HOME
DETAILS

രാഹുലിന്റെ ഭാഗത്തുനിന്നുണ്ടായത് മനസാക്ഷിയെ ഞെട്ടിക്കുന്ന വൈകൃതം, ചിലര്‍ സംരക്ഷിക്കുന്നു: മുഖ്യമന്ത്രി

  
December 05, 2025 | 7:23 AM

cm-pinarayi-slams-rahul-mangootath-actions-congress-response

കൊച്ചി: മനസാക്ഷിയുള്ള ആരെയും ഞെട്ടിപ്പിക്കുന്ന വൈകൃതങ്ങളാണ് കോണ്‍ഗ്രസ് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍.ലൈംഗിക വൈകൃതക്കാരന്റെ പ്രവര്‍ത്തിയാണ് ഉണ്ടായത്. പൊലിസ് ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

പൊലിസിന്റെ കണ്ണുവെട്ടിച്ച് ചിലര്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി സുരക്ഷയൊരുക്കുന്നു. ബോധപൂര്‍വ്വമാണ് ചിലരുടെ ഇടപെടല്‍. കോണ്‍ഗ്രസിന്റെ നടപടി മാതൃകാപരമാണെന്ന് പറയാന്‍ പറ്റുമോ?. ചില കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഇത്തരം കുറ്റത്തിന് ജയിലില്‍ കിടന്നതാണ്. അവരെ കോണ്‍ഗ്രസ് പുറത്താക്കിയോ? രാഹുലിനെ കുറിച്ച് അഭിപ്രായം പറഞ്ഞാല്‍ സൈബര്‍ വെട്ടികിളിക്കൂട്ടം ആക്രമണം നടത്തുന്ന സ്ഥിതിയാണ് ഉള്ളതെന്നും ഭാവിയുടെ വാഗ്ദാനമായാണ് രാഹുലിനെ കോണ്‍ഗ്രസ് അവതരിപ്പിച്ചിട്ടുള്ളത്. ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് അങ്ങനെ ചെയ്യാന്‍ കഴിയുമോ? ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാരമ്പര്യമുള്ള പാര്‍ട്ടിയല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു. 

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം നടക്കുന്ന സമയത്ത് മുഖ്യമന്ത്രി എന്ന നിലയില്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. അന്വേഷണത്തില്‍ പൂര്‍ണതൃപ്തിയുണ്ട്. ഇക്കാര്യത്തില്‍ ആര് തെറ്റ് ചെയ്താലും അവരെ സംരക്ഷിക്കുന്ന നടപടി പാര്‍ട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

 

CM Pinarayi Vijayan criticizes the alleged misconduct of MLA Rahul Mangootath, claiming certain groups are protecting him. He also comments on Congress’ handling of similar cases.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗക്കേസ്: മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയില്‍

Kerala
  •  an hour ago
No Image

മെയ്ദാനിൽ ഇന്ന് ആ​ഘോഷം; ഹോഴ്സ് റേസും കാണാം, സൂപ്പർമൂണും കാണാം; സന്ദർശകർക്ക് പ്രത്യേക സൗകര്യങ്ങളൊരുക്കി ദുബൈ റേസിങ്ങ് ക്ലബ്ബ്

uae
  •  an hour ago
No Image

അറബ് എക്സലന്‍സ് അവാര്‍ഡ് നേടി ഒമാന്‍ ധനമന്ത്രി 

oman
  •  2 hours ago
No Image

'പി.എം ശ്രീ: ഇടനിലക്കാരെ ഉപയോഗിച്ച് പാലം പണിതത് പിണറായി, ശിവന്‍കുട്ടി കയ്യാളിന്റെ ജോലി മാത്രം' രൂക്ഷ വിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  2 hours ago
No Image

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാറിനെ അയോഗ്യനാക്കണം; ഹരജിയുമായി ബി. അശോക്; വിശദീകരണവുമായി കെ ജയകുമാര്‍

Kerala
  •  2 hours ago
No Image

മയക്കുമരുന്ന് കടത്ത്; ഏഷ്യന്‍ യുവാവിന് 3 വര്‍ഷം തടവും 1 ലക്ഷം ദിര്‍ഹം പിഴയും ചുമത്തി ദുബൈ കോടതി

uae
  •  2 hours ago
No Image

ഖത്തർ ദേശീയ ദിനം: ഡിസംബർ 18 ന് ദോഹ കോർണിഷിൽ ഗംഭീര പരേഡ്; പ്രഖ്യാപനവുമായി ഖത്തർ സാംസ്കാരിക മന്ത്രാലയം

qatar
  •  2 hours ago
No Image

രാഹുലിനെതിരായ രണ്ടാം കേസ്: ജി പൂങ്കുഴലി ഐ.പി.എസിന് അന്വേഷണചുമതല

Kerala
  •  2 hours ago
No Image

ഫിഫ അറബ് കപ്പില്‍ ഒമാന് ഇന്ന് നിര്‍ണായകം; മൊറോക്കോയെ നേരിടും

oman
  •  3 hours ago
No Image

അനധികൃതമായി പ്രവേശിച്ച യെമന്‍ പൗരൻമാരെ അറസ്റ്റ് ചെയ്ത് റോയല്‍ ഒമാന്‍ പൊലിസ് 

oman
  •  3 hours ago