റം കാഴ്ച്ച വെക്കുകയും ചെയ്തു.
എസ്. ഐ. ആർ നടപ്പിലാക്കപ്പെട്ടതിന് ശേഷം 48 ലക്ഷത്തോളം വോട്ടുകളാണ് ഇല്ലാതായത്. ഇത് ആത്യന്തികമായി ഗുണം ചെയ്തത് ഹിന്ദുത്വ രാഷ്ട്രീയത്തിനാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നു. സന്ദേശ്, എഗിയൻ, നബിനഗറി, മുസ് ലിം ഭൂരിപക്ഷ പ്രദേശമായ സീമാഞ്ചൽ എന്നിവിടങ്ങളിൽ എൻഡിഎ വിജയിക്കാൻ കാരണം വോട്ടർ പട്ടികയിലെ വെട്ടിമാറ്റലുകളാണെന്ന് കണക്കുകൾ തെളിയിക്കുന്നു.
congress will meet at 10:30 am today at indira bhavan, delhi, to discuss the intensive revision of electoral rolls, with leaders from 9 states and 3 union territories attending.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."