HOME
DETAILS

പതിറ്റാണ്ടിലേറെ ജയിലില്‍; 1996ലെ ഗാസിയാബാദ് സ്‌ഫോടനക്കേസില്‍ 29 വര്‍ഷത്തിന് ശേഷം മുഹമ്മദ് ഇല്യാസിനെ വെറുതെവിട്ടു

  
November 18, 2025 | 5:00 PM

Allahabad High Court Acquits Man in 1996 Ghaziabad Bus Blast

ന്യൂഡല്‍ഹി: 1996 ലെ ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുണ്ടായ ബസ് ബോംബ് സ്‌ഫോടനക്കേസില്‍ 29 വര്‍ഷത്തിന് ശേഷം പ്രതിയെ വെറുതെവിട്ട് കോടതി. കേസില്‍ വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പഞ്ചാബ് സ്വദേശിയായ മുഹമ്മദ് ഇല്യാസിനെയാണ്, അലഹാബാദ് ഹൈക്കോടതി വെറുതെവിട്ടത്. ഇതോടെ പതിറ്റാണ്ടിലേറെ നീണ്ട ജയില്‍വാസത്തിന് ശേഷം ഇല്യാസിന്റെ മോചനം സാധ്യമായി. 
പൊലിസിന് മുന്നില്‍ പ്രതി കുറ്റസമ്മതിച്ചതായും അതിന്റെ ഓഡിയോ കാസ്റ്റ് സഹിതം കോടതിയില്‍ സമര്‍പ്പിച്ച കേസായിട്ടും അതെല്ലാം തള്ളിയാണ് ജസ്റ്റിസ് സിദ്ധാര്‍ത്ഥ്, ജസ്റ്റിസ് റാം മനോഹര്‍ നാരായണ്‍ മിശ്ര എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. ഇന്ത്യന്‍ തെളിവ് നിയമപ്രകാരം പൊലിസ് രേഖപ്പെടുത്തിയ കുറ്റസമ്മതമൊഴി പരിഗണിക്കാനാകില്ലെന്ന് 51 പേജുള്ള വിധിയില്‍ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. 2013ല്‍ വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവ് ചോദ്യംചെയ്ത് ഇല്യാസ് നല്‍കിയ ഹരജിയിലാണ്, 12 വര്‍ഷത്തിന് ശേഷം ഹൈക്കോടതിയെ വിധി പറഞ്ഞത്. അദ്ദേഹത്തെ മോചിപ്പിക്കാനും കോടതി ഉത്തരവിട്ടു. 

2013 ല്‍ വിചാരണ കോടതി കൂട്ടു പ്രതിയായ തസ്ലിമിനെ കുറ്റവിമുക്തനാക്കിയെങ്കിലും ഇല്യാസ്, പാക് പൗരന്‍ അബ്ദുല്‍ മതീന്‍ എന്നിവരെ 302/34,307/34,427/34,120ബി, 121എ, 124എ, സ്‌ഫോടകവസ്തു നിയമത്തിലെ 4/5 വകുപ്പുകള്‍ പ്രകാരം ശിക്ഷിച്ചു. ഇരുവര്‍ക്കും ജീവപര്യന്തം തടവും കഠിനതടവും പിഴയും ഉള്‍പ്പെടെ വിവിധ ശിക്ഷകളും വിധിച്ചു. ഇതാണ് ഇല്യാസ് ഹൈക്കോടതിയില്‍ ചോദ്യംചെയ്തത്. തസ്ലിമിനെ കുറ്റവിമുക്തനാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരുന്നില്ല. 

1996 ഏപ്രില്‍ 27 നാണ് കേസിനാസ്പദമായ സംഭവം. രാവിലെ ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട ബസ് യു.പിയിലെ ഗാസിയാബാദിലെ മോദിനഗറില്‍ വച്ച് വൈകീട്ട് അഞ്ചുമണിയോടെ പൊട്ടിത്തെറിക്കുകയായിരുന്നു. 60 ലേറെയാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്. 16 യാത്രക്കാര്‍ മരിക്കുകയും 48 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ബസിന്റെ ഡ്രൈവര്‍ ഇരിക്കുന്ന സീറ്റിന് താഴെ സ്ഥാപിച്ച ആര്‍.ഡി.എക്‌സ് റിമോട്ട് ഉപയോഗിച്ച് സ്‌ഫോടനം നടത്തുകയായിരുന്നുവെന്നാണ് പൊലിസ് കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മൃതദേഹങ്ങളില്‍ ലോഹക്കഷണങ്ങള്‍ പതിച്ചതായി കണ്ടെത്തി, ബോംബ് സ്‌ഫോടനത്തില്‍ നിന്നുള്ള അമിതമായ രക്തസ്രാവമാണ് ഷോക്കും രക്തസ്രാവവും മൂലമാണെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.

1997 ജൂണില്‍ ലുധിയാനയില്‍നിന്നാണ് ഫര്‍ണിച്ചര്‍ വ്യാപാരിയായ ഇല്യാസിനെ അറസ്റ്റ്‌ചെയ്തത്. കേസില്‍ പാക് പൗരന്‍ മതീനും പ്രതിയായിരുന്നു. പിതാവിന്റെയും സഹോദരന്റെയും സാന്നിധ്യത്തിലാണ് ബോംബ് സ്ഥാപിച്ചതെന്ന് ഇല്യാസ് സമ്മതിച്ചന്നൊണ് പൊലിസ് പറഞ്ഞത്. ഈ കുറ്റസമ്മതമൊഴി, കാസറ്റില്‍ റെക്കോര്‍ഡ് ചെയ്ത് പൊലിസ് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. യാത്രക്കാരും ദൃക്‌സാക്ഷികളും സംഭവം നടന്നതായി പറഞ്ഞെങ്കിലും, ആരാണ് സ്‌ഫോടനം നടത്തിയതെന്ന് പറയാനായില്ല. ബസ് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടും മുമ്പ് ബോംബ് സ്ഥാപിച്ചതിനാല്‍ തിരിച്ചറിയല്‍ അസാധ്യമായിരുന്നു. ബലപ്രയോഗംമൂലമുള്ള കുറ്റസമ്മതമായിരുന്നു അതെന്ന് പ്രതി ആരോപിച്ചതിനാല്‍, കുറ്റസമ്മതം ഉള്‍ക്കൊള്ളുന്ന ഓഡിയോ കാസറ്റ് തെളിവായി അംഗീകരിക്കാനാകില്ലെന്നും ബെഞ്ച് പറഞ്ഞു.

ജമ്മുവിലേക്കുള്ള നിരവധി റെയില്‍വേ ടിക്കറ്റുകളും നിരോധിതസംഘടനകളുമായി ബന്ധമുള്ളവരുടെ പേര് അടങ്ങിയ ഡയറിയും ഇല്യാസിനെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കാന്‍ പര്യാപ്തമല്ലെന്നും കോടതി നിരീക്ഷിച്ചു. കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ ദയനീയമായി പരാജയപ്പെട്ടു. കേസ് ചോദ്യംചെയ്തുള്ള ഹരജിക്കാരന്റെ അപ്പീല്‍ അനുവദിച്ച് ഇല്യാസിനെ എല്ലാ കുറ്റങ്ങളില്‍ നിന്നും ഒഴിവാക്കുന്നതായി വ്യക്തമാക്കിയ കോടതി, 16 പേര്‍ മരിച്ച കേസിലെ പ്രതിയെ ദുഖത്തോടെയാണ് വെറുതെവിടുന്നതെന്നും പറഞ്ഞു.

ടാഡ നിയമപ്രകാരം എസ്.പി റാങ്കില്‍ താഴെയല്ലാത്ത പൊലിസ് ഉദ്യോഗസ്ഥനോട് നടത്തിയ കുറ്റസമ്മതം സ്വീകാര്യമാണെന്ന പ്രോസിക്യൂഷന്റെ വാദം ബെഞ്ച് നിരസിച്ചു. 1996 ഏപ്രിലില്‍ ടാഡ നിയമം അസാധുവാക്കിയ ശേഷമാണ് സ്‌ഫോടനം നടന്നത്. അതിനാല്‍, കുറ്റസമ്മതം തെളിവായി ഉപയോഗിക്കാന്‍ അനുവദിച്ച വകുപ്പ് നല്‍കിയ പ്രത്യേക ഒഴിവാക്കല്‍ ഈ കേസിന് ബാധകമല്ലെന്ന് കോടതി നിരീക്ഷിച്ചു.

In a detailed 51-page judgment pertaining to the 1996 Modinagar-Ghaziabad bus bomb blast case, the Allahabad High Court recently set aside the conviction of one Mohammad Ilyas noting that the prosecution miserably failed to prove charges and that his alleged confessional statement recorded by the police was inadmissible in view of the bar under Section 25 of the Evidence Act.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിജെപിക്ക് വീണ്ടും തിരിച്ചടി; മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് കോൺഗ്രസിലേക്ക്

Kerala
  •  an hour ago
No Image

Azzam Khan's Imprisonment: The Method for Eradicating Opposite Voices

National
  •  an hour ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ദിവസങ്ങളിൽ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു

Kerala
  •  an hour ago
No Image

നോട്ട്ബുക്കിൽ Farday, Saterday യും; വിദ്യാർഥികളെ അക്ഷരതെറ്റുകൾ പഠിപ്പിക്കുന്ന ഇംഗ്ലീഷ് അധ്യാപകനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കൾ 

National
  •  an hour ago
No Image

റൊണാൾഡോക്കൊപ്പം ഞാൻ കളിച്ചിട്ടുണ്ടെങ്കിലും മികച്ച താരം അവനാണ്: കക്ക

Football
  •  2 hours ago
No Image

കേരളത്തിൽ മഴ ശക്തമാകുന്നു: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  2 hours ago
No Image

സഊദി ബസ് അപകടത്തിൽ അനുശോചനം അറിയിച്ച് യുഎഇ

uae
  •  2 hours ago
No Image

മുംബൈ കൈവിട്ട ഇതിഹാസ പുത്രന് സെഞ്ച്വറി; ഐപിഎല്ലിന് മുമ്പേ വമ്പൻ നേട്ടം

Cricket
  •  2 hours ago
No Image

'14-ാം വയസ്സിൽ ഈ സിക്സറുകൾ അസാധാരണം'; വൈഭവ് സൂര്യവംശിയെ വാഴ്ത്തി ഒമാൻ താരങ്ങൾ; കൗമാര പ്രതിഭയുടെ വെടിക്കെട്ട് ഫോം

Cricket
  •  2 hours ago
No Image

കർണാടകയിൽ വിഷപ്പുക ശ്വസിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം; ഒരാൾ അതീവ ഗുരുതരാവസ്ഥയിൽ

National
  •  2 hours ago