HOME
DETAILS

കളിക്കളത്തിൽ അവൻ റൊണാൾഡോയെയും നെയ്മറെയും പോലെയാണ്: സ്പാനിഷ് സൂപ്പർതാരം

  
November 18, 2025 | 3:21 PM

Spanish player Marc Bartra has praised Brazilian superstar Antony

ബ്രസീലിയൻ സൂപ്പർതാരം ആന്റണിയെ പ്രശംസിച്ച് സ്പാനിഷ് താരം മാർക്ക് ബാർട്രാ. ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മറും ചേർന്ന താരമാണ് ആന്റണിയെന്നാണ് സ്പാനിഷ് താരത്തിന്റെ വിലയിരുത്തൽ. മുണ്ടോബെറ്റിസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സ്പാനിഷ് താരം. 

''അദ്ദേഹത്തതിന് വളരെ അനുയോജ്യമായ ഒരു ഒരു ഫുട്ബോൾ ശൈലിയാണ്. അതുകൊണ്ടാണ് നമ്മൾ ശരിക്കുമുള്ള ആന്റണിയെ വീണ്ടും കാണുന്നത്. അവനുമായി സംസാരിച്ച ആദ്യ ദിവസം തന്നെ അവന്റെ മാനസികാവസ്ഥ എന്തെന്നെന്ന് ഞാൻ കണ്ടു. അവന്റെ ഗുണവും ബ്രസീലിയൻ എന്ന നിലയിലുള്ള പ്രതിഭയും ഞാൻ തിരിച്ചറിഞ്ഞു. അവൻ നെയ്മറിന്റെയും ക്രിസ്റ്റ്യാനോയുടെയും മിശ്രിതമാണെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. റൊണാൾഡോയുടെ അതേ മാനസികാവസ്ഥയാണ് അവനുള്ളത്‌. എപ്പോഴും പുതിയ കാര്യങ്ങൾ നേടാനും അതിനായി അവൻ പരിശ്രമിക്കുകയും ചെയ്യുന്നു. ഫുട്ബോളിൽ അവൻ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നുണ്ട്'' മാർക്ക് ബാർട്രാ പറഞ്ഞു. 

2022ൽ അയാക്‌സിൽ നടത്തിയ മിന്നും പ്രകടനങ്ങൾക്ക് പിന്നാലെയാണ് ആന്റണി ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്.  97.3 മില്യൺ തുക നൽകിയാണ് ബ്രസീലിയൻ താരത്തെ റെഡ് ഡെവിൾസ് സ്വന്തമാക്കിയത്. എന്നാൽ ഇത്രയധികം തുക നൽകി ആന്റണിയെ ടീമിലെത്തിച്ചിട്ടും താരത്തിന് കൃത്യമായ സ്വാധീനം ഓൾഡ് ട്രാഫോഡിൽ സൃഷ്‌ടിച്ചെടുക്കാൻ സാധിക്കാതെ പോവുകയായിരുന്നു. റെഡ് ഡെവിൾസിൽ നിന്നും ആന്റണി ലോണിൽ സ്പാനിഷ് ടീം റയൽ ബെറ്റിസിലേക്കും ചേക്കേറിയിരുന്നു. 

റയൽ ബെറ്റിസിനൊപ്പം സ്വപ്ന തുല്യമായ മുന്നേറ്റമാണ് ആന്റണി നടത്തുന്നത്. പുതിയ ക്ലബ്ബിനൊപ്പമുള്ള ആദ്യ മൂന്ന് മത്സരങ്ങളിലും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതും ആന്റണി തന്നെയാണ്. റയൽ ബെറ്റിസിനായി മൂന്ന് ഗോളുകളും ഒരു അസിസ്റ്റുമാണ് താരം നേടിയിട്ടുള്ളത്.

സ്പാനിഷ് ലീഗിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു താരം ഒരു ടീമിനൊപ്പമുള്ള ആദ്യ മൂന്ന് മത്സരങ്ങളിൽ മാൻ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കുന്നത്. ലാ ലിഗയിൽ പന്തുതട്ടിയ ഇതിഹാസ താരങ്ങളായ ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നീ താരങ്ങൾക്ക് പോലും ഇത്തരത്തിലൊരു നേട്ടം സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. 

Spanish player Marc Bartra has praised Brazilian superstar Antony. The Spanish player has described Antony as a combination of Cristiano Ronaldo and Neymar.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനം റദ്ദാക്കുമോ? കിടക്കയുമായി ബെംഗളൂരു വിമാനത്താവളത്തിലെത്തി യാത്രക്കാരൻ

National
  •  21 days ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് സംശയത്തിന്റെ ആനുകൂല്യം; വിധി പകർപ്പ് പുറത്ത്

Kerala
  •  21 days ago
No Image

ഭർത്താവ് മൊഴിമാറ്റി; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി വെറുതെ വിട്ടു

Kerala
  •  21 days ago
No Image

കേരളം കാത്തിരുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ ഫലം; നാളെയറിയാം ജനവിധി

Kerala
  •  21 days ago
No Image

കോടതി വിധി പ്രതീക്ഷയ്ക്ക് വകനൽകുന്നത്: നേതാക്കൾ

organization
  •  21 days ago
No Image

വന്ദേഭാരത് ട്രെയിനുകൾ കൂടുതൽ ആഢംബരമാക്കാൻ ഇന്ത്യൻ റെയിൽവേ; 14,000 കോടി രൂപയുടെ നിക്ഷേപം

National
  •  21 days ago
No Image

പ്രണയമായാലും ലൈംഗിക ബന്ധത്തിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കുന്ന സമ്മതം സാധുവല്ല; പോക്‌സോ കേസില്‍ പ്രതി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി 

National
  •  21 days ago
No Image

തെരഞ്ഞെടുപ്പ് വിജയാഘോഷം: മുൻകൂർ അനുമതി നിർബന്ധം, ക്രമസമാധാന ലംഘനം പാടില്ല; നിർദേശങ്ങൾ പുറത്തിറക്കി മലപ്പുറം എസ്പി

Kerala
  •  21 days ago
No Image

കേന്ദ്ര വിവരാവകാശ കമ്മീഷണറായി മലയാളിയായ പിആർ രമേശിനെ നിയമിച്ചു

Kerala
  •  21 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: കോഴിക്കോട് റൂറലിൽ ആഹ്ലാദ പ്രകടനങ്ങൾക്ക് കർശന നിയന്ത്രണം; നിർദ്ദേശങ്ങളുമായി ജില്ലാ പൊലിസ് മേധാവി 

Kerala
  •  21 days ago