HOME
DETAILS

ഐപിഎല്ലിൽ ചരിത്രം സൃഷ്ടിച്ച് സഞ്ജു; തകർത്തെറിഞ്ഞത് ഓസ്‌ട്രേലിയൻ താരത്തിന്റെ റെക്കോർഡ്

  
November 18, 2025 | 12:59 PM

sanju samson create a new history in indian primere league

നീണ്ട നാളത്തെ ചർച്ചകൾക്കെല്ലാം വിരമായിട്ടുകൊണ്ട് സൂപ്പർതാരം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലെത്തിയിരിക്കുകയാണ്. രാജസ്ഥാനൊപ്പമുള്ള നീണ്ട വർഷക്കാലത്തെ ഐതിഹാസികമായ ക്രിക്കറ്റ് യാത്രക്ക് വിരാമമിട്ടാണ് സഞ്ജു ചെന്നൈയിലേക്ക് കൂടുമാറിയത്. ഇന്ത്യൻ സ്റ്റാർ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ, ഇംഗ്ലണ്ട് ഓൾ റൗണ്ടർ സാം കറൻ എന്നിവരെ രാജസ്ഥാന് കൈമാറിയാണ് ചെന്നൈ ഈ ട്രേഡ് പൂർത്തിയാക്കിയത്. ശിവം ദുബെ, ഡെവാൾഡ് ബ്രെവിസ് എന്നിവരിലൊരാളെ വേണമെന്നും രാജസ്ഥാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സി.എസ്.കെ അതിന് തയ്യാറാവാതെ ഇരിക്കുകയായിരുന്നു. ഇതോടെയാണ് ജഡേജ, കറൻ എന്നീ താരങ്ങളെ രാജസ്ഥാൻ ആവശ്യപ്പെട്ടത്. 

18 കൊടിക്കാന് മലയാളി സൂപ്പർതാരത്തെ ചെന്നൈ സ്വന്തമാക്കിയത്. ഇതോടെ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ കാമറൂൺ ഗ്രീനിന്റെ റെക്കോർഡ് തകർത്തുകൊണ്ട് സഞ്ജു ഐപിഎൽ ചരിത്രത്തിൽ ഏറ്റവും ഉയർന്ന തുകക്ക് കൈമാറ്റം ചെയ്യപ്പെടുന്ന താരമായും മാറി. ഗ്രീൻ 2024ൽ 17.5 കോടിക്കായിരുന്നു മുംബൈ ഇന്ത്യൻസിൽ നിന്നും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിലേക്ക് കൂടുമാറിയത്. പരുക്ക് കാരണം ഗ്രീനിന് 2025 ഐപിഎൽ സീസൺ നഷ്ടമായിരുന്നു.

മുംബൈ ഇന്ത്യൻസ് നായകൻ ഹർദിക് പാണ്ഡ്യയാണ് ഈ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. 15 കോടി രൂപക്കായിരുന്നു ഹർദിക് 2024ൽ ഗുജറാത്തിൽ നിന്നും മുംബൈയിലേക്ക് ചേക്കേറിയത്. ചെന്നൈ സൂപ്പർ കിങ്‌സ് ട്രേഡിങിലൂടെ സ്വന്തമാക്കുന്ന രണ്ടാമത്തെ താരം കൂടിയാണ് സഞ്ജു. ഇതിനു മുമ്പ് റോബിൻ ഉത്തപ്പയെ ആയിരുന്നു സിഎസ്കെ ഇത്തരത്തിൽ സ്വന്തമാക്കിയത്. 2021ൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിൽ മൂന്ന് കോടിക്കാണ് ഉത്തപ്പയെ ചെന്നൈ സ്വന്തമാക്കിയത്. 

2021ൽ ആയിരുന്നു സഞ്ജു രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായി ചുമതലയേറ്റത്. തൊട്ടടുത്ത വർഷം രാജസ്ഥാനെ ഫൈനലിലേക്ക് നയിക്കാനും സഞ്ജുവിന് സാധിച്ചു എന്നാൽ ഗുജറാത്ത് ടൈറ്റ്സിനോട് പരാജയപ്പെട്ട് രാജസ്ഥാന് കിരീടം നഷ്ടമാവുകയായിരുന്നു. രാജസ്ഥനായി 4219 റൺസാണ് സഞ്ജു നേടിയത്. രണ്ട് സെഞ്ച്വറികളും 28 അർദ്ധ സെഞ്ച്വറികളും ആണ് സഞ്ജു രാജസ്ഥാൻ ജേഴ്സിയിൽ നേടിയത്. 

സഞ്ജുവിന് പുറമെ നിതീഷ് റാണയെ റോയൽസ് ഡൽഹി ക്യാപ്പിറ്റൽസിനും കൈമാറിയിരുന്നു. ഏഴ് താരങ്ങളെയാണ് രാജസ്ഥാൻ റിലീസ് ചെയ്തത്. വനിന്ദു ഹസരംഗ, മഹേഷ് തീക്ഷണ, ഫസൽഹഖ് ഫാറൂഖി, കുമാർ കാർത്തികേയ, കുനാൽ റാത്തോഡ്, അശോക് ശർമ, ആകാശ് മധ്വാൾ എന്നീ താരങ്ങളെയാണ് രാജസ്ഥാൻ റിലീസ് ചെയ്തത്.  

അതേസമയം യശസ്വി ജയ്‌സ്വാൾ, വൈഭവ് സൂര്യവംശി, ധ്രുവ് ജുറൽ, റിയാൻ പരാഗ്, തുഷാർ ദേശ്പാണ്ഡെ, സന്ദീപ് ശർമ, ക്വേന മഫാക, ഷിംറോൺ ഹെറ്റ്‌മെയർ, ശുഭം ദുബെ, യുധ്വിർ സിംഗ്, ജോഫ്ര ആർച്ചർ എന്നീ താരങ്ങളെ രാജസ്ഥാൻ നിലനിർത്തുകയും ചെയ്തു. 2025 ഐപിഎല്ലിൽ സീസണിൽ രാജസ്ഥാൻ റോയൽസ് നിരാശാജനകമായ പ്രകടനമാണ്‌ പുറത്തെടുത്തത്. എട്ട് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാൻ ഫിനിഷ് ചെയ്‌തത്. 

After a long period of speculation, superstar Sanju Samson has joined Chennai Super Kings. Sanju ended his long and storied cricketing journey with Rajasthan Royals and moved to Chennai. Chennai acquired the Malayali superstar for 18 crores. With this, Sanju became the highest-paid player in IPL history, breaking the record of Australian all-rounder Cameron Green. Green moved to Royal Challengers Bangalore from Mumbai Indians for 17.5 crores in 2024.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ലൗഡ്ഫ്ലെയർ തകരാറിലായതോടെ ലോകമെമ്പാടും നിരവധി വെബ്‌സൈറ്റുകൾ പ്രവർത്തനരഹിതമായി; ഇന്റർനെറ്റ് കണക്റ്റിവിറ്റിയിൽ വ്യാപകമായ പ്രശ്നങ്ങൾ

Tech
  •  3 hours ago
No Image

മദ്യപാനത്തിനിടെ തർക്കം; കൊച്ചിയിലെ ബാറിൽ വടിവാളുമായി യുവതി ഉൾപ്പെട്ട സംഘത്തിന്റെ അഴിഞ്ഞാട്ടം, മൂന്ന് പേർ അറസ്റ്റിൽ

crime
  •  3 hours ago
No Image

ഹാൻഡ് ലഗേജ് മാത്രമായി സഞ്ചരിക്കുന്നവർക്ക് ചെക്ക്-ഇൻ ഒഴിവാക്കും; വമ്പൻ മാറ്റങ്ങളുമായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളം

uae
  •  3 hours ago
No Image

പണം അയക്കാൻ മൊബൈൽ നമ്പർ മാത്രം മതി: യുഎഇയിൽ ഇനി 10 സെക്കൻഡ് കൊണ്ട് മണി ട്രാൻസ്ഫർ; 'ആനി' പ്ലാറ്റ്‌ഫോം പ്രവർത്തനം ആരംഭിച്ചു

uae
  •  4 hours ago
No Image

പ്രണയം നടിച്ച് 15-കാരിയെ പീഡിപ്പിച്ചു; കൊച്ചിയിൽ നാവികൻ അറസ്റ്റിൽ, നാവികസേനയ്ക്കെതിരെ ഗുരുതര ആരോപണം

crime
  •  4 hours ago
No Image

ശബരിമല ദര്‍ശനത്തിനെത്തിയ കോഴിക്കോട് സ്വദേശിനി കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  4 hours ago
No Image

സ്കൂട്ടറിൽ സഞ്ചരിച്ച യുവതിയെയും മകളെയും ബുള്ളറ്റ് ബൈക്ക് ഉപയോഗിച്ച് ഇടിച്ചിട്ട് സ്വർണ്ണമാല കവരാൻ ശ്രമം; മുൻ ഗൾഫുകാരൻ മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ

crime
  •  4 hours ago
No Image

ആംബുലൻസിന് തീപിടിച്ച് നവജാതശിശുവും ഡോക്ടറുമടക്കം നാല് മരണം; മൂന്ന് പേർക്ക് പൊള്ളൽ

National
  •  5 hours ago
No Image

ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; നാലുപേർക്ക് പരുക്ക്

Kerala
  •  5 hours ago
No Image

കന്യാകുമാരിയില്‍ കടലിന് മുകളില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് വ്യാപകമഴയ്ക്ക് സാധ്യത; ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  5 hours ago