HOME
DETAILS

സൗദിയില്‍ മധുരപാനീയങ്ങള്‍ക്ക് വിലയേറും; പുതിയ നികുതി നയപ്രഖ്യാപനവുമായി വ്യവസായ മന്ത്രി

  
November 26, 2025 | 7:01 AM

Saudi Arabia to implement new tax policy on sweetened beverages

റിയാദ്: മധുരപാനീയങ്ങള്‍ക്ക് പുതിയ നികുതി ഏര്‍പ്പെടുത്തി സൗദി വ്യവസായ മന്ത്രി ബന്ദര്‍ അല്‍ഖുറയീഫ്. പുതിയ നയം 2026 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇക്കാര്യം മുമ്പ് വ്യവസായ മേഖലയില്‍ വലിയ ആശങ്കയുണ്ടാക്കിയിരുന്നുവെങ്കിലും ഇപ്പോള്‍ അത് പരിഹരിച്ചുവെന്ന് അല്‍ അറബിയ ചാനലിനോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
പൊതുജനാരോഗ്യം സംരക്ഷിക്കുക, പഞ്ചസാര ഉപയോഗം കുറയ്ക്കുക, വ്യവസായങ്ങള്‍ക്ക് പുതുമ കൊണ്ടുവരുക, ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് പുതിയ നയം രൂപപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
മധുരപാനീയങ്ങളിലെ നികുതി സംബന്ധിച്ച പ്രശ്‌നം ധനമന്ത്രാലയം, സകാത്ത് അതോറിറ്റി, ടാക്‌സ് അതോറിറ്റി, കസ്റ്റംസ് അതോറിറ്റി, ആരോഗ്യ മന്ത്രാലയം എന്നിവയുമായി നടത്തിയ ചര്‍ച്ചകളിലൂടെ നല്ല രീതിയില്‍ പരിഹരിച്ചിട്ടുണ്ട്. ആയതിനാല്‍ പുതിയ നികുതി നയം വിവിധ വകുപ്പുകളുടെ ധാരണയോടെയാണ് അംഗീകരിച്ചത്.
ഇത് ജിസിസി (ഗള്‍ഫ് സഹകരണ കൗണ്‍സില്‍) തലത്തിലുളള ഏകോപനവുമായി ബന്ധപ്പെട്ടതുകൊണ്ട് കുറച്ച് സങ്കീര്‍ണ്ണമായ വിഷയമാണെന്നും സൗദിയുടെ വ്യവസായരംഗം പല പ്രതിസന്ധികളും നേരിടുന്നുണ്ടെന്നും, താന്‍ മുമ്പ് ഒരു വ്യവസായിയായിരുന്നതിനാല്‍ ഈ മേഖലയ്ക്ക് പ്രശ്‌നങ്ങള്‍ അനവധിയാണെന്ന് നേരത്തെ അറിയാമെന്നും അദ്ദേഹം പറഞ്ഞു.
പക്ഷേ കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്വകാര്യ മേഖലയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സഹകരിച്ചിരുന്നു.
കഴിഞ്ഞ മാസം ജിസിസിയുടെ ധനസഹകരണ കമ്മിറ്റി മധുരപാനീയങ്ങള്‍ക്ക് നികുതി കണക്കാക്കുന്ന രീതിയില്‍ മാറ്റം വരുത്തിയിരുന്നു. ഇനി പാനീയത്തിലെ പഞ്ചസാരയുടെ അളവിന് അനുസരിച്ച് ഘട്ടംഘട്ടമായി നികുതി ചുമത്തും. ഇതോടെ ഇപ്പോഴുള്ള 50% ഫ്‌ലാറ്റ് റേറ്റ് നികുതി രീതി അവസാനിക്കും.
മധുരപാനീയങ്ങള്‍ എന്ന് പറയുന്നത് പഞ്ചസാരയോ കൃത്രിമ മധുരപദാര്‍ത്ഥങ്ങളോ അടങ്ങിയ പാനീയങ്ങള്‍ ആണ്. എന്നാല്‍ ഇവയുടെ പൊടി, ജെല്‍ രൂപങ്ങളില്‍ ഉളളതും നികുതി ഇനത്തില്‍പ്പെടും.
പഞ്ചസാര അടങ്ങിയ പാനീയങ്ങളുടെ ഉപയോഗം കുറയ്ക്കുക, ആരോഗ്യം മെച്ചപ്പെടുത്തുക, കമ്പനികളെ കുറവ് പഞ്ചസാരയുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുവാന്‍ പ്രോത്സാഹിപ്പിക്കുക, അമിതവണ്ണം, പല്ല് പ്രശ്‌നങ്ങള്‍ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ കുറയ്ക്കുക എന്നിവയാണ് പഞ്ചസാര നികുതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.


Minister of Industry and Mineral Resources Bandar Alkhorayef announced that the new policy related to imposing selective tax on sweetened drinks will come into force starting January 1, 2026. Speaking to Al-Arabiya channel, he said that this issue, which was one of the major concerns raised by industrialists in the past, has now been resolved.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‍'ഒമാൻ ഒഡീസി' പ്രകാശനം ചെയ്തു: ഒമാന്റെ ചരിത്രവും സംസ്കാരവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ പുതിയ പുസ്തകം

oman
  •  22 minutes ago
No Image

തക്കാളി വില കുതിക്കുന്നു; കിലോ 80 രൂപ, 100 രൂപ കടന്നേക്കും

Kerala
  •  26 minutes ago
No Image

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാഹനം ഇനി ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കുള്ള മൊബൈല്‍ ഹെല്‍ത്ത് ക്ലിനിക്

International
  •  38 minutes ago
No Image

സഊദിയിൽ ജിമ്മുകളിലും സ്പോർട്സ് സെന്ററുകളിലും സ്വദേശിവത്കരണം: കൂടുതൽ തസ്തികകളിൽ സ്വദേശികളെ നിയമിക്കും; നിയമനം അടുത്ത വർഷം മുതൽ

Saudi-arabia
  •  an hour ago
No Image

ശബരിമല സ്വര്‍ണപ്പാളി കേസിലെ പരാമര്‍ശം; കെ.എം ഷാജഹാനെതിരെ കേസ്

Kerala
  •  an hour ago
No Image

ചെങ്കടലില്‍ കേബിള്‍ പ്രവര്‍ത്തനങ്ങള്‍ വൈകുന്നു; യുഎഇയുടെ ഇന്റര്‍നെറ്റ് സംവിധാനം തടസപ്പെടില്ല

uae
  •  an hour ago
No Image

യുഎഇ പെട്രോൾ, ഡീസൽ വില: നവംബറിലെ കുറവ് ഡിസംബറിലും തുടരുമോ എന്ന് ഉടൻ അറിയാം

uae
  •  2 hours ago
No Image

ഡി.കെ ശിവകുമാര്‍ വൈകാതെ മുഖ്യമന്ത്രിയാവും, 200 ശതമാനം ഉറപ്പെന്ന് കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ ഇഖ്ബാല്‍ ഹുസൈന്‍

National
  •  2 hours ago
No Image

മലാക്ക കടലിടുക്കില്‍ തീവ്രന്യൂനമര്‍ദ്ദം 'സെന്‍ യാര്‍' ചുഴലിക്കാറ്റായി; പേരിട്ടത് യു.എ.ഇ

National
  •  2 hours ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; വിമാനത്താവളത്തിലെ കാലതാമസം ഒഴിവാക്കാൻ ഈ 5 കാര്യങ്ങൾ പാലിച്ചാൽ മതി; നിർദ്ദേശങ്ങളുമായി എമിറേറ്റ്‌സ്

uae
  •  2 hours ago