മന്ത്രി വീണാ ജോർജിന്റെ മുൻ ഓഫീസ് സെക്രട്ടറി സി.പി.എം വിട്ട് ആർ.എസ്.പിയിലേക്ക്; മുൻ സംസ്ഥാന കമ്മിറ്റിയംഗത്തിനെതിരെ മത്സരിക്കുമെന്ന് സൂചന
പത്തനംതിട്ട: സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ മുൻ ഓഫീസ് സെക്രട്ടറിയായിരുന്ന തോമസ് പി. ചാക്കോ സി.പി.എം വിട്ട് ആർ.എസ്.പിയിൽ ചേർന്നു. ലോക്കൽ കമ്മിറ്റി മുൻ അംഗമായ ഇദ്ദേഹം വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ആർ.എസ്.പി സ്ഥാനാർഥിയായി മത്സരിക്കും.
പത്തനംതിട്ട നഗരസഭയിലെ 31-ാം വാർഡിലാണ് തോമസ് ചാക്കോ ആർ.എസ്.പി.ക്ക് വേണ്ടി ജനവിധി തേടുന്നത്. ഇതോടെ സി.പി.എം. മുൻ സംസ്ഥാന കമ്മിറ്റിയംഗത്തിനെതിരെയാകും ഇദ്ദേഹം മത്സരിക്കുക.
നേരത്തെ, മന്ത്രിയുടെ എം.എൽ.എ ഓഫീസിലെ സെക്രട്ടറിയായിരിക്കെ, സ്വന്തം നിലയ്ക്ക് കാര്യങ്ങൾ ചെയ്യുന്നുവെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് ഇദ്ദേഹത്തെ പദവിയിൽ നിന്ന് നീക്കിയിരുന്നു. എന്നാൽ, താൻ സ്വയം സ്ഥാനമൊഴിയുന്നതായി അറിയിച്ച് മന്ത്രിയുടെ അഡീഷണൽ പി.എസിന് കത്ത് നൽകുകയായിരുന്നുവെന്നാണ് തോമസ് ചാക്കോയുടെ വിശദീകരണം.
കഴിഞ്ഞ പാർട്ടി സമ്മേളനത്തിൽ സി.പി.എം ലോക്കൽ കമ്മിറ്റി അംഗത്വത്തിൽ നിന്ന് ഇദ്ദേഹത്തെ ഒഴിവാക്കിയിരുന്നു. സാമുദായിക വോട്ടുകളും സി.പി.എം വോട്ടുകളും നേടാനാകുമെന്ന പ്രതീക്ഷയിലാണ് ആർ.എസ്.പി തോമസ് ചാക്കോയെ സ്ഥാനാർഥിയാക്കിയത്.
thomas p chacko, the former office secretary of minister veena george, has left the cpm to join the rsp. he is set to contest as the rsp candidate in the upcoming local body elections for the 31st ward of pathanamthitta municipality, challenging a former cpm local committee member.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."