മുംബൈ കൈവിട്ട ഇതിഹാസ പുത്രന് സെഞ്ച്വറി; ഐപിഎല്ലിന് മുമ്പേ വമ്പൻ നേട്ടം
ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കർ തന്റെ ക്രിക്കറ്റ് കരിയറിയിൽ പുത്തൻ നാഴികക്കല്ല് പിന്നിട്ടു. രഞ്ജി ട്രോഫിയിൽ സൗരാഷ്ട്രയ്‌ക്കെതിരായ മത്സരത്തിലാണ് ഗോവൻ താരമായ അർജുൻ ടെണ്ടുൽക്കർ പുത്തൻ മൈൽസ്റ്റോൺ കൈവരിച്ചത്. സീനിയർ ക്രിക്കറ്റിൽ 100 വിക്കറ്റുകൾ പൂർത്തിയാക്കാനാണ് അർജുന് സാധിച്ചത്. സൗരാഷ്ട്ര താരം ഹാർവിക് ദേശായിയെ പുറത്താക്കിയാണ് അർജുൻ ടെണ്ടുൽക്കർ 100 വിക്കറ്റ് പൂർത്തിയാക്കിയത്.
2020-21 സീസണിൽ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈക്ക് വേണ്ടിയാണ് താരം അരങ്ങേറ്റം കുറിച്ചത്. എന്നാൽ അടുത്ത വർഷം താരത്തിന് ഒരു മത്സരത്തിൽ പോലും അവസരം ലഭിച്ചില്ല. പിന്നീട് താരം ഗോവയിലേക്ക് കൂടുമാറുകയായിരുന്നു. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. യൂത്ത് ടെസ്റ്റുകളിൽ ഇന്ത്യ അണ്ടർ 19 ടീമിന് വേണ്ടിയും അർജുൻ കളത്തിൽ ഇറങ്ങിയിട്ടുണ്ട്.
അതേസമയം 2026 ഐ.പി.എൽ ലേലത്തിന് മുന്നോടിയായി മുംബൈ ഇന്ത്യൻസിൽ നിന്നും അർജുൻ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിലേക്ക് ചേക്കേറിയിരുന്നു. അർജുൻ ടെണ്ടുൽക്കറിന് പകരം ഇന്ത്യൻ ഓൾറൗണ്ടർ ഷാർദുൽ താക്കൂറിനെയാണ് മുംബൈ സ്വന്തമാക്കിയത്. മുംബൈക്ക് വേണ്ടി 5 മത്സരങ്ങളിൽ നിന്നും 3 വിക്കറ്റുകൾ മാത്രമാണ് അർജുൻ നേടിയിട്ടുള്ളത്.
Arjun Tendulkar, son of Indian legend Sachin Tendulkar, has reached a new milestone in his cricket career. Goan player Arjun Tendulkar achieved the new milestone in the Ranji Trophy match against Saurashtra. Arjun managed to complete 100 wickets in senior cricket.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."