'രാഷ്ട്രീയ ഭേദമന്യേ ചേര്‍ത്തു നിര്‍ത്തിയവരാണ് നിങ്ങള്‍, എന്റെ അമ്മയെ പോലെയാണ് എനിക്കീ വാര്‍ഡ്' പൊട്ടിക്കരഞ്ഞ് യാത്രപറഞ്ഞ് കൗണ്‍സിലര്‍, വിതുമ്പി നാട്
പാലക്കാട്: മെമ്പര്‍മാരും കൗണ്‍സിലര്‍മാരും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും മപിന്മാറുന്നതും വാര്‍ഡ് മാറി മത്സരിക്കുന്നതും പതിവു കാഴ്ചയാണ്. അതൊന്നും വാര്‍ത്തയാകാറില്ല, എന്തിന് ആരും അറിയാറ് പോലുമില്ല. ആര് വന്നാലെന്താ പോയാലെന്താ...ഇതായിരിക്കും നാട്ടുകാരുടെ ആറ്റിറ്റിയൂഡ്. എന്നാല്‍ ഇവിടെയിതാ ഒരു കൗണ്‍സിലര്‍ വാര്‍ഡ് മാറി പോകുമ്പോള്‍ കണ്ണീരോടെ യാത്രയാക്കുകയാണ് നാട്ടുകാര്‍. നഗരസഭയിലെ ഉഭയമാര്‍ഗം വാര്‍ഡിലെ കൗണ്‍സിലര്‍ അരുണ്‍കുമാര്‍ പാലക്കുറിശ്ശി വാര്‍ഡ് മാറി മത്സരിക്കാനൊരുങ്ങിയപ്പോള്‍ നാട് മുഴുവന്‍ തേങ്ങി. അരുണ്‍ കുമാറല്ലാതെ മറ്റൊരാളെ കൗണ്‍സിലറായി സങ്കല്‍പ്പിക്കാന്‍ പോലും വാര്‍ഡിലുള്ളവര്‍ക്ക് ആവുമായിരുന്നില്ല അവര്‍ക്ക്.
അരുണിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. ഇതുവരെ തന്നെ ചേര്‍ത്തു നിര്‍ത്തിയവരെ പിരിഞ്ഞ് പോവുന്ന കാര്യം ആലോചിക്കാന്‍ അരുണിനും ആവുന്നുണ്ടായിരുന്നില്ല.
രാഷ്ട്രീയ കക്ഷി വ്യത്യാസമില്ലാതെ തന്നെ സ്‌നേഹിച്ച നാട്ടുകാര്‍ നല്‍കിയ യാത്രയയപ്പില്‍ സംസാരിക്കുമ്പോള്‍ പൊട്ടിക്കരഞ്ഞുപോയി അരുണ്‍.
'ഞാന്‍ വേറെ ഒരു വാര്‍ഡില്‍ മത്സരിക്കാന്‍ പോകുവാണ്. തോല്‍ക്കുകയോ ജയിക്കുകയോ ചെയ്യാം. എന്തായാലും ഞാന്‍ ഈ വാര്‍ഡ് മറക്കില്ല. എനിക്ക് എന്റെ അമ്മ എങ്ങനെയാണോ..അങ്ങനെ തന്നെയാണ് ഉഭയമാര്‍ഗം വാര്‍ഡും. സി.പി.എമ്മുകാരും ബി.ജെ.പിക്കാരുമെല്ലാം എന്റെ കൂടെ ഉണ്ടായിരുന്നു. എന്നെ സ്ഥിരം വിളിക്കും. മെസേജ് അയക്കും. ഞാന്‍ കയറിച്ചെന്നാല്‍ ഈ വാര്‍ഡിലെ ഏതുവീട്ടുകാരും ഒരുപോലെ സ്വീകരിക്കാറുണ്ട്. ഈ വാര്‍ഡ് എനിക്കത്ര സ്‌നേഹം തന്നിട്ടുണ്ട്. ഇവിടെ നിന്ന് പോകാമെന്ന് തോന്നുന്നില്ല. ഈ സ്വീകരണം ഞാന്‍ ആഗ്രഹിച്ചതല്ല. എന്റെ മുന്‍പിലിരിക്കുന്നവരെല്ലാരും എന്റെ പാര്‍ട്ടിക്കാരല്ല. അവരുടെയൊക്കെ പിന്തുണ എനിക്കുണ്ട്. ഞാന്‍ ഇവിടെനിന്ന് പോകുവല്ല. പ്രാര്‍ഥന ഉണ്ടാകണം.'- അരുണ്‍ പറഞ്ഞു,
അരുണിന്റെ വാക്കുകള്‍ കേട്ടുനിന്നവരും കണ്ടു നിന്നവരും കണ്ണീര്‍ വാര്‍ക്കുന്നുണ്ടായിരുന്നു. ' നീ ഇവിടെ നിന്ന് പോകേണ്ടാ..' എന്ന് പറഞ്ഞാണ് പ്രായമായ അമ്മമാര്‍ അരുണിനെ ചേര്‍ത്ത് പിടിച്ച് തേങ്ങിയത്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായ അരുണ്‍കുമാറിനെ ഇത്തവണ തെരഞ്ഞെടുപ്പില്‍ മറ്റൊരു വാര്‍ഡില്‍ മത്സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."