HOME
DETAILS

ഷെയ്ഖ് സായിദ് റോഡിലൂടെ ഓടിയത് 3,07,000 പേര്‍; പുതു ചരിതമെഴുതി ദുബൈ റണ്‍ 2025

  
November 24, 2025 | 2:00 AM

over 307000 people ran along Sheikh Zayed Road

ദുബൈ: ദുബൈ ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായുള്ള ദുബൈ റണ്‍ 2025 എമിറേറ്റിന്റെ ഹൃദയത്തിലൂടെ കടന്നുപോയി പുതു ചരിത്രമെഴുതി. പ്രധാന പാതയായ ശൈഖ് സായിദ് റോഡ് ലോകത്തിലെ ഏറ്റവും വലിയ റണ്ണിങ് ട്രാക്കായി മാറിയപ്പോള്‍ മനുഷ്യ മഹാ സഞ്ചയം ആവേശത്തിരയിളക്കി പരിപാടിയില്‍ പങ്കു ചേര്‍ന്നു.
പുലര്‍ച്ചെ തന്നെ സ്ത്രീകളും കുട്ടികളുമടക്കം വന്‍ ജനാവലി ദുബൈ റണ്ണിനായി എത്തിയിരുന്നു. ടീ ഷര്‍ട്ടുകളും അണിഞ്ഞ് ഈ സാമൂഹിക കായിക സംഗമത്തില്‍ അണിനിരന്നവര്‍ അക്ഷരാര്‍ത്ഥത്തില്‍ വലിയൊരു സാമൂഹിക ദൗത്യത്തില്‍ കൂടിയാണ് ഭാഗഭാക്കായത്. 200ലധികം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍ന്മാര്‍ താമസിക്കുന്ന ദുബൈ നഗരത്തിന് ദുബൈ റണ്‍ വമ്പിച്ച ഉത്സാഹമാണ് പകര്‍ന്നത്.
ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടക്കം കുറിച്ച 'ദുബൈ ഫിറ്റ്‌നസ് ചലഞ്ചി'ന്റെ ഏറ്റവും പ്രധാനപ്പെട്ട ഇവന്റാണ് ദുബൈ റണ്‍. 30 ദിവസത്തേക്ക് ദിവസവും 30 മിനുട്ട് വ്യായാമം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ ചലഞ്ച് ആവിഷ്‌കരിച്ചത്.
ലോകത്തിലെ തന്നെ തിരക്കേറിയ റോഡുകളില്‍ ഒന്നായ ശൈഖ് സായിദ് റോഡ് വാഹനങ്ങളില്ലാതെ ഓട്ടത്തിനായി തുറന്നു കൊടുത്തതാണ് ഈ പരിപാടിയുടെ ഏറ്റവും വലിയ പ്രത്യേകത. മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍, എമിറേറ്റ്‌സ് ടവര്‍, ദുബൈ ഓപറ, ബുര്‍ജ് ഖലീഫ തുടങ്ങിയ നഗരത്തിലെ പ്രധാന ആകര്‍ഷണങ്ങള്‍ക്ക് മുന്നിലൂടെയാണ് ഓട്ടം ക്രമീകരിച്ചത്. 5 കിലോമീറ്റര്‍, 10 കിലോമീറ്റര്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് ഓട്ടം നടന്നത്. ദുബൈ റണ്ണിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ പുലര്‍ച്ചെ 3 മുതല്‍ രാവിലെ 10 വരെ ശൈഖ് സായിദ് റോഡിലടക്കം ഒട്ടറെ പ്രധാന പാതകളില്‍ ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ട്രേഡ് സെന്റര്‍ റൗണ്ടബൗട്ടിനും അല്‍ ഹദീഖ് റോഡ് പാലത്തിനുമിടയ്ക്കുള്ള ശൈഖ് സായിദ് റോഡിന്റെ ഭാഗങ്ങള്‍ അടച്ചിട്ടിരുന്നു. അല്‍ ഖൈല്‍ റോഡ്, സാബീല്‍ പാലസ് റോഡ്, അല്‍ വസല്‍ റോഡ് എന്നിവ വഴി ഡ്രൈവര്‍മാര്‍ ബദല്‍ മാര്‍ഗങ്ങള്‍ ഉപയോഗിച്ചു. 10ന് ശേഷം എല്ലാ റോഡുകളിലും സാധാരണ ഗതാഗതം പുനഃസ്ഥാപിച്ചു. സാമൂഹിക പ്രധാനമായ ഈ കായിക മാമാങ്കം ആരോഗ്യകരമായ ജീവിത ശൈലിക്ക് ഊന്നല്‍ നല്‍കി നഗര വാസികളെയും സന്ദര്‍ശകരെയും വ്യായാമം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്ന സന്ദേശമടങ്ങുന്നതാണ്.

2025-11-2407:11:13.suprabhaatham-news.png
 
 

നീലക്കടലായി ഷെയ്ഖ് സായിദ് റോഡ് 

അത്യന്തം ആവേശമുണര്‍ത്തുന്ന കാഴ്ച കണ്ടുകൊണ്ടാണ് ഇന്നലത്തെ പ്രഭാതത്തിലേയ്ക്ക് ദുബൈ നഗരം ഉണര്‍ന്നത്. മിന്നായം കണക്കെ വാഹനങ്ങള്‍ പായുന്ന ശൈഖ് സായിദ് റോഡിനെ വലിയൊരു മനുഷ്യോട്ടത്തിന്റെ പാതയാക്കി മാറ്റി.
ശാരീരിക ക്ഷമതയ്ക്കായുള്ള ദുബൈ റണ്ണിന്റെ ഏഴാമത് എഡിഷനാണ് ഇന്നലെ നടന്നത്. പുലര്‍ച്ചെ 3 മുതല്‍ റണ്ണില്‍ പങ്കെടുക്കാന്‍ ആയിരങ്ങളാണ് ദുബൈയുടെ ഹൃദയ പാതയിലേക്ക് ഒഴുകിയെത്തിയത്. കൃത്യം 6.30ന് ഓട്ടം ആരംഭിച്ചതോടെ ശൈഖ് സായിദ് റോഡ് ഓട്ടക്കാരുടെ നീലക്കടലായി രൂപാന്തരപ്പെട്ടു. ഓട്ട യജ്ഞത്തില്‍ മലയാളി കുടുംബങ്ങളടക്കം ആയിരക്കണക്കിന് പ്രവാസികളും ആവേശത്തോടെ പങ്കെടുത്തു. ഓട്ടക്കാര്‍ക്കായി സുരക്ഷ ഉറപ്പാക്കാന്‍ ദുബൈ പൊലിസും ആര്‍.ടി.എയും വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കി. കൂട്ടയോട്ടത്തില്‍ ഏകദേശം 307,000 പേര്‍ പങ്കെടുത്തതായി ശൈഖ് ഹംദാന്‍ ഇന്‍സ്റ്റഗ്രാമില്‍ അറിയിച്ചു. റണ്ണില്‍ പങ്കെടുത്ത എല്ലാവര്‍ക്കും കിരീടാവകാശി നന്ദി അറിയിച്ചു.

Thousands of runners took over the 14-lane Sheikh Zayed Road on Sunday morning for the seventh Dubai Run. One of the flagship events of the month-long Dubai Fitness Challenge, the free event was open to runners of all ages and abilities, with the first wave of runners setting off at 4am.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജസ്റ്റിസ് സൂര്യകാന്ത് ചീഫ് ജസ്റ്റിസായി ഇന്ന് ചുമതലയേല്‍ക്കും

National
  •  12 minutes ago
No Image

44 ദിവസത്തിനിടെ ഗസ്സയില്‍ 500 വെടിനിര്‍ത്തല്‍ ലംഘനം; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 24 പേര്‍

International
  •  17 minutes ago
No Image

കാസർകോകോഡ് ഹനാൻ ഷായുടെ പരിപാടിയിൽ തിക്കും തിരക്കും; നിരവധി പേർ കുഴഞ്ഞുവീണു

Kerala
  •  20 minutes ago
No Image

കേരളത്തിൽ ഇന്നും മഴ തുടരും; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് 

Kerala
  •  an hour ago
No Image

ആര്‍എസ്എസ് വിദേശ ഫണ്ട് സ്വീകരിക്കുന്നില്ല; അവകാശവാദവുമായി യോഗി ആദിത്യനാഥ്

National
  •  8 hours ago
No Image

അയർലന്റിൽ ഹോട്ടലിലെത്തിയ താമസക്കാരുടെ ന​ഗ്നദൃശ്യങ്ങൾ പകർത്തിയ മലയാളി യുവാവിനെ നാടുകടത്തും

International
  •  8 hours ago
No Image

എസ്.ഐ.ആര്‍; ഇതുവരെ ഡിജിറ്റൈസേഷന്‍ ചെയ്ത ഫോമുകള്‍ 51,38,838; കളക്ഷന്‍ ഹബ്ബുകളുടെ പ്രവര്‍ത്തനം തുടരും; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

Kerala
  •  9 hours ago
No Image

ജനസാഗരം നിയന്ത്രണം വിട്ടു: കാസർകോട് സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; 15-ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  9 hours ago
No Image

ലീഗ് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഇതര മതസ്ഥരില്ല; ഒരുമിച്ച് സമരം ചെയ്ത ഞങ്ങളെ കാര്യം കഴിഞ്ഞപ്പോള്‍ ഒഴിവാക്കി; മുസ്‌ലിം ലീഗിനെതിരെ വെള്ളാപ്പള്ളി നടേശന്‍ 

Kerala
  •  9 hours ago
No Image

അശ്ലീല വീഡിയോ കാണിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; ട്യൂഷൻ അധ്യാപകന് 30 വർഷം തടവും പിഴയും

Kerala
  •  10 hours ago