വിളവെടുപ്പ് സമയത്തെ അപ്രതീക്ഷിത മഴ: ആധിയില്‍ കാപ്പി കര്‍ഷകര്‍
കല്‍പ്പറ്റ: വിളവെടുപ്പ് സമയത്തെ അപ്രതീക്ഷിത മഴയില്‍ ആധിയോടെ കാപ്പി കര്‍ഷകര്‍. ഡിസംബര്‍ ആദ്യവാരത്തോടെ ജില്ലയില്‍ കാപ്പി വിളവെടുപ്പ് സജീവമാവും. എന്നാല്‍ അപ്രതീക്ഷിതമായെത്തിയ മഴയില്‍ ആധിയിലായിരിക്കയാണ് ജില്ലയിലെ കാപ്പി കര്‍ഷകര്‍. കാപ്പി വിളവെടുപ്പ് ആരംഭിക്കുംമുമ്പേ ചെടികളില്‍ പൂ വിരിഞ്ഞാല്‍ പിന്നീട് വിളവെടുപ്പ് കഴിഞ്ഞാല്‍ അടുത്ത വര്‍ഷത്തേക്ക് ചെടികളില്‍ കാപ്പി നന്നേ കുറവാകുമെന്നതാണ് ഒന്നാമത്തെ പ്രതിസന്ധി. എന്നാല്‍ പല സ്ഥലങ്ങളിലും കാലാവസ്ഥയിലുണ്ടായ വ്യതിയാനം കാരണം കാപ്പി പഴുക്കാനും തുടങ്ങിയിട്ടുണ്ട്. എന്നാല്‍ വിളവെടുപ്പ് നടത്താന്‍ ആരംഭിച്ചിട്ടുമില്ല. ശക്തമായ മഴ പെയ്യുന്നതോടെ അവ പൊഴിഞ്ഞ് നശിക്കാനും ഇടയാക്കും.
കാപ്പിക്ക് മുന്‍ വര്‍ഷം മികച്ച വിലയായിരുന്നു ലഭിച്ചിരുന്നത്. ഉണ്ട കാപ്പിക്ക് തന്നെ 300 രൂപയില്‍ അധികം വിലയായിരുന്നു വിപണിയില്‍. ഇത് കര്‍ഷകര്‍ക്കും ആശ്വാസമായിരുന്നു. വില ഉയരുന്ന സാഹചര്യത്തില്‍ കര്‍ഷകരും ഇത്തവണ വില വര്‍ധനവിലും രാസവളങ്ങളും മറ്റു അനുബന്ധ ജോലികളും കൃത്യമായി ചെയ്തിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായെത്തുന്ന കാലാവസ്ഥയില്‍ കര്‍ഷകന്റെ സ്വപ്നങ്ങള്‍ക്ക് വിലങ്ങ് തടിയാവുമെന്ന ആധിയും കര്‍ഷകര്‍ക്കുണ്ട്.
നിലവില്‍ ഉണ്ട കാപ്പിക്ക് കിലോക്ക് 230 രൂപയോളം വില വരുന്നുണ്ട്. എന്നാല്‍ വിളവെടുപ്പ് സീസണെത്തുന്നതോടെ വില ഇനിയും വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകരുള്ളത്. തുടര്‍ന്നുള്ള ദിവസങ്ങളിലും ശക്തമായ മഴ പെയ്താല്‍ കാപ്പി ചെടികളില്‍ പൂ വിരിയാനും നിലവില്‍ പഴുത്തു തുടങ്ങിയ കാപ്പികള്‍ പൊഴിഞ്ഞ് നശിക്കാനും ഇടയാക്കും. ഏറെ പ്രതിസന്ധികള്‍ക്കിടയില്‍ കൃഷിയിറക്കുന്ന കര്‍ഷകര്‍ക്ക് എന്നും ആധിമാത്രമാണ് ബാക്കിയാവുന്നത്. കാപ്പി വ്യാപകമായി പഴുക്കുന്നതോടെ വന്‍തോതില്‍ വാനരപ്പടകള്‍ നാശം വരുത്തുന്നതില്‍ അധികാരികളെ അറിയിക്കുന്നുണ്ടെങ്കിലും പരിഹാരമാവാത്തതില്‍ പ്രതിഷേധവും ഉയരുന്നുണ്ട്.
English Summary: Unseasonal rain in Wayanad has put coffee farmers under stress, causing premature flowering and ripening that threaten crop yield and prices ahead of the harvest season.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."